കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടില്‍ മൂന്നല്ല.. വെറും രണ്ട് സീറ്റ്, അമിത് ഷായ്ക്ക് തൃണമൂലിന്റെ മറുപടി, കലാപത്തില്‍ മാപ്പുപറയണം

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ സോനാര്‍ ബംഗ്ല മമതയ്ക്ക് കീഴില്‍ വരില്ലെന്ന് അമിത് ഷാ. ന്യൂനപക്ഷങ്ങളെ തീവ്രവാദികളാക്കി മാറ്റുകയാണ് പ്രതിപക്ഷം. ന്യൂനപക്ഷ വിഭാഗത്തിലെ ഓരോ വ്യക്തിക്കും പൗരത്വ നിയമം കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കാമെന്ന് അമിത് ഷാ പറഞ്ഞു. മമത ഈ പേരില്‍ ബംഗാളില്‍ കലാപമുണ്ടാക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

1

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലെത്തും. പൗരത്വ നിയമ പ്രകാരം ഇന്ത്യയിലെ എല്ലാ അഭയാര്‍ത്ഥികള്‍ക്കും പൗരത്വം നല്‍കുന്നത് വരെ മോദി സര്‍ക്കാര്‍ പ്രയത്‌നങ്ങള്‍ അവസാനിപ്പിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. അധികാരത്തിലെത്തിയപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ മമത പറഞ്ഞു. മമത ന്യൂനപക്ഷങ്ങളില്‍ ഭയം വിതയ്ക്കുകയാണ്. മോദി സിഎഎ പാസാക്കിയപ്പോള്‍ മമത കലാപത്തിനാണ് ബംഗാളില്‍ ആഹ്വാനം ചെയ്തതെന്നും അമിത് ഷാ ആരോപിച്ചു.

മമതയ്ക്ക് കീഴില്‍ ബംഗാള്‍ എല്ലാ മേഖലയിലും പിന്നോട്ട് പോയി. സംസ്ഥാനത്തെ 70 ശതമാനം കര്‍ഷകരും കടത്തിലാണ്. ഇവര്‍ക്കൊന്നും കേന്ദ്ര പദ്ധതികള്‍ അവര്‍ അനുവദിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം 3.59 ലക്ഷം കോടി രൂപയാണ് ബംഗാളിനായി മോദി സര്‍ക്കാര്‍ ചെലവിട്ടത്. എന്നാല്‍ അഴിമതി കാരണം ഈ പണം പാഴായി. ബിജെപി സര്‍ക്കാരുണ്ടാക്കിയാല്‍ ഈ അഴിമതിക്കാരെ ജയിലിനുള്ളിലാക്കും. ബംഗാളിലെ വിദേശ നിക്ഷേപം രണ്ട ശതമാനത്തില്‍ താഴെയാണെന്നും, ഊര്‍ജ ഉപയോഗം ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്നും അമിത് ഷാ ആരോപിച്ചു.

അതേസമയം തൃണമൂല്‍ ദില്ലി കലാപം ഓര്‍മിപ്പിച്ച് അമിത് ഷായ്‌ക്കെതിരെ രംഗത്തെത്തി. രണ്ടില്‍ മൂന്ന് ഭൂരിപക്ഷം നേടുമെന്ന് അമിത് ഷാ പറയുന്നു. എന്നാല്‍ കണക്കില്‍ അദ്ദേഹത്തിന് ക്ലാസ് ആവശ്യമാണ്. സത്യം എന്തെന്നാല്‍, വെറും രണ്ടോ മൂന്നോ സീറ്റേ ബിജെപിക്ക് ലഭിക്കൂ. 2021ല്‍ ദില്ലി മോഡലില്‍ നിങ്ങള്‍ ഇല്ലാതാവും. അമിത് വിനാശമാണ് ഇന്ത്യയില്‍ കൊണ്ടുവന്നത്, അല്ലാതെ വികസനമല്ലെന്നും തൃണമൂല്‍ നേതാവ് മഹുവ മൊയിത്ര പറഞ്ഞു.

ബംഗാളില്‍ വന്ന് വാക് കസര്‍ത്ത് നടത്തുന്നതിന് മുമ്പ് ദില്ലിയിലെ കലാപത്തെ കുറിച്ച് നിങ്ങള്‍ വിശദീകരിക്കണം. ഇത്രയും പേര്‍ മരിച്ചതില്‍ നിങ്ങള്‍ മാപ്പുപറയണണെന്നും അഭിഷേക് ബാനര്‍ജി ആവശ്യപ്പെട്ടു. അമിത് ഷായുടെ മൂക്കിന് താഴെയാണ് ഇതെല്ലാം നടന്നത്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയവും വിദ്വേഷവും ഇല്ലാതിരുന്നാല്‍ ബംഗാള്‍ കൂടുതല്‍ നന്നാവുമെന്നും അഭിഷേക് പറഞ്ഞു.

അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നത് തടയാന്‍ മമതയ്ക്ക് കഴിയില്ലെന്ന് അമിത് ഷാഅഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നത് തടയാന്‍ മമതയ്ക്ക് കഴിയില്ലെന്ന് അമിത് ഷാ

English summary
trinamool congress says amit shah will apologise for delhi violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X