കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ മുത്തലാഖ് ബില്ലുമായി കേന്ദ്രം; ലോക്‌സഭയില്‍ അവതരിപ്പിച്ചു, വ്യക്തിനിയമ ബോര്‍ഡ് കോടതിയിലേക്ക്

Google Oneindia Malayalam News

ദില്ലി: മുത്തലാഖ് കുറ്റകരമാക്കുന്ന പുതിയ ബില്ല് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. നേരത്തെ കൊണ്ടുവന്ന ബില്ല് പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മൂലം പാസാക്കാന്‍ സാധിച്ചിരുന്നില്ല. ചില ഭേദഗതികളോടