കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ്, പൗരത്വം; വിവാദ ബില്ലുകളുടെ ഭാവി അറിയാന്‍ മണിക്കൂറുകള്‍... എതിര്‍പ്പുമായി പ്രതിപക്ഷം

Google Oneindia Malayalam News

Recommended Video

cmsvideo
മുസ്ലിം യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന നിയമം ഇന്ന് രാജ്യസഭയിൽ

ദില്ലി: വിവാദമായ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ബില്ലുകളുടെ ഭാവി ഇന്നറിയാം. മുത്തലാഖ് നിരോധിക്കുന്ന മുസ്ലിം സ്ത്രീ (വിവാഹ അവകാശ സംരക്ഷണം) ബില്ല് 2018, പൗരത്വ ഭേദഗതി ബില്ല് 2019 എന്നീ ബില്ലുകളാണ് ഇന്ന് രാജ്യസഭയില്‍ പരിഗണനയ്ക്ക് വരുന്നത്.

Parlia

ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിനമായ ബുധനാഴ്ച ബില്ല് പാസായില്ലെങ്കില്‍ പാഴായി പോകും. ഇനി ഈ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റ് സമ്മേളനം ഇല്ല. പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് രാജ്യം. അതിന് ശേഷം പുതിയ സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് ഇനി പാര്‍ലമെന്റ് ചേരുക.

റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടും ഇന്ന് പാര്‍ലമെന്റില്‍ വെക്കുന്നുണ്ട്. ഇതും വിവാദത്തിന് കാരണമാകുന്നതാണ്. ഈ മൂന്ന് വിഷയങ്ങളും ബജറ്റ് സമ്മേളനത്തിന്റെ അവസാനദിനം ബഹളത്തില്‍ മുങ്ങാന്‍ ഇടയാക്കുമെന്ന് ഉറപ്പാണ്.

മുത്തലാഖ് ബില്ല് രാജ്യസഭയില്‍ നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് ആണ് അവതരിപ്പിക്കുന്നത്. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ ബിജെപി ഇതിന് തയ്യാറല്ല. നിലവിലെ സാഹചര്യത്തില്‍ മുസ്ലിം വിവാഹ നിയമങ്ങളില്‍ ഭേദഗതി ആവശ്യമില്ലെന്നും മുസ്ലിം പുരുഷന്‍മാരെ ജയിലിലടയ്ക്കാനുള്ള ബിജെപിയുടെ നീക്കമാണിതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. അധികാരത്തിലെത്തിയാല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് കോണ്‍ഗ്രസ്; അധികാരത്തിലെത്തിയാല്‍ ചെയ്യുന്നത് ഇങ്ങനെ...മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് കോണ്‍ഗ്രസ്; അധികാരത്തിലെത്തിയാല്‍ ചെയ്യുന്നത് ഇങ്ങനെ...

പൗരത്വ ഭേദഗതി ബില്ലിന്‍മേല്‍ ചര്‍ച്ച നടത്താതെയാണ് വോട്ടിനിടാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ 2016ല്‍ ചര്‍ച്ച പൂര്‍ത്തിയായതാണെന്ന് ബിജെപി പറയുന്നു. വിവാദമായ രണ്ടു ബില്ലുകളും ബിജെപിക്ക് സ്വാധീനമുള്ള ലോക്‌സഭയില്‍ പാസാക്കിയിട്ടുണ്ട്.

English summary
Triple Talaq, Citizenship Bills to lapse if no Rajya Sabha nod on last day of Budget session today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X