• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൃണമൂൽ പലതായി ഭിന്നിക്കപ്പെട്ടു; മമത മൃതദേഹം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്നും മോദി

കൊൽക്കത്ത; ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.തിരഞ്ഞെടുപ്പ് നാല് ഘട്ടം കഴിഞ്ഞപ്പോൾ തന്നെ തൃണമൂൽ കോൺഗ്രസ് പലതായി ഭിന്നിക്കപ്പെട്ടെന്നും തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും മുഖ്യമന്ത്രി മമത ബാനർജിയും മരുമകനും പരാജയപ്പെടുമെന്നും മോദി പറഞ്ഞു. അസന്‍സോളിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

മമത ബാനർജിക്ക് മൃതദേഹങ്ങളെ വെച്ച് രാഷ്ട്രീയം കളിക്കുന്ന ശീലം പണ്ടേയുണ്ട്. ഇപ്പോൾ അവർ ഏപ്രിൽ 10 ന് കൂച്ച് ബെഹാർ ജില്ലയിലെ സിതാൽകുച്ചിയിൽ അഞ്ച് പേരുടെ "നിർഭാഗ്യകരമായ" മരണത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് മോദി ആരോപിച്ചു. നാലാംഘട്ട വോട്ടെടുപ്പിൽ കേന്ദ്ര സേനയുടെ വെടിവയ്പിൽ മരിച്ചവരുടെ മൃതദേഹവുമായി പ്രതിഷേധ ജാഥ നടത്തണമെന്ന് മമത ബാനർജി ആവശ്യപ്പെടുന്നതായി പറയപ്പെടുന്ന ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ചാണ് മോദിയുടെ വിമർശനം.

കൂച്ച് ബെഹറിൽ എന്താണ് സംഭവിച്ചത്.നിങ്ങൾ എല്ലാവരും ഓഡിയോ ടേപ്പ് കേട്ടിരിക്കുമല്ലോ. അഞ്ച് പേരുടെ വേദനാജനകമായ മരണത്തിന് ശേഷം ദീദി എങ്ങനെ രാഷ്ട്രീയം കളിക്കുന്നുവെന്ന് ഓഡിയോ വ്യക്തമാക്കുന്നുണ്ട്.അതേസമയം

സംഭവത്തിൽ നേരത്തേ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

വികസനത്തിന് തടയിടുന്ന മുഖ്യമന്ത്രിയാണ് മമതയെന്നും മോദി ആരോപിച്ചു. പ്രധാനപ്പെട്ട പല വിഷയങ്ങളിലും കേന്ദ്രം വിളിച്ചുചേര്‍ത്ത യോഗത്തില്‍ മമത പങ്കെടുത്തിട്ടില്ല. അവർ പല കാരണങ്ങൾ പറഞ്ഞ് ഒഴിയുകയാണ്. അവർ ധാർഷ്ട്യക്കാരിയാണെന്നും മോദി ആരോപിച്ചു.അതിനിടെ മുഖ്യമന്ത്രി മമത ബാനർജിയുടെ ഫോൺ കേന്ദ്രസർക്കാർ ചോർത്തിയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. സംഭവത്തിൽ സിഐഡി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഗൂഡാലോചന നടത്തിയ ആരേയും വെറുതെ വിടില്ലെന്നും മമത പറഞ്ഞു.

ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിലെ അക്രമം:നടൻ ദീപ് സിദ്ധു വീണ്ടും അറസ്റ്റിൽ

ബെംഗളൂരുവിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; ഹോട്ടലുകൾ കൊവിഡ് കെയർ സെന്ററുകളാക്കും

മുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാൻ സിപിഎം വി.മുരളീധരനെ ആക്രമിക്കുന്നു: കെ.സുരേന്ദ്രൻ

ഉദുമയില്‍ ഇടത് സേഫല്ല, 12000 പുതിയ വോട്ടില്‍ കണ്ണുവെച്ച് കോണ്‍ഗ്രസ്, എങ്ങോട്ടും മറിയാം, 4000 ഉറപ്പ്

ഏത് വേഷത്തിലും സുന്ദരി, സൂപ്പർ നായിക സാമന്തയുടെ ചിത്രങ്ങൾ കാണാം

English summary
Trinamool was divided; Modi says Mamata is playing politics with dead body
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X