മുത്തലാഖ് ബില്ല് നിയമമായി; രാഷ്ട്രപതി ഒപ്പുവച്ചു, ഒരു വര്‍ഷം മുമ്പുള്ള കേസുകളും പരിധിയില്‍
ദില്ലി: ലോക്സഭയും രാജ്യസഭയും പാസാക്കിയ മുത്തലാഖ് ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ ബില്ല് നിയമമായി. മുസ്ലിം വുമണ്‍ (വിവാഹ സംരക്ഷണ നിയമം) ബില്ല്, 2019 എന്നാണ് പുതിയ നിയമത്തിന്റെ പേര്. മുത്തലാഖ് വഴി വിവാഹ മോചനം നടത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് പുതിയ നിയമം. 2018 സപ്തംബര്‍ 19 മുതലുള്ള കേസുകള്‍ ഈ നിയമ പ്രകാരമാണ് വിചാരണ ചെയ്യുക.

എന്‍ഡിഎ സഖ്യകക്ഷിയല്ലാത്ത ബിജെഡിയുടെ പിന്തുണയോടെയാണ് ബില്ല് രാജ്യസഭയില്‍ പാസാക്കിയത്. എന്‍ഡിഎ സഖ്യകളായ ജെഡിയു, എഐഎഡിഎംകെ എന്നിവര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയതും സര്‍ക്കാരിന് ഗുണമായി. രാജ്യസഭയില്‍ 99 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 84 പേര് എതിര്‍ത്ത് വോട്ട് ചെയ്തു. രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്ല് പാസാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം നടന്ന ചില ചര്‍ച്ചകളും അടിവലികളുമാണ് ബില്ല് പാസാക്കാന്‍ സര്‍ക്കാരിനെ സഹായിച്ചത്.
കോണ്‍ഗ്രസിന്റെയും എസ്പിയുടെയും ബിഎസ്പിയുടെയും ചില എംപിമാര്‍ സഭയില്‍ എത്താതിരുന്നത് സര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമാക്കി. കൂടാതെ ടിആര്‍എസിന്റെ ആറ് അംഗങ്ങളും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രണ്ടംഗങ്ങളും സഭയില്‍ എത്തിയില്ല. വിഷയം സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറായില്ല.
മുത്തലാഖ് നിരോധിച്ചുള്ള നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വനിതാ ലീഗ് അറിയിച്ചിട്ടുണ്ട്. മുത്തലാഖ് ചൊല്ലുന്ന മുസ്ലിം പുരുഷനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കാവുന്ന വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. രാജ്യസഭയില്‍ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ മുസ്ലിം ലീഗ് അംഗം അബ്ദുല്‍ വഹാബ് പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു. വൈകിയെത്തിയതിനാല്‍ ഇദ്ദേഹത്തിന് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications