കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത ബാനര്‍ജിക്ക് വന്‍ തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേരുന്നു

Google Oneindia Malayalam News

കൊല്‍ക്കത്ത: മുന്‍ കേന്ദ്രമന്ത്രി മുകള്‍ റോയിയുടെ മകനും തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ ശുഭ്രാംശു റോയി ബിജെപിയില്‍ ചേരുന്നു. പാര്‍ട്ടി വിരുദ്ധ പ്രസ്താവനയുടെ പേരില്‍ ശുഭ്രാംശു റോയിയെ കഴിഞ്ഞ ദിവസം തൃണമൂല്‍ പാര്‍ട്ടിയില്‍ നിന്നും ആറ് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എ ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നത്.

<strong> 23 ല്‍ 23 പഞ്ചായത്ത്, 573 ബൂത്തുകളില്‍ 563 രാഹുലിനൊപ്പം; തകര്‍ത്തെറിഞ്ഞത് വയനാട്ടിലെ ഇടത് കോട്ടകളും</strong> 23 ല്‍ 23 പഞ്ചായത്ത്, 573 ബൂത്തുകളില്‍ 563 രാഹുലിനൊപ്പം; തകര്‍ത്തെറിഞ്ഞത് വയനാട്ടിലെ ഇടത് കോട്ടകളും

മമതയുടെ ആധിപത്യത്തിന്‍ കീഴിയില്‍ തൃണമൂലില്‍ പലരും ശ്വാസം മുട്ടി കഴിയുകയാണെന്നും ഇപ്പോഴാണ് താന്‍ സ്വതന്ത്രമായതെന്നുമായിരുന്നു സസ്പെന്‍ഷന് പിന്നാലെ ശുഭ്രാംശു പ്രതികരിച്ചത്. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

<strong> രാഹുലിനെ മുന്‍നിര്‍ത്തി കേരളം കോണ്‍ഗ്രസ് പിടിച്ചപ്പോള്‍, വയനാട് കാട്ടി ബിജെപി ഇന്ത്യ പിടിച്ചു</strong> രാഹുലിനെ മുന്‍നിര്‍ത്തി കേരളം കോണ്‍ഗ്രസ് പിടിച്ചപ്പോള്‍, വയനാട് കാട്ടി ബിജെപി ഇന്ത്യ പിടിച്ചു

ശുഭ്രാംശുവിന്‍റെ പിതാവും തൃണമൂലിന്‍റെ പ്രമുഖ നേതാവുമായ മുകുള്‍ റോയി രണ്ട് വര്‍ഷം മുമ്പായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെ ബിജെപിയേയും തന്‍റെ പിതാവിനേയും അഭിനന്ദിച്ച് ശുഭ്രാംശു റായി രംഗത്ത് എത്തിയിരുന്നു.

subhranshuroy

എന്റെ പിതാവിനോട് പരാജയപ്പെട്ടു എന്ന് പറയുന്നതില്‍ എനിക്ക് ഒരപമാനവുമില്ല. അദ്ദേഹം ബംഗാള്‍ രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ ചാണക്യനാണ്. ആളുകള്‍ ഞങ്ങള്‍ക്കെതിരെ വോട്ടു ചെയ്തതോടെ ഞങ്ങളുടെ പാര്‍ട്ടി പരാജയപ്പെടുകയും ചെയ്തു. ഞങ്ങളത് അംഗീകരിച്ചേ മതിയാവൂ ​എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ശുഭ്രാംശു പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ ആറ് വര്‍ഷത്തേക്ക് തൃണമൂല്‍ സസ്പെന്‍ഡ് ചെയ്തത്.

English summary
trinamool MLA Subhrangshu Roy to join BJP,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X