കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് ബില്ല് ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടതല്ലെന്ന് മോദി; കോണ്‍ഗ്രസിന് വിമര്‍ശനം

Google Oneindia Malayalam News

ദില്ലി: മുത്തലാഖ് ബില്ല് ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടതല്ലെന്നും ലിംഗസമത്വത്തിന്റെ വിഷയമാണെന്നും ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യം. രണ്ടുതവണ സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും കോണ്‍ഗ്രസിന് അവസരം ലഭിച്ചിട്ട് അവര്‍ നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

narendra modi

കഴിഞ്ഞ മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ മുത്തലാഖ് ബില്ല് പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ പ്രതിപക്ഷം തടസപ്പെടുത്തി. നടപ്പുപാര്‍ലമെന്റ് സമ്മേളനത്തിലും ലോക്‌സഭയില്‍ ബില്ല് പാസാക്കി. ഇനി രാജ്യസഭയില്‍ പാസാക്കണം. അതിന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

1950കളില്‍ ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ കോണ്‍ഗ്രസിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അവര്‍ ഹിന്ദു ചട്ടവുമായി മുന്നോട്ട് പോയി. ശാബാനു കേസിന്റെ പശ്ചാത്തലത്തില്‍ 1980കളില്‍ വീണ്ടും കോണ്‍ഗ്രസിന് അവസരം ലഭിച്ചു. സുപ്രീംകോടതിയും പിന്തുണച്ചു. ലിംഗസമത്വം നടപ്പാക്കാന്‍ അതുല്യമായ അവസരമാണ് അന്ന് ലഭിച്ചത്. പക്ഷേ, അന്നും കോണ്‍ഗ്രസ് യാഥാര്‍ഥ്യം മനസിലാക്കി പ്രവര്‍ത്തിച്ചില്ല.

കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു; കേന്ദ്രനേതാക്കളുടെ അനുമതി, പ്രഖ്യാപനത്തില്‍ ഒപ്പിട്ട് അംഗങ്ങള്‍കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു; കേന്ദ്രനേതാക്കളുടെ അനുമതി, പ്രഖ്യാപനത്തില്‍ ഒപ്പിട്ട് അംഗങ്ങള്‍

കോണ്‍ഗ്രസ് വളരെ ഉയരത്തില്‍ പറക്കുകയാണെന്നും ഭൂമിയിലെ യാഥാര്‍ഥ്യങ്ങള്‍ അവര്‍ മനസിലാക്കുന്നില്ലെന്നും മോദി പരിഹസിച്ചു. അതേസമയം, മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്ന മറ്റു പാര്‍ട്ടികളുടെ പേര് മോദി എടുത്തുപറഞ്ഞില്ല. എന്‍ഡിഎ സഖ്യത്തിലെ ജെഡിയു ഉള്‍പ്പെടെയുള്ള ഒട്ടേറെ പാര്‍ട്ടികള്‍ ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ രംഗത്തുണ്ട്. മുത്തലാഖ് വഴി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന മുസ്ലിം പുരുഷനെ മൂന്ന് വര്‍ഷം തടവിലിടുന്ന വ്യവസ്ഥയാണ് ഏറെ വിമര്‍ശിക്കപ്പെടുന്നത്.

English summary
Triple Talaq Bill; PM attacks Congress in Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X