കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തെ നയിക്കാന്‍ തൃണമൂല്‍..... നാല് സംസ്ഥാനങ്ങളില്‍ മത്സരിക്കും.... 50 സീറ്റ് ലക്ഷ്യം!!

Google Oneindia Malayalam News

കൊല്‍ത്തത്ത: പ്രതിപക്ഷ ഐക്യത്തിനായുള്ള ശ്രമങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പിന്തുണയേകിയിരുന്നു. ചന്ദ്രബാബു നായിഡു വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇപ്പോഴിതാ പ്രതിപക്ഷത്തെ നയിക്കാനാണ് അവര്‍ ഒരുങ്ങുന്നത്. ബംഗാളിന് പുറമേ കൂടുതല്‍ സ്ഥലങ്ങളില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് തൃണമൂല്‍. രാജ്യത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയിലേക്ക് ഉയരാനാണ് അവരുടെ ശ്രമം.

അതേസമയം 2019ല്‍ മമതയ്ക്ക് പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. അവര്‍ നേരത്തെ മനസ്സില്‍ കണ്ടിരുന്ന മൂന്നാം മുന്നണി എന്ന ആശയവും ഇതോടെ ഉപേക്ഷിച്ചിട്ടുണ്ട്. മുമ്പ് കോണ്‍ഗ്രസ് ക്ഷയിച്ചപ്പോള്‍ മറ്റ് പാര്‍ട്ടികള്‍ക്കുണ്ടായിരുന്ന നേട്ടമാണ് മമതയും ലക്ഷ്യമിടുന്നത്. ഇതിനായിട്ടാണ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തി വ്യാപിപ്പിക്കുന്നത്.

നാല് സംസ്ഥാനങ്ങളിലേക്ക്....

നാല് സംസ്ഥാനങ്ങളിലേക്ക്....

ബംഗാളിന് പുറമേ നാല് സംസ്ഥാനങ്ങളിലേക്കാണ് മമതാ ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തി വ്യാപിപ്പിക്കുന്നത്. അസം, ജാര്‍ഖണ്ഡ്, ത്രിപുര, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ മത്സരിക്കുമെന്നാണ് പ്രഖ്യാപനം. അസമിലും ത്രിപുരയിലും തൃണമൂല്‍ അത്യാവശ്യം വലിയ ശക്തിയാണ്. ജാര്‍ഖണ്ഡിലും ഒഡിഷയിലും ആ സ്ഥിതിയില്ല. പക്ഷേ ഇവിടെ മത്സരിക്കുന്നതിലൂടെ എസ്പിയും ബിഎസ്പിയും ലക്ഷ്യമിടുന്നതിനേക്കാള്‍ വലിയ നേട്ടമാണ് മമത ലക്ഷ്യമിടുന്നത്.

കളി ദേശീയ തലത്തിലേക്ക്.....

കളി ദേശീയ തലത്തിലേക്ക്.....

ദേശീയ തലത്തില്‍ വലിയ ശക്തിയായി ഉയരാനാണ് മമത ആഗ്രഹിക്കുന്നത്. ത്രിപുരയില്‍ സിപിഎം ദുര്‍ബലമായ സാഹചര്യത്തില്‍ അവിടെ ബിജെപിയെ നേരിട്ട് എതിര്‍ക്കാനാണ് തൃണമൂല്‍ ലക്ഷ്യമിടുന്നത്. ജാര്‍ഖണ്ഡില്‍ പ്രതിപക്ഷ സഖ്യം ഇപ്പോള്‍ തന്നെ രൂപീകരിച്ചിട്ടുണ്ട്. അവിടെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച എന്നിവര്‍ ചേര്‍ന്നുള്ള സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. അസമില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടും. ഒഡിഷയിലും സമാന അവസ്ഥ തന്നെയാണ്.

