കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് വിടാതെ രാജ്യസഭ; ബില്ല് അവതരിപ്പിക്കാന്‍ സാധിച്ചില്ല, ഇനി ബുധനാഴ്ച, ബഹളത്തില്‍ മുങ്ങി

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ കടന്ന മുത്തലാഖ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ല. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് ബില്ല് അവതരിപ്പിക്കാന്‍ സാധിക്കാതിരുന്നത്. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ പിരിഞ്ഞു. ഇനി ബുധനാഴ്ച വീണ്ടും ചേരും. അന്ന് മുത്തലാഖ് ബില്ല് ചര്‍ച്ച ചെയ്യും.

11

തിങ്കളാഴ്ച രാവിലെ തന്നെ ബില്ലിന്‍മേല്‍ ചര്‍ച്ച ആരംഭിക്കാന്‍ നീക്കം തുടങ്ങിയിരുന്നു. എന്നാല്‍ ബഹളത്തെ തുടര്‍ന്ന് സാധിച്ചില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം രണ്ടുമണി വരെ നിര്‍ത്തിവച്ചു. പിന്നീട് പുനരാരംഭിച്ചെങ്കിലും ബഹളം കാരണം ചര്‍ച്ച നടന്നില്ല. അതിനിടെ തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിമാര്‍ കാവേരി വിഷയവും ഉന്നയിച്ചു ബഹളം വച്ചു. തുടര്‍ന്നാണ് സഭ ബുധനാഴ്ചത്തേക്ക് പിരിഞ്ഞത്.

ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സെലക്ട് കമ്മിറ്റിക്ക് വിടുന്നത് സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ നേതാക്കള്‍ പ്രത്യേക യോഗം ചേരുകയും ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ പോകുന്നത് വല്ലപ്പോഴും!! മുത്തലാഖിനെതിരെ ശക്തമായി പ്രതികരിക്കുംകുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ പോകുന്നത് വല്ലപ്പോഴും!! മുത്തലാഖിനെതിരെ ശക്തമായി പ്രതികരിക്കും

ബില്ലില്‍ രാഷ്ട്രീയമോ മതമോ കാണേണ്ടെന്ന് ലോക്‌സഭയില്‍ ചര്‍ച്ചാ വേളയില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍ മുസ്ലിം പുരുഷന്‍മാരെ കുറ്റക്കാരാക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

2019ലെ പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബില്ല് കൊണ്ടുവന്നതെന്ന് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്കിടെ എന്‍കെ പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടിരുന്നു. ബില്ല് യുക്തിക്ക് നിരക്കുന്നതല്ല. സെലക്ട് കമ്മിറ്റിക്ക് വിടണം. ബില്ലിലെ പല വ്യവസ്ഥകളും പൊരുത്തപ്പെടുന്നില്ല. മൂന്ന് വര്‍ഷം ജയിലിലടയ്ക്കപ്പെടുന്ന ഭര്‍ത്താവ് എങ്ങനെയാണ് ഭാര്യയ്ക്ക് ചെലവിന് കൊടുക്കുക. 3, 5, 6 വകുപ്പുകള്‍ പരസ്പര വിരുദ്ധമാണ്. ബില്ല് ഭരണഘടനാ വിരുദ്ധമാണെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ലോക്‌സഭയില്‍ ബില്ല് പാസായി. രാജ്യസഭയില്‍ കൂടി പാസാകുകയും രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്താല്‍ ബില്ല് നിയമമാകും.

English summary
Opposition Stalls Triple Talaq Bill, Rajya Sabha Adjourned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X