കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴിയേ പോകുന്നവനൊന്നും സീറ്റുണ്ടായില്ല... ബംഗാളില്‍ പികെ തീരുമാനിക്കും, തൃണമൂലിന്റെ മാറ്റം!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പിടിമുറുക്കി പ്രശാന്ത് കിഷോര്‍. ഇനി പാര്‍ട്ടിയില്‍ വരുന്നവനും പോവുന്നവനുമൊന്നും ടിക്കറ്റ് നല്‍കുന്ന സമ്പ്രദായം ഉണ്ടാവില്ലെന്നാണ് സൂചന. സിറ്റിംഗ് എംഎല്‍എമാരുടെ സ്ഥാനാര്‍ത്ഥിത്വം പോലും ഉറപ്പില്ലാത്ത അവസ്ഥയാണ്. പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ ടീമും ടിക്കറ്റ് വിതരണത്തില്‍ അവസാന വാക്കായിരിക്കുമെന്ന് തൃണമൂല്‍ നേതാക്കള്‍ പറയുന്നു. പാര്‍ട്ടിയില്‍ അടുത്തിടെ നടന്ന മാറ്റങ്ങളെല്ലാം കിഷോറിന്റെ നിര്‍ദേശപ്രകാരമാണ് നടന്നത്.

1

മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിശ്വസ്തനായി കിഷോര്‍ മാറി കഴിഞ്ഞു. അതുകൊണ്ട് എല്ലാ കാര്യങ്ങളും കിഷോറാണ് തീരുമാനിക്കുന്നത്. സിറ്റിംഗ് എംഎല്‍എമാരുടെ ജനപ്രീതി വളരെ പ്രധാന ഘടകമാണ്. പ്രാദേശിക തലത്തില്‍ സ്വാധീനമുള്ളവര്‍ക്ക് മാത്രമേ സീറ്റ് നല്‍കൂ. അതിന് പുറമേ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇവരുടെ പ്രകടനവും വിലയിരുത്തും. ജനങ്ങള്‍ക്കിടയില്‍ ഈ മന്ത്രിമാര്‍ക്കോ എംഎല്‍എമാര്‍ക്കോ മോശം പ്രതിച്ഛായയാണ് ഉള്ളതെങ്കില്‍ സീറ്റ് നല്‍കില്ലെന്ന് ഉറപ്പാണ്. പാര്‍ട്ടിയില്‍ ആ നേതാവിന് സ്വീകാര്യതയും ടിക്കറ്റ് നല്‍കാന്‍ ആവശ്യമാണ്. ക്ലീന്‍ വളരെ പ്രധാനമാണെന്ന് നേരത്തെ തന്നെ കിഷോര്‍ വ്യക്തമാക്കിയതാണ്.

2016ല്‍ തൃണമൂലിന് കാര്യങ്ങള്‍ എളുപ്പമായിരുന്നുവെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപി കടുത്ത വെല്ലുവിളിയാണ്. അതുകൊണ്ട് കാര്യങ്ങളെ കുറച്ച് കാണാന്‍ തയ്യാറല്ല. പരീക്ഷണങ്ങള്‍ക്കില്ലെന്നും പാര്‍ട്ടി പറഞ്ഞു. കിഷോര്‍ പറയുന്നവരെ മാത്രമായിരിക്കും മത്സരിപ്പിക്കുക. ഗ്രൗണ്ട് ലെവല്‍ റിപ്പോര്‍ട്ടുകള്‍ ഓരോ സ്ഥാനാര്‍ത്ഥിയെ കുറിച്ചും കിഷോര്‍ മമതയ്ക്ക് കൈമാറും. ദീദി കെ ബോലോ പരിപാടിയില്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെ ജനപ്രീതി പരിശോധിക്കും. അതിലൂടെ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഓരോ നേതാവിനും നിര്‍ണായകമായി മാറും. അതേസമയം കുറച്ച് എംഎല്‍എമാര്‍ ഇത് ഗൗരവത്തോടെ എടുക്കുന്നില്ലെന്ന ്പരാതിയുണ്ട്. ഇവരെ ഒതുക്കുമെന്നാണ് സൂചന.

ബിജെപി തേരോട്ടം നടത്തിയ പലയിടത്തും സീനിയര്‍ നേതാക്കളെ പദവിയില്‍ നിന്ന് നീക്കിയിരുന്നു മമത. പകരം യുവനേതാക്കളെയാണ് ചുമതല ഏല്‍പ്പിച്ചത്. ഇതിന് പിന്നില്‍ കിഷോറാണ്. ബിജെപിയെ കൃത്യമായി വെല്ലുവിളിക്കാനുള്ള നീക്കമാണ് ഇത്. ജനപ്രീതിയില്‍ ഈ യുവനേതാക്കള്‍ വളരെ മുന്നിലാണ്. ബിജെപി പ്രധാന പ്രതിപക്ഷമായത് കാര്യങ്ങളെ മാറി ചിന്തിക്കാന്‍ മമതയെ പ്രേരിപ്പിച്ചിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. ഇതില്‍ 12 സീറ്റുകള്‍ തൃണമൂലിന്റേതായിരുന്നു. അടുത്ത വര്‍ഷം മെയില്‍ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടിയാണ് തൃണമൂലിന്റെ ഒരുക്കം.

English summary
trinamool congress will consider prashant kishor's report on ticket distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X