മോദി വെറും എലി..ചൈനീസ് ഏജന്റ്..ഗുജറാത്ത് മാളത്തിലേക്ക് ഉടന്‍ മടങ്ങും..മോദിയെ വലിച്ചൊട്ടിച്ച് മമത !!!

  • Posted By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: രാഷ്ട്രീയ നേതാക്കള്‍ പരസ്പരം വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ മമതാ ബാനര്‍ജി, കല്യാണ്‍ ബാനര്‍ജി എന്നിവരടക്കം മോദിയെ പരിഹസിച്ചത് ഇത്തിരി കടന്നുപോയില്ലേ എന്നാര്‍ക്കും തോന്നാം.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചിട്ടി തട്ടിപ്പില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുന്നതിനെതിരെയും, നോട്ട് നിരോധനത്തിനെതിരെയുമാണ് രൂക്ഷമായ ഭാഷയില്‍ തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചത്.

എലിയായ് മടങ്ങും

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എലിക്കുഞ്ഞെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയിലെ റാലിയില്‍ പരിഹസിച്ചത്. മോദി വന്നത് ഒരു സിംഹത്തെ പോലെയാണ്. പക്ഷേ ഒരു എലിയെപ്പോലെ തിരിച്ച് പോകുന്നത് കാണാം എന്നായിരുന്നു മമതയുടെ വെല്ലുവിളി.

എംപിയുടെ വകയും പരിഹാസം

തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ഇതേ രീതിയിലാണ് മോദിയെ പരിഹസിച്ചത്. ഗുജറാത്തിലെ മാളത്തിലേക്ക് മോദിയെന്ന എലി ഉടന്‍ മടങ്ങുമെന്നായിരുന്നു എംപിയുടെ പരാമര്‍ശം.

മമത മാനസിക രോഗിയെന്ന്

മൃഗങ്ങളുടെ പേരിലും വ്യക്തിപരമായും ബിജെപി നേതാക്കളും തൃണമൂല്‍ നേതാക്കളും പരസ്പരം ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയ കഴിഞ്ഞ ദിവസം മമതയെ മാനസിക രോഗിയെന്ന് വിളിച്ച് അപമാനിച്ചിരുന്നു.

എംപിമാരെ കുടുക്കി

മോദിയെ രാഷ്ട്രീയപരമായും മമത പ്രസംഗത്തില്‍ ആക്രമിച്ചു. റോസ് വാലി ചിട്ടിതട്ടിപ്പില്‍ തൃണമൂല്‍ എംപിമാരെ മോദി സിബിഐയെ ഉപയോഗിച്ച് കുടുക്കിയതാണെന്ന് മമത ആരോപിച്ചു.

ഗൂഢാലോചന ബ്യൂറോ

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ സിബിഐ. കോണ്‍സ്പിരസി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നാണ് സിബിഐയെ വിളിക്കേണ്ടതെന്നും മമത കളിയാക്കുകയുണ്ടായി.

ചൈനയുടെ ഏജന്റ്

മോദി ചൈനയുടെ ഏജന്റാണെന്നും മമത ആരോപിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ പേടിഎം അടക്കമുള്ള ചൈനീസ് കമ്പനികള്‍ക്ക് നോട്ട് നിരോധനം വഴി മോദി കൈമാറുകയാണെന്നും മമത ആരോപിച്ചു. മോദിയെ രാവണനെന്നു വിളിക്കാനും ബംഗാള്‍ മുഖ്യമന്ത്രി മടിച്ചില്ല.

പ്രതികരിച്ച് ബിജെപി

അതേസമയം മോദിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്നാണ് കല്യാണ്‍ ബാനര്‍ജി എംപിയുടെ നിലപാട്. പ്രധാനമന്ത്രിയെ എലിയോട് ഉപമിച്ച എംപിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്.

English summary
Trinamul Leaders including Mamata Banerji called Narendra Modi ' son of a rat'.
Please Wait while comments are loading...