മുത്തലാഖ് ബില്ല് ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടതല്ലെന്ന് മോദി; കോണ്‍ഗ്രസിന് വിമര്‍ശനം
ദില്ലി: മുത്തലാഖ് ബില്ല് ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടതല്ലെന്നും ലിംഗസമത്വത്തിന്റെ വിഷയമാണെന്നും ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യം. രണ്ടുതവണ സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും കോണ്‍ഗ്രസിന് അവസരം ലഭിച്ചിട്ട് അവര്‍ നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

കഴിഞ്ഞ മോദി സര്‍ക്കാര്‍ ലോക്സഭയില്‍ മുത്തലാഖ് ബില്ല് പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ പ്രതിപക്ഷം തടസപ്പെടുത്തി. നടപ്പുപാര്‍ലമെന്റ് സമ്മേളനത്തിലും ലോക്സഭയില്‍ ബില്ല് പാസാക്കി. ഇനി രാജ്യസഭയില്‍ പാസാക്കണം. അതിന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
1950കളില്‍ ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ കോണ്‍ഗ്രസിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അവര്‍ ഹിന്ദു ചട്ടവുമായി മുന്നോട്ട് പോയി. ശാബാനു കേസിന്റെ പശ്ചാത്തലത്തില്‍ 1980കളില്‍ വീണ്ടും കോണ്‍ഗ്രസിന് അവസരം ലഭിച്ചു. സുപ്രീംകോടതിയും പിന്തുണച്ചു. ലിംഗസമത്വം നടപ്പാക്കാന്‍ അതുല്യമായ അവസരമാണ് അന്ന് ലഭിച്ചത്. പക്ഷേ, അന്നും കോണ്‍ഗ്രസ് യാഥാര്‍ഥ്യം മനസിലാക്കി പ്രവര്‍ത്തിച്ചില്ല.
കോണ്‍ഗ്രസ് വളരെ ഉയരത്തില്‍ പറക്കുകയാണെന്നും ഭൂമിയിലെ യാഥാര്‍ഥ്യങ്ങള്‍ അവര്‍ മനസിലാക്കുന്നില്ലെന്നും മോദി പരിഹസിച്ചു. അതേസമയം, മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്ന മറ്റു പാര്‍ട്ടികളുടെ പേര് മോദി എടുത്തുപറഞ്ഞില്ല. എന്‍ഡിഎ സഖ്യത്തിലെ ജെഡിയു ഉള്‍പ്പെടെയുള്ള ഒട്ടേറെ പാര്‍ട്ടികള്‍ ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ രംഗത്തുണ്ട്. മുത്തലാഖ് വഴി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന മുസ്ലിം പുരുഷനെ മൂന്ന് വര്‍ഷം തടവിലിടുന്ന വ്യവസ്ഥയാണ് ഏറെ വിമര്‍ശിക്കപ്പെടുന്നത്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications