കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് ബിൽ ഇന്ന് രാജ്യസഭയിൽ; ജാമ്യവ്യവസ്ഥകളിൽ വ്യക്തത വരുത്തി, പ്രതിപക്ഷം എതിർത്താൽ ഓർഡിനൻസ്

  • By Desk
Google Oneindia Malayalam News

ദില്ലി: ഭേദഗതി വരുത്തിയ മുത്തലാഖ് ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. 2017 ഡിസംബറിലാണ് മുത്തലാഖ് ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ബിൽ ലോക്സഭയിൽ പാസാക്കിയത്. ബില്ലിലെ വ്യവസ്ഥ പ്രകാരം മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർ‌പെടുത്തിയാൽ മൂന്ന് വർഷം വരെ തടവും പിഴയുമായിരുന്നു ശിക്ഷ.

ജാമ്യ വ്യവസ്ഥയിൽ വ്യക്തത വരുത്തണമെന്ന പ്രതിപക്ഷ നിർദ്ദേശത്തെ തുടർന്നാണ് വ്യാഴാഴ്ച ബിൽ ഭേദഗതി ചെയ്തത്. മുത്തലാഖ് ചൊല്ലുന്നത് ജാമ്യമില്ലാ കുറ്റമാണെന്നായിരുന്നു ബില്ലിലെ വ്യവസ്ഥ. ഭേദഗതി പ്രകാരം മുത്തലാഖ് ചെയ്ത വ്യക്തിക്ക് ജാമ്യം നൽകാൻ മജിസ്ട്രേറ്റിന് അധികാരം ഉണ്ടാകും. പരാതിക്കാരിയായ സ്ത്രീയുടെ ഭാഗം കൂടി കേട്ട ശേഷം മജിസ്ട്രേറ്റിന് തീരുമാനമെടുക്കാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.

tripple talaq


3 കാര്യങ്ങളിലാണ് ബില്ലിൽ വ്യക്തത വരുത്തിയിരിക്കുന്നത് . ഇരയ്ക്കോ ഇരയുടെ അടുത്ത ബന്ധുവിനോ മാത്രമെ മുത്തലാഖ് ചൊല്ലിയതിന്റെ പേരിൽ ഭർത്താവിനെതിരെ പരാതി നൽകാൻ അനുവാദമുള്ളു, ഇവരിൽ ആരെങ്കിലും പരാതി നൽകിയാൽ മാത്രമെ പോലീസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു, ഭർത്താവിന് ജാമ്യം നൽകാൻ മജിസ്ട്രേറ്റിന് അവകാശമുണ്ടെന്നാണ് മൂന്നാമത്തെ ഭേദഗതി.

2007 ഓഗസ്റ്റ് 22നാണ് മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നത്. ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള ലോക്സഭയിൽ ബിൽ പാസായെങ്കിലും രാജ്യസഭയിൽ ജാമ്യവ്യവസ്ഥയ്ക്ക് വ്യക്തത വേണമെന്ന പ്രതിപക്ഷ ആവശ്യത്തെ തുടർന്ന് നീളുകയായിരുന്നു. ബിൽ രാജ്യസഭയിൽ പാസായില്ലെങ്കിൽ നിയമം ഓർഡിനൻസായി പുറത്തിറക്കാൻ സർക്കാർ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. രാജ്യസഭയിൽ ബിജു ജനതാ ദളും എഐഎഡിഎംകെയും സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

English summary
triple talaq bill in rajya sabha today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X