കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടത്തിനൊരുങ്ങി തൃണമൂൽ കോൺഗ്രസ്; 14 സംസ്ഥാനങ്ങളിൽ മത്സരിക്കും

  • By Desk
Google Oneindia Malayalam News

ബംഗാൾ: വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരത്തിനൊരുങ്ങി തൃണമൂൽ കോൺഗ്രസ്. 2019ൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഒഡീഷയിൽ അടക്കം പതിനാല് സംസ്ഥാനങ്ങളിൽ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് ഡെർക്ക് ഒ ബ്രീൻ പറഞ്ഞു. ജനുവരി 19 എല്ലാ ബിജെപി വിരുദ്ധ ശക്തികളും ഒന്നിച്ച ദിവസം ചരിത്ര സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

<strong>ബുലന്ധ്‌ഷെഹര്‍ കലാപം: കൊല്ലപ്പെട്ട പോലീസുകാരന്റെ ഫോണ്‍ കൊലയാളിയുടെ വീട്ടില്‍</strong>ബുലന്ധ്‌ഷെഹര്‍ കലാപം: കൊല്ലപ്പെട്ട പോലീസുകാരന്റെ ഫോണ്‍ കൊലയാളിയുടെ വീട്ടില്‍

കൊൽക്കത്തയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന യുണൈറ്റഡ് ഇന്ത്യ റാലിയിൽ ഇരുപതോളം പ്രതിപക്ഷ പാർട്ടി നേതാക്കളാണ് ഓരേ വേദിയിൽ അണിനിരന്നിരുന്നത്. ബിജെപിക്കും സംഘപരിവാര്‍ ശക്തികള്‍ക്കുമെതിരായ മതേതര കക്ഷികളുടെ ഐക്യകാഹളമായി കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന യുനൈറ്റഡ് ഇന്ത്യാ റാലി, ഇന്ത്യയുടെ ഭാവിയെകുറിച്ച് ആശങ്കപ്പെടുന്നവര്‍ക്കൊക്കെ പ്രതീക്ഷയേകുന്നതായിരുന്നു.

Mamata Banerjee

പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ എന്നിവര്‍ക്കു പുറമെ ശരദ് പവാര്‍ (എന്‍സിപി), എച്ച്.ഡി. ദേവഗൗഡ (ജെഡിഎസ്), അഖിലേഷ് യാദവ് (എസ്പി), സതീഷ് മിശ്ര (ബിഎസ്പി), അഭിഷേക് സിങ്‌വി (കോണ്‍ഗ്രസ്), എം.കെ. സ്റ്റാലിന്‍ (ഡിഎംകെ), ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല (നാഷനല്‍ കോണ്‍ഫറന്‍സ്), തേജസ്വി യാദവ് (ആര്‍ജെഡി), അജിത് സിങ്, ജയന്ത് ചൗധരി (ആര്‍എല്‍ഡി), ശരദ് യാദവ് (ലോക് താന്ത്രിക് ജനതാദള്‍), ഹേമന്ത് സോറന്‍ (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച), ബാബുലാല്‍ മറാണ്ഡി (ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച). എന്നിവരും ബിജെപിയിലെ വിമത നേതാക്കളായ യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ, അരുണ്‍ ഷൂറി, പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി എന്നിവരും ഒരുമിച്ച് കൈകോര്‍ത്തപ്പോള്‍ അത് ബിജെപിക്കെതിരെയുള്ള മഹാസഖ്യം രൂപപ്പെടുന്നതിന്റെ വിളംബരമായാണ് മാറിയത്.

റാലി ഒരു ചരിത്ര സംഭവമാണെന്നാണ് തൃണമൂൽ കോൺഗ്രസ് വക്താവ് ഭുനേശ്വരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പശ്ചിമ ബംഗാളിൽ 42 ലോക്സഭ സീറ്റുകളിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ ബിജെപി നടത്താനിരുന്ന മെഗാ റാലി ബിജെപി റദ്ദാക്കിയിരുന്നു. മോദിയുടെ കൊൽക്കത്ത റാലി ബിജെപി റദ്ദാക്കിയതെന്നായിരുന്നു ബിജെപിയുടെ വിശദീകരണം. ലോക്സഭ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കടുത്ത പോരാട്ടം തന്നെയായിരിക്കുമെന്നാണ് പൊതുവേയുള്ള നിലപാട്.

English summary
Trinamool Congress to fight Lok Sabha Elections 2019 in 14 states including Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X