കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്‌

Google Oneindia Malayalam News

Recommended Video

cmsvideo
രാജ്യസഭയില്‍ പ്രതിപക്ഷത്തിന് മേല്‍ക്കൈ | OneIndia Malayalam

ദില്ലി: ലോക്‌സഭ പാസാക്കിയ പുതുക്കിയ മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭ പരിഗണിക്കും. പ്രതിപക്ഷ എതിര്‍പ്പിനിടെ വ്യാഴാഴ്ച്ചയായിരുന്നു ലോക്‌സഭയില്‍ ബില്‍ പാസ്സാക്കിയത്. മുത്തലാഖ് ചൊല്ലി വിവാഹബന്ധം ഏര്‍പ്പെടുത്തുന്ന് മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കുന്നതാണ് പുതുക്കിയ ബില്‍.

ലോക്‌സഭയില്‍ ബില്‍ പാസ്സാക്കിയെങ്കിലും പ്രതിപക്ഷത്തിന്‍ മേല്‍കൈയുള്ള രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ സര്‍ക്കാറിന് എളുപ്പമല്ല. കഴിഞ്ഞതവണ കൊണ്ടുവന്ന ബില്‍ പിന്‍വലിക്കാതെയാണ് പുതുക്കിയ ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ഇതിനെ പ്രതിപക്ഷം അവതരിപ്പിക്കും.

triple-talaq

ലോക്‌സഭ പാസാക്കിയ പുതിയ ബില്ലും നിലവിലുള്ള ഓര്‍ഡിനന്‍സും തള്ളക്കളയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം സുബ്ബരാമി റെഡ്ഡി നിരാകരണപ്രമേയം അവതരിപ്പിക്കും. കൂടുതല്‍ പരിശോധനക്കായി ബില്‍ രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക് വിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടും.

ലോക്‌സഭയില്‍ ബില്‍ പാസാക്കിയതോടെ തന്നെ തങ്ങളുടെ രാഷ്ട്രീയലക്ഷ്യം പൂര്‍ത്തിയായി എന്ന വിലയിരുത്തലാണ് ബിജെപിക്കുള്ളത്. എങ്കിലും ഉപരാഷ്ടപതി തിരഞ്ഞെടുപ്പില്‍ വിജയം നേടിയ മാതൃകയില്‍ പ്രതിപക്ഷത്തുനിന്നുള്ള അംഗങ്ങളുടെ പിന്തുണ ഉറപ്പാനുള്ള ശ്രമങ്ങളും എന്‍ഡിഎ നടത്തുന്നുണ്ട്.

English summary
triple talaq bill in rajya sabha today opposition all set to oppose it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X