ലക്ഷ്യം 50 സീറ്റ്

ലക്ഷ്യം 50 സീറ്റ്

ബംഗാളടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് 50 സീറ്റുകളാണ് തൃണമൂല്‍ ലക്ഷ്യമിടുന്നത്. ഇതുവഴി ദേശീയ തലത്തില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ശക്തിയായി തൃണമൂല്‍ ഉയരും. ഇതോടെ പ്രതിപക്ഷ ഐക്യത്തെ നയിക്കാനുള്ള പ്രാപ്തിയും മമതയ്ക്ക് ലഭിക്കും. കോണ്‍ഗ്രസ് 2019ല്‍ വലിയ നേട്ടമുണ്ടാക്കില്ലെന്നാണ് മമതയുടെ കണക്ക് കൂട്ടല്‍. അങ്ങനെ വന്നാല്‍ പ്രതിപക്ഷ ഐക്യത്തിന്റെ നേതാവായി തനിക്ക് വളര്‍ന്ന് വരാന്‍ സാധിക്കുമെന്നും മമത കണക്ക് കൂട്ടുന്നു. ത്രിപുരയിലും അസമിലും തൃണമൂല്‍ ആറ് സീറ്റുകള്‍ വരെ നേടാനുള്ള സാധ്യതയുണ്ട്.

ലക്ഷ്യം പ്രധാനമന്ത്രി പദം

ലക്ഷ്യം പ്രധാനമന്ത്രി പദം

മമതയ്ക്ക് കടുത്ത ആഗ്രഹങ്ങളാണ് ഉള്ളത്. പ്രധാനമന്ത്രി പദം തന്നെയാണ് അവര്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുമായി മമത ബാനര്‍ജിക്ക് അടുത്ത ബന്ധം പുലര്‍ത്താത്തത്. 2019ല്‍ 50 സീറ്റ് നേടിയാല്‍ തന്റെ പിന്തുണ കോണ്‍ഗ്രസിന് അത്യാവശ്യമായി വരും. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി പദത്തിനായി തനിക്ക് ആവശ്യം ഉന്നയിക്കാമെന്നും അതിനെ മറ്റ് കക്ഷികളും പിന്തുണയ്ക്കുമെന്നാണ് മമതയുടെ പ്രതീക്ഷ. അതേസമയം മമതയുടെ പ്രധാനമന്ത്രിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി സോഷ്യല്‍ മീഡിയയിലടക്കം തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ പ്രചാരണം നടത്തുന്നുണ്ട്.

അണിയറയിലെ തന്ത്രങ്ങള്‍....

അണിയറയിലെ തന്ത്രങ്ങള്‍....

ജനുവരി 19ന് തൃണൂലിന്റെ നേതൃത്വത്തില്‍ മെഗാ റാലി നടക്കുന്നുണ്ട്. ഇതില്‍ പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളും പങ്കെടുക്കും. ഇത് വലിയ വഴിത്തിരിവാകുമെന്നാണ് പ്രവചനം. ബിജെപിക്കെതിരെയുള്ള നീക്കമാണെന്നും മമതയെ പ്രകീര്‍ത്തിക്കുന്നതായിരിക്കും ചടങ്ങ്. ഒരുപക്ഷേ പ്രധാനമന്ത്രി സ്ഥാനത്തിനായുള്ള മോഹം അവര്‍ ഇതില്‍ വെച്ച് സൂചിപ്പിക്കാനിടയുണ്ട്. ജാര്‍ഖണ്ഡില്‍ പാര്‍ട്ടി ഘടകം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ വിളിച്ചെന്നും അതുകൊണ്ടാണ് ഇപ്പോള്‍ ആരംഭിക്കുന്നതെന്നും മമത പറയുന്നു.

രഥയാത്രയും നടത്തും

രഥയാത്രയും നടത്തും

ബിജെപിക്കെതിരെ മമതാ ബാനര്‍ജിയും രഥയാത്ര നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് മുമ്പ് പ്രമുഖ ഹിന്ദു വിഭാഗങ്ങളുടെ പിന്തുണ നേടാനും മമത ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. മാട്ടുവ വിഭാഗത്തെയാണ് അവര്‍ ആദ്യ സന്ദര്‍ശിച്ചിരിക്കുന്നത്. ഇവര്‍ ബീഹാറില്‍ നിന്നുള്ളവരാണ്. ഇവരെ തങ്ങള്‍ക്ക് അനുകൂലമായി മാറ്റാനുള്ള ബിജെപിയുടെ ശ്രമങ്ങളെ തുടര്‍ന്നാണ് മമത ഇവിടെയെത്തിയത്. 2009 മുതല്‍ തൃണമൂലിന് സ്ഥിരമായി ലഭിച്ച് കൊണ്ടിരിക്കുന്ന വോട്ടുബാങ്കാണിത്. ഇവരെയും കൂടി ലക്ഷ്യമിട്ടാണ് ഇത്തവണ രഥയാത്ര നടത്തുന്നത്.

പാര്‍ട്ടി ശക്തിപ്പെടുത്തുന്നു

പാര്‍ട്ടി ശക്തിപ്പെടുത്തുന്നു

നാല് സംസ്ഥാനങ്ങളില്‍ മത്സരിക്കുന്നതിന് പുറമേ നിലവില്‍ നിര്‍ജീവമായി കിടക്കുന്ന പാര്‍ട്ടി ഘടകങ്ങളെ 2019ന് മുമ്പ് അതിശക്തമാക്കാനാണ് മറ്റൊരു നീക്കം. മധ്യപ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, ആന്‍ഡമാന്‍ എന്നിവിടങ്ങളിലെ സംസ്ഥാന സമിതി പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിട്ടുണ്ട്. മധ്യപ്രദേശില്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തൃണമൂല്‍ തീരുമാനിച്ചത് കോണ്‍ഗ്രസിനെ സഹായിക്കാനാണ്. പക്ഷേ ഇവിടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ചേരും.

ബംഗാളില്‍ തൂത്തുവാരും

ബംഗാളില്‍ തൂത്തുവാരും

ബംഗാളിലുള്ള 42 സീറ്റുകളും തൂത്തുവാരാനാണ് തൃണമൂല്‍ പ്രവര്‍ത്തിക്കുന്നത്. മമതയുടെ പ്രധാനമന്ത്രി പദത്തിന് ബംഗാളില്‍ നിന്ന് എല്ലാ സീറ്റുകളും അത്യാവസ്യമാണ്. പ്രത്യേക ബൂത്ത് ലെവല്‍ യോഗങ്ങളും ആരംഭിച്ചിട്ടുണ്ട്. തൃണമൂല്‍ ദേശീയ പരിപാടി പോലെയാണ് റാലി നടത്തുന്നത്. ഓണ്‍ലൈന്‍ ഡോണേഷന്‍ പോര്‍ട്ടലും പാര്‍ട്ടി ആരംഭിക്കും. അതേസമയം സിപിഎം ബംഗാളില്‍ കോണ്‍ഗ്രസിനെ സഹായിക്കുകയാണെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അത് വ്യക്തമായെന്നും മമതാ ബാനര്‍ജി ആരോപിച്ചു.

കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന സൂചനയുമായി അഖിലേഷ്.... ഇനി യുപിയില്‍ തനിച്ച് മത്സരിക്കും?കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന സൂചനയുമായി അഖിലേഷ്.... ഇനി യുപിയില്‍ തനിച്ച് മത്സരിക്കും?

അടുത്ത വര്‍ഷം താമര വാടില്ല; വിരിഞ്ഞുതന്നെ, 300 സീറ്റ് കിട്ടുമെന്ന് സര്‍വെ, മോദിക്ക് രണ്ടാമൂഴംഅടുത്ത വര്‍ഷം താമര വാടില്ല; വിരിഞ്ഞുതന്നെ, 300 സീറ്റ് കിട്ടുമെന്ന് സര്‍വെ, മോദിക്ക് രണ്ടാമൂഴം

English summary
trinamool to contest in 4 states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X