Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ഇന്ത്യ വിമാനത്തില്‍ എംപിയുമായി വീണ്ടും തര്‍ക്കം!അമ്മയുടെ സീറ്റിനെ ചൊല്ലി വഴക്കിട്ടത് വനിതാ എംപി

വീല്‍ച്ചെയറിലെത്തിയ അമ്മയുടെ സീറ്റിനെ ചൊല്ലിയാണ് എയര്‍ഇന്ത്യ ജീവനക്കാരുമായി ഡോള സെന്‍ വഴക്കിട്ടത്.

ദില്ലി: ശിവസേന എംപി രവീന്ദ്ര ഗെയ്ക്കവാദിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് മണിക്കൂറുകള്‍ക്കകം മറ്റൊരു എംപിയും എയര്‍ഇന്ത്യ ജീവനക്കാരുമായി ഉടക്കി. പശ്ചിമ ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡോള സെന്‍ വഴക്കിട്ടതിനെ തുടര്‍ന്ന് ദില്ലി-കൊല്‍ക്കത്ത എയര്‍ഇന്ത്യ വിമാനം ഇരുപത് മിനിറ്റോളം വൈകുകയും ചെയ്തു.

വീല്‍ച്ചെയറിലെത്തിയെ അമ്മയുടെ സീറ്റിനെ ചൊല്ലിയാണ് എംപി എയര്‍ഇന്ത്യ ജീവനക്കാരുമായി വഴക്കിട്ടത്. അമ്മയ്ക്കും തനിക്കും എമര്‍ജന്‍സി വാതിലിനടുത്തുള്ള സീറ്റ് വേണമെന്ന് എംപി ആവശ്യപ്പെട്ടു. എന്നാല്‍ വീല്‍ചെയറുമായി സഞ്ചരിക്കുന്നവര്‍ക്ക് എമര്‍ജന്‍സി വാതിലിനടുത്ത് സീറ്റ് നല്‍കാനാവില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്.

airindia

എമര്‍ജന്‍സി വാതിലിനടുത്ത് തന്നെ അമ്മയ്ക്കും സീറ്റ് നല്‍കണമെന്ന് എംപി വാശിപിടിച്ചതോടെ വാക്കുതര്‍ക്കം രൂക്ഷമായി. ഒടുവില്‍ അമ്മയ്ക്ക് മറ്റൊരു സീറ്റ് അനുവദിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. എംപിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദില്ലി-കൊല്‍ക്കത്ത വിമാനം ഇരുപത് മിനിറ്റോളം വൈകിയത് യാത്രക്കാരെയും വലച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+