കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ബില്ല് ബിജെപിക്ക് പാരയാകും; ബംഗാളില്‍ 120 സീറ്റ് കിട്ടില്ലെന്ന് ഉറപ്പ്, മമത ആയുധമാക്കുന്നു

Google Oneindia Malayalam News

കൊല്‍ക്കത്ത: അടുത്തിടെ ബംഗാളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് നേട്ടമായത് ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി)യ്‌ക്കെതിരായ പ്രചാരണമായിരുന്നു. എന്‍ആര്‍സിയെ അനുകൂലിച്ച് ബിജെപി പ്രചാരണം നടത്തിയപ്പോള്‍ മമത എതിര്‍ദിശയിലാണ് പ്രചാരണം നടത്തിയത്. എന്‍ആര്‍സിയില്‍ ആശങ്കയുള്ള ജനങ്ങള്‍ കൂട്ടത്തോടെ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. മൂന്ന് മണ്ഡലങ്ങളിലും തൃമണൂല്‍ ജയിക്കുകയും ചെയ്തു.

Mamata

2021ലാണ് ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പില്‍ മമത പ്രധാനമായും ആയുധമാക്കുന്നത് മോദി സര്‍ക്കാരിന്റെ പുതിയ പൗരത്വ ഭേദഗതി ബില്ല് ആയിരിക്കും. മുസ്ലിംകളല്ലാത്ത അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് പുതിയ ബില്ല്. ഇത് വിവേചനപരമാണെന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചിട്ടുണ്ട്.

എന്തുകൊണ്ട് ബാലാല്‍സംഗം? രാഹുല്‍ ഗാന്ധി കണ്ടെത്തിയ കാരണം ഇതാണ്, മോദിക്കെതിരെ കടന്നാക്രമണംഎന്തുകൊണ്ട് ബാലാല്‍സംഗം? രാഹുല്‍ ഗാന്ധി കണ്ടെത്തിയ കാരണം ഇതാണ്, മോദിക്കെതിരെ കടന്നാക്രമണം

പൗരത്വ ബില്ലിനെതിരെ രണ്ടാംസ്വാതന്ത്ര്യ സമരം നടത്തണമെന്നാണ് മമത ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമാണ് സംസ്ഥാനത്ത് താന്‍ നടത്തുന്ന പ്രചാരണമെന്നും അവര്‍ വ്യക്തമാക്കി. ബംഗാളിലെ 120 നിയമസഭാ മണ്ഡലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കും അഭയാര്‍ഥികള്‍ക്കും നിര്‍ണായക സ്വാധീനമാണുള്ളത്. പൗരത്വ ബില്ലിനെതിരെ പ്രചാരണം നടത്തിയാല്‍ ഈ സീറ്റുകള്‍ തൃണമൂലിന് ഉറപ്പിക്കാമെന്ന് മമത കണക്കുകൂട്ടുന്നു.

ലോകരാജ്യങ്ങളെ ഞെട്ടിച്ച് സൗദി; അഞ്ചുവര്‍ഷത്തിന് ശേഷം കടുത്ത തീരുമാനം, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിലോകരാജ്യങ്ങളെ ഞെട്ടിച്ച് സൗദി; അഞ്ചുവര്‍ഷത്തിന് ശേഷം കടുത്ത തീരുമാനം, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

കഴിഞ്ഞ ബുധനാഴ്ചയാണ് പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളായി എത്തിയ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ബില്ല് നിയമമാകുന്നതോടെ ഇന്ത്യയില്‍ പൗരത്വം ലഭിക്കും. ആറ് സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജെയ്ന്‍, ബുദ്ധ, പാഴ്‌സി വിഭാഗങ്ങളില്‍ പെട്ട അഭയാര്‍ഥികള്‍ക്കാണ് പൗരത്വം നല്‍കുക. തിങ്കളാഴ്ച ലോക്‌സഭയില്‍ ബില്ല് ചര്‍ച്ച ചെയ്യും. രാജ്യസഭയില്‍ പാസാകുമോ എന്ന കാര്യത്തില്‍ ബിജെപിക്ക് ആശങ്കയുണ്ട്.

English summary
Trinamool Congress Resists Citizenship Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X