കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ മന്ത്രിമാരുടെ അറസ്റ്റില്‍ വന്‍ പ്രതിഷേധം; സിബിഐ ഓഫീസിന് കല്ലേറ്; രാജ്ഭവന് മുമ്പില്‍ സമരം

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ അസ്റ്റ് ചെയ്ത സിബിഐ നടപടിയില്‍ വ്യാപക പ്രതിഷേധം. സിബിഐ ഓഫീസിന് മുമ്പില്‍ പ്രകടനമായെത്തിയവര്‍ ഓഫീസിന് നേരെ കല്ലെറിഞ്ഞു. ഗവര്‍ണറുടെ വസതിയായ രാജ്ഭവന് മുമ്പിലും പ്രതിഷേധം നടക്കുകയാണ്. സിബിഐക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്ത കമ്മീഷണര്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി.

k

അതേസമയം, മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ബിജെപി രംഗത്തുവന്നു. സംസ്ഥാനത്ത് സംഘര്‍ഷത്തിന് കോപ്പ് കൂട്ടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ബിജെപി എംപി ദിലീപ് ഘോഷ് നല്‍കിയ പരാതിയില്‍ പറയുന്നു. എല്ലാവരും ശാന്തരായിരിക്കണമെന്ന് തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി അഭ്യര്‍ഥിച്ചു. മന്ത്രിമാരെ അറസ്റ്റ് ചെയ്തത് മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാദം. ഇതാണ് കൊല്‍ക്കത്ത കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലും അവര്‍ ബോധിപ്പിച്ചിരിക്കുന്നത്. ബംഗാള്‍ ഗവര്‍ണര്‍ക്ക് വേണ്ടിയാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

ബംഗാളില്‍ സിബിഐയുടെ നാടകീയ നീക്കം; മന്ത്രിമാരടക്കം അറസ്റ്റില്‍, ഓടിയെത്തി മമത ബാനര്‍ജിബംഗാളില്‍ സിബിഐയുടെ നാടകീയ നീക്കം; മന്ത്രിമാരടക്കം അറസ്റ്റില്‍, ഓടിയെത്തി മമത ബാനര്‍ജി

കൊല്‍ക്കത്തയിലെ സിബിഐ ഓഫീസിന് മുമ്പില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. സര്‍ക്കാരും പോലീസും ഒരു ഭാഗത്തും ഗവര്‍ണറും ബിജെപിയും സിബിഐയും മറുഭാഗത്തും എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സിബിഐ ഓഫീസിലും പുറത്തും കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. എംഎല്‍എമാരെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ വേണമെങ്കില്‍ സ്പീക്കറുടെ അനുമതി ആവശ്യമാണ്. എന്നാല്‍ സിബിഐ നടപടിക്രമം പാലിച്ചില്ലെന്ന് സ്പീക്കര്‍ ബിമന്‍ ബാനര്‍ജി പറഞ്ഞു.

യോഗയും ധ്യാനവുമായി കൊവിഡ് രോഗികള്‍- ദില്ലി സര്‍ദാര്‍ പട്ടേല്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിന്നുളള കാഴ്ചകള്‍

രണ്ടര വര്‍ഷത്തേക്ക് എന്തിന് മന്ത്രിയാകണം... ഗണേഷ് കുമാറിന് അതൃപ്തി; ആദ്യ അവസരം ഇവര്‍ക്ക്...രണ്ടര വര്‍ഷത്തേക്ക് എന്തിന് മന്ത്രിയാകണം... ഗണേഷ് കുമാറിന് അതൃപ്തി; ആദ്യ അവസരം ഇവര്‍ക്ക്...

നാദര ടേപ്പ് കേസില്‍ രണ്ട് ബംഗാള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെയാണ് സിബിഐ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. അധികം വൈകാതെ മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐ ഓഫീസിലെത്തി. എന്നെയും അറസ്റ്റ് ചെയ്യൂ എന്നാണ് മമതയുടെ ആവശ്യം. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ വച്ച് കളിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി എന്നീ മന്ത്രിമാരെയും മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നീ തൃണമൂല്‍ നേതാക്കളെയുമാണ് സിബിഐ ഇന്ന് രാവിലെ ഒമ്പത് മണിയോടെ അറസ്റ്റ് ചെയ്തത്.

Recommended Video

cmsvideo
നാരദ കൈക്കൂലി കേസ്: കൊൽക്കത്ത സിബിഐ ഓഫീസിന് മുന്നിൽ സംഘർഷാവസ്ഥ

ആരാധകരെ ഞെട്ടിക്കുന്ന സെല്‍ഫി പുറത്തുവിട്ട് ജാക്വലിന്‍ ഫെര്‍ണാണ്ടസ്; ചിത്രങ്ങള്‍ കണാം

English summary
Trinamool Congress workers pelt stones at CBI office in Kolkata; Protest in front of Raj Bhavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X