കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ബിജെപിക്ക് മമതയെ വധിക്കാൻ കഴിയുമെന്ന് തൃണമൂൽ നേതാവ്: മറുപടി നൽകി ബിജെപി

Google Oneindia Malayalam News

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്. ബിജെപി നേതാക്കളായ ജെപി നദ്ദ, കൈലാഷ് വിജയ് വർഗ്ഗീയ എന്നിവരുടെ ബംഗാൾ സന്ദർശത്തിനിടെ വ്യാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ കേന്ദ്രസർക്കാരും മമതാ ബാനർജിയും തമ്മിൽ നേരിട്ടുള്ള വാക്പോരിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങൾ.

സിദ്ദിഖ് കാപ്പനും റൗഫും തമ്മില്‍ അടുത്തബന്ധമെന്ന് ഇഡി; ഹത്രാസില്‍ പോയത് റൗഫ് പറഞ്ഞിട്ടെന്നും റിപ്പോര്‍ട്ടില്‍സിദ്ദിഖ് കാപ്പനും റൗഫും തമ്മില്‍ അടുത്തബന്ധമെന്ന് ഇഡി; ഹത്രാസില്‍ പോയത് റൗഫ് പറഞ്ഞിട്ടെന്നും റിപ്പോര്‍ട്ടില്‍

ഗൂഢാലോചനയെന്ന്

ഗൂഢാലോചനയെന്ന്

തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വധിക്കാനുള്ള ഗൂഢാലോചന ബിജെപിക്കുണ്ടാകുമെന്നാണ് ആരോപിച്ച മുതിർന്ന തൃണമൂൽ നേതാവ് സുബ്രത മുഖർജി. ബിജെപി ക്യാമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ ആളുകളെ നിയമിക്കുകയാണെന്നും മറ്റുള്ളവരുടെ മേൽ കുറ്റം ചുമത്തുകയാണെന്നും പറഞ്ഞു.

 രക്തം ചൊരിയും

രക്തം ചൊരിയും

സംസ്ഥാന പഞ്ചായത്ത് മന്ത്രി കൂടിയായ മുഖർജിയാണ് ശനിയാഴ്ച ബിജെപിക്കെതിരെ ഗുരുതരമായ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. "കോടിക്കണക്കിന് പൗരന്മാരുടെ അമ്മയായ മമതയെ ബിജെപി ഉപദ്രവിക്കാൻ ശ്രമിച്ചാൽ അത് സംഭവിക്കാതിക്കുന്നതിനായി ഞങ്ങൾ രക്തം ചൊരിയും അദ്ദേഹം പറയുന്നു.

അശാന്തി സൃഷ്ടിക്കാൻ

അശാന്തി സൃഷ്ടിക്കാൻ

മമതാ ബാനർജിയെ ഇല്ലാതാക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണ്. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാൽ രഹസ്യമായി അവരെ വധിക്കാൻ പോലും ആളുകളെ നിയോഗിക്കാൻ അവർക്ക് കഴിയും. ബംഗാളിൽ അശാന്തി സൃഷ്ടിക്കുന്നതിനായി ബിജെപി ആളുകളെ പുറത്തു നിന്ന് കൊണ്ടുവരികയാണെന്നും അവരുടെ പദ്ധതികൾ ഞങ്ങൾ പരാജയപ്പെടുത്തുമെന്നും തൃണമൂൽ നേതാവ് പറയുന്നു. സൗത്ത് 24 പർഗാനകളിൽ റോഡ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ബംഗാൾ മന്ത്രി കൂടിയായ അദ്ദേഹത്തിന്റെ പ്രസ്താവന.

 പദ്ധതിയിട്ട് തയ്യാറാക്കി

പദ്ധതിയിട്ട് തയ്യാറാക്കി

ഡിസംബർ 10 ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ബിജെപി നേതാക്കളുടെ വാഹനത്തിന് നേരെ കല്ലെറിയാൻ ബിജെപി ആളുകളെ തയ്യാറാക്കിയിരുന്നുവെന്ന് ഞങ്ങളുടെ അംഗങ്ങൾ നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെപി നദ്ദയും കൈലാസ് വിജയ് വർഗ്ഗീയയും സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പിന്തുണ നഷ്ടമായെന്ന്

പിന്തുണ നഷ്ടമായെന്ന്

സംസ്ഥാനത്ത് പൊതു ജനങ്ങളുടെ പിന്തുണ നഷ്ടമാകുമ്പോൾ തൃണമൂൽ നേതാക്കൾ വന്യമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവിന്റെ ആരോപണത്തോട് പ്രതികരിച്ച ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് പ്രതികരിച്ചത്. തൃണമൂൽ കോൺഗ്രസ് കലഹവും വീഴ്ചയുമാണ് കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് ബിജെപി എംപി അർജുൻ സിംഗിന്റെ പ്രതികരണം. പാർട്ടിക്കുള്ളിലുള്ള പലരും മമതാ ബാനർജി പാർട്ടിയുടെ തലപ്പത്തിരിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മമതാ ബാനർജി ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുന്നുണ്ടെങ്കിൽ അത് സ്വന്തം ആളുകളിൽ നിന്ന് തന്നെയാണെന്നും അർജുൻ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
BJP leader Dilip Ghosh's threat to Mamata Banerjee | Oneindia Malayalam
സഹതാപം നേടാൻ

സഹതാപം നേടാൻ


ജനാധിപത്യ മാർഗങ്ങളിലൂടെ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിലാണ് ബിജെപി വിശ്വസിക്കുന്നത്. സുബ്രതാ മുഖർജിയെപ്പോലുള്ള നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ജനങ്ങളുടെ സഹതാപം നേടിയെടുക്കാനാണെന്നുമാണ് രാജ്യസഭാ എംപി രൂപ ഗാംഗുലിയുടെ പ്രതികരണം.

English summary
Trinamool leader levelled serious allegation against BJP over Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X