• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭര്‍തൃപിതാവുമായി മരുമകള്‍ സെക്‌സ് ചെയ്യണമെന്ന് അമ്മായി അമ്മ; വിസമ്മതിച്ചു, പിന്നീട് നടന്നത്...

  • By Ashif

ഹൈദരാബാദ്: മുത്തലാഖ് വിഷയം ഏറെ ചര്‍ച്ചയായിരിക്കുകയാണ് ദേശീയ തലത്തില്‍. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും ഇതിനൊപ്പം ഇഴചേര്‍ത്ത് ചര്‍ച്ച പൊടിപൊടിക്കുന്നു. ഈ വേളയിലാണ് തലാഖ് നടപടികള്‍ ദുരുപയോഗം ചെയ്യുന്ന വാര്‍ത്തകള്‍ വരുന്നത്.

ഒന്നിന് പിറകെ ഒന്നായി തലാഖ് വാര്‍ത്തകള്‍ വരുന്നതിനിടെ അടുത്തിടെ ഹൈദരാബാദില്‍ സംഭവിച്ചത് മറ്റൊന്നാണ്. മുത്തലാഖ് വഴി വിവാഹ ബന്ധം വേര്‍പ്പെടുത്തുക മാത്രമല്ല അവിടെ നടന്നത്. ഭര്‍തൃവീട്ടുകാരുടെ ക്രൂരതയും നിഴലിക്കുന്ന സംഭവമായിരുന്നു അത്.

സുമൈന ഷറഫി എന്ന യുവതി

ഹൈദരാബാദിലെ സനദ്‌നഗര്‍ പോലീസ് സ്‌റ്റേഷനില്‍ സുമൈന ഷറഫി എന്ന യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. മുത്തലാഖ് വിഷയമാണ് പരാതിക്ക് ആധാരമെങ്കിലും ഭര്‍തൃവീട്ടില്‍ നടന്ന കാര്യങ്ങളാണ് ഏറെ ഞെട്ടിക്കുന്നത്.

ഭര്‍ത്താവ് ഉവൈസ് താലിബ്

2015ലാണ് സുമൈനയുടെ വിവാഹം. ഭര്‍ത്താവ് ഉവൈസ് താലിബ്. കല്യാണത്തിന് ശേഷമുള്ള ആദ്യദിനങ്ങള്‍ സന്തോഷകരമായിരുന്നു. ഒരു മാസത്തോളം ഇരുവരും ദുബായില്‍ താമസിക്കുകയും ചെയ്തു.

കാര്യങ്ങള്‍ തകിടം മറിഞ്ഞു

എന്നാല്‍ ദുബായില്‍ നിന്നു തിരിച്ചുവന്നതിന് ശേഷമാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. പിന്നീട് കടുത്ത പീഡനമായിരുന്നു ഭര്‍തൃവീട്ടില്‍. ദിവസങ്ങള്‍ക്ക് ശേഷം താലിബ് ദുബായിലേക്ക് പോവുകയും ചെയ്തു.

അമ്മായി അമ്മ ദുര്‍മന്ത്രവാദി

അമ്മായി അമ്മ ഒരു ദുര്‍മന്ത്രവാദിയായിരുന്നുവെന്ന് സുമൈന പരാതിയില്‍ പറയുന്നു. ഇതിനായി വീട്ടില്‍ പ്രത്യേക മുറി തന്നെ ഒരുക്കിയിരുന്നു. മന്ത്രവാദവുമായി സഹകരിക്കാത്തതിനാല്‍ സുമൈനയെ അവര്‍ക്ക് ഇഷ്ടമായിരുന്നില്ല.

പീഡനങ്ങള്‍ പതിവായി

വീട്ടിലെ ജോലി മൊത്തം ചെയ്യിക്കുന്നത് കൂടാതെ സമയത്തിന് ഭക്ഷണവും സുമൈനക്ക് നല്‍കിയിരുന്നില്ല. പലപ്പോഴും വിഷയത്തില്‍ തര്‍ക്കമുണ്ടായി. ഇതു പതിവായപ്പോഴാണ് ഭര്‍തൃവീട്ടുകാര്‍ തന്നെ ഒഴിവാക്കാന്‍ നോക്കിയതെന്ന് സുമൈന പറയുന്നു.

 ഭര്‍തൃപിതാവുമായി കിടപ്പറ പങ്കിടണം

അമ്മായി അമ്മയുടെ രണ്ടാം ഭര്‍ത്താവാണ് ഇപ്പോള്‍ അവരുടെ കൂടെയുള്ളത്. അവരുമായി സെക്‌സ് ചെയ്യാന്‍ സുമൈനയെ അവര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ അതിന് തയ്യാറാവാത്ത സുമൈനക്ക് പീഡനങ്ങള്‍ കടുത്തു.

താലിബ് എതിര്‍പ്പൊന്നും പറഞ്ഞില്ല

വിഷയം ദുബായിലുള്ള ഭര്‍ത്താവിനെ അറിയിച്ചു. എന്നാല്‍ താലിബ് എതിര്‍പ്പൊന്നും പറഞ്ഞില്ല. രണ്ടാനച്ഛനുമായി സെക്‌സിലേര്‍പ്പെടാനായിരുന്നു താലിബിന്റെയും നിര്‍ദേശം.

ദിവസങ്ങളോളം മുറിയില്‍ അടച്ചിട്ടു

എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതിരുന്ന സുമൈനക്ക് പിന്നീട് ഭക്ഷണം ലഭിച്ചില്ല. കടുത്ത പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ദിവസങ്ങളോളം മുറിയില്‍ അടച്ചിട്ടു. ഏറെ ദിവസങ്ങള്‍ക്ക് ശേഷം സുമൈനയുടെ പിതാവ് വന്ന് അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

തലാഖ്, തലാഖ്, തലാഖ്

പിന്നീട് ഭര്‍ത്താവ് താലിബിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നും ഒരുമിച്ച് താമസിക്കാമെന്നും എല്ലാം സുമൈന പറഞ്ഞെങ്കിലും താലിബ് വഴങ്ങിയില്ല. ആദ്യം സുമൈനയുടെ ഫോണ്‍ എടുത്തിരുന്നെങ്കിലും പിന്നീട് ഫോണ്‍ എടുക്കാതായി. പിന്നീടാണ് വാട്‌സ് ആപ്പ് സന്ദേശം വന്നത്. തലാഖ്, തലാഖ്, തലാഖ് എന്നിങ്ങനെ മൂന്ന് തവണ എഴുതിയായിരുന്നു സന്ദേശം.

മാധ്യമങ്ങളോട് വിശദീകരിച്ചു

സനദ് നഗര്‍ പോലീസ് സംഭവം അന്വേഷിച്ച് വരികയാണ്. കഴിഞ്ഞ നവംബര്‍ 28നാണ് തലാഖ് സന്ദേശം വന്നത്. എന്നാല്‍ കഴിഞ്ഞ മാസമാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതി സംബന്ധിച്ച വിശദീകരണങ്ങള്‍ കഴിഞ്ഞ ദിവസമാണ് യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

English summary
Amid the raging debate over 'triple talaq' and the rights of Muslim women, another case of the age-old practice has emerged in the by-lanes of Hyderabad. Sumaina complained that Owais Talib, who she married in 2015, messaged her 'Talaq Talaq Talaq' on November 28 last year, signifying that their marriage had come to an end.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X