Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസോ ബിജെപിയോ? എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത് ഇങ്ങനെ

ബംഗാളിൽ മമതാ ബാനർജിയുടെ കോട്ട ബി ജെ പി പിടിക്കുമോ അതോ നാലം തവണയും ദീദി ഭരണത്തുർച്ച നേടുമോ? സമ്മിശ്ര പ്രവചനങ്ങളാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. മൂന്ന് എക്സിറ്റ് പോളുകൾ ബി ജെ പിക്കാണ് സാധ്യത കൽപ്പിക്കുന്നത്. 146-നും 175-നും ഇടയിൽ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. അതേസമയം രണ്ട് പോൾ സർവേകൾ ടി എം സിക്ക് വിജയം പ്രവചിക്കുന്നു. 177-നും 187-നും ഇടയിൽ സീറ്റുകളാണ് ഇവരുടെ പ്രവചനം.

പീപ്പിൾസ് പൾസ് (Peoples Pulse) സർവേ പ്രകാരം ബിജെപിക്ക് 95-110 സീറ്റുകളും ടിഎംസിക്ക് 177-187 സീറ്റുകളും ലഭിക്കാമെന്നാണ് പ്രവചനം. കോൺഗ്രസിന് 1-3 സീറ്റുകളും എൽഎഫ് കൂട്ടുകക്ഷിക്ക് 0-1 സീറ്റുകളും മറ്റ് പാർട്ടികൾക്ക് 1-3 സീറ്റുകളും ലഭിക്കാമെന്നാണ് കണക്ക്.

bjpmodi-1777

ചാണക്യ സ്ട്രാറ്റജീസ് (Chanakya Strategies) സർവേയിൽ ബിജെപിക്ക് 150-160 സീറ്റുകളും ടിഎംസിക്ക് 130-140 സീറ്റുകളും പ്രവചിക്കുന്നു. ഇവിടെ മറ്റ് പാർട്ടികൾക്ക് 6-10 സീറ്റുകൾ ലഭിക്കാമെന്നാണ് വിലയിരുത്തൽ.

മാട്രൈസ് (Matrize) സർവേയിൽ ബിജെപിക്ക് 146-161 സീറ്റുകളും ടിഎംസിക്ക് 125-140 സീറ്റുകളും ലഭിക്കാമെന്നും, മറ്റ് പാർട്ടികൾക്ക് 6-10 സീറ്റുകൾ വരെ ലഭിക്കാമെന്നും പറയുന്നു.

ടൈംസ് നൗ-ജെവിശി (Times Now-JVC) സർവേയിൽ മത്സരം കടുത്തതാണെന്നാണ് ചിത്രം. ബിജെപിക്ക് 138-159 സീറ്റുകളും ടിഎംസിക്ക് 131-152 സീറ്റുകളും ലഭിക്കാമെന്നാണ് പ്രവചനം. കോൺഗ്രസിന് 0-2 സീറ്റുകൾ ലഭിക്കാമെന്നും പറയുന്നു.

പോൾ ഡയറി (Poll Diary) സർവേയിൽ ബിജെപിക്ക് 142-171 സീറ്റുകളും ടിഎംസിക്ക് 125-140 സീറ്റുകളും ലഭിക്കാമെന്നാണ് കണക്ക്. കോൺഗ്രസിന് 3-5 സീറ്റുകളും മറ്റ് പാർട്ടികൾക്ക് 5-9 സീറ്റുകളും ലഭിക്കാമെന്നാണ് പ്രവചനം.

പി-മാർക്ക് (P-Marq) സർവേയിൽ ബിജെപിക്ക് 150-175 സീറ്റുകളും ടിഎംസിക്ക് 118-138 സീറ്റുകളും ലഭിക്കാമെന്നാണ് വിലയിരുത്തൽ. മറ്റ് പാർട്ടികൾക്ക് 2-6 സീറ്റുകൾ ലഭിക്കാം.

ജന്മത് പോൾ (Janmat Poll) ടിഎംസിക്ക് വലിയ മുന്നേറ്റം പ്രവചിക്കുന്നു. ഈ സർവേയിൽ ടിഎംസിക്ക് 195-205 സീറ്റുകളും ബിജെപിക്ക് 80-90 സീറ്റുകളും മാത്രമേ ലഭിക്കൂ. കോൺഗ്രസിന് 1-3 സീറ്റുകളും മറ്റ് പാർട്ടികൾക്ക് 3-5 സീറ്റുകളും ലഭിക്കാമെന്നാണ് കണക്ക്.

പ്രജ പോൾ (Praja Poll) സർവേയിൽ ബിജെപിക്ക് വലിയ മുൻതൂക്കം പ്രവചിക്കുന്നു. ബിജെപിക്ക് 178-201 സീറ്റുകളും ടിഎംസിക്ക് 85-110 സീറ്റുകളും ലഭിക്കാമെന്നാണ് വിലയിരുത്തൽ. മറ്റ് പാർട്ടികൾക്ക് 0-5 സീറ്റുകൾ ലഭിക്കാമെന്നും പറയുന്നു.

പോൾ ഓഫ് പോൾസ് (Poll of Polls) അനുസരിച്ച് ചിത്രം ഏകദേശം തുല്യമാണ്. ബിജെപിക്ക് 135-153 സീറ്റുകളും ടിഎംസിക്ക് 136-152 സീറ്റുകളും ലഭിക്കാമെന്നാണ് സംയുക്ത കണക്ക്. കോൺഗ്രസിന് 1-3 സീറ്റുകളും എൽഎഫ് കൂട്ടുകക്ഷിക്ക് 0-1 സീറ്റുകളും മറ്റ് പാർട്ടികൾക്ക് 3-7 സീറ്റുകളും ലഭിക്കാമെന്നാണ് പ്രവചനം.

എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ വളകെ കരുതലോടെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. കാരണം 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, മിക്ക പോൾ ഏജൻസികളും ടിഎംസിയും ബിജെപിയും തമ്മിൽ കടുത്ത മത്സരമുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ ഫലം വന്നപ്പോൾ പ്രവചനങ്ങളെല്ലാം അട്ടിമറിച്ച് മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോണ്‍ഗ്രസ് 215 സീറ്റുകളോടെ കൂറ്റൻ വിജയം നേടി. അന്ന് ബി ജെ പിക്ക് 77 സീറ്റുകൾ മാത്രമാണ് നേടാനായത്. എങ്കിലും അവർ ആദ്യമായി സംസ്ഥാനത്ത് പ്രധാന പ്രതിപക്ഷമായി മാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+