കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ സിപിഎമ്മും ബിജെപിയും ഇല്ല: വെറും തൃണമൂല്‍ മാത്രം!

  • By Muralidharan
Google Oneindia Malayalam News

കൊല്‍ക്കത്ത: ചുവപ്പുകോട്ട എന്ന് പശ്ചിമബംഗാളിനെക്കുറിച്ച് പറഞ്ഞുപഠിച്ചവര്‍ക്ക് ഇനി തിരുത്താം. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുളള അവസാനത്തെ വോട്ടെടുപ്പിലും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തേരോട്ടം. പതിറ്റാണ്ടുകള്‍ ബംഗാള്‍ ഭരിച്ച സി പി എം, കേന്ദ്രം ഭരിക്കുന്ന ബി ജെ പി, കോണ്‍ഗ്രസ് തുടങ്ങിയ വമ്പന്‍ പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കിയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയത്.

നോര്‍ത്ത് 24 പര്‍ഗാനസ് ബര്‍ദ്വാന്‍ ജില്ലകളിലെ ബിദാന്‍ നഗര്‍, ആസന്‍സോള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചു. ഹൗറ ജില്ലയിലെ ബാലി മുനിസിപ്പാലിറ്റിയിലും തൃണമൂല്‍ തന്നെയാണ് മുന്നില്‍. ബിദാന്‍ നഗറില്‍ 41 ല്‍ 33 വാര്‍ഡുകളിലും തൃണമൂലിനാണ് മുന്‍തൂക്കം. ഇടതുപക്ഷം നാലും കോണ്‍ഗ്രസ് രണ്ടും സീറ്റിലും മുന്നിലാണ്. ഒരിടത്ത് സ്വതന്ത്രന് മുന്‍തൂക്കമുണ്ട്.

mamatabanerjee

ആസനോളില്‍ 65 വാര്‍ഡുകളില്‍ തൃണമൂല്‍ മുന്നിലാണ്. 16 ഇടങ്ങളില്‍ ഇടതുപക്ഷവും അഞ്ചിടങ്ങളില്‍ ബി ജെ പിയും മുന്നിലാണ്. 106 വാര്‍ഡുകളാണ് ഇവിടെയുള്ളത്. ബാലിയിലെ 16 വാര്‍ഡുകളിലും തൃണമൂല്‍ സ്ഥാനാര്‍ഥികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഒക്ടോബര്‍ മൂന്നിന് നടന്ന തിരഞ്ഞെടുപ്പില്‍ അക്രമ സംഭവങ്ങളുണ്ടായിരുന്നു എന്ന് കാണിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 11 ബൂത്തുകളില്‍ മാത്രമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഈ വോട്ടെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിക്കുകയായിരുന്നു.

English summary
West Bengal's ruling Trinamool Congress is headed for a landslide victory in the three civic bodies where vote count is under way on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X