കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

80 നാടന്‍ ബോംബുകളും തോക്കും തൃണമൂല്‍ നേതാക്കളില്‍ നിന്നും പിടിച്ചെടുത്തു

  • By Sruthi K M
Google Oneindia Malayalam News

കൊല്‍ക്കത്ത: ലൈസന്‍സില്ലാത്ത തോക്ക് കൈവശം വെച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ ജല്‍പൈഗുരി ജില്ലയിലാണ് സംഭവം നടന്നത്. തൃണമൂല്‍ നേതാവായ റാബ്വല്‍ ഇസ്ലാമിന്റെ വീട്ടിലെ റെയ്ഡിനിടെയാണ് തോക്ക് കണ്ടെടുത്തത്. അറസ്റ്റ് ചെയ്ത ഇസ്ലാമിനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

അതേസമയം, കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ സമാനമായ സംഭവം നടന്നു. മറ്റൊരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്നും 80 നാടന്‍ ബോംബുകളാണ് പോലീസ് പിടിച്ചെടുത്തത്. നാനൂര്‍ ഗ്രാമത്തിലെ സരോജ് ഘോഷ് എന്ന നേതാവിന്റെ വീട്ടില്‍ നടന്ന റെയ്ഡിനിടെയാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.

weapons

ബോംബ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ ഗ്രാമത്തിലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് പോലീസ് നിര്‍വീര്യമാക്കുകയാണുണ്ടായത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നത് തുടരുന്ന സാഹചര്യത്തില്‍ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. മുന്‍പ് അമോദ്പുര്‍ ഗ്രാമത്തില്‍ തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ നിന്നും ബോംബ് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു.

English summary
In a shocking development, 80 crude bombs were recovered from the house of a TMC leader in Nanur in Birbhum. Another Trinamool Leader Arrested With Unlicensed Gun Jalpaiguri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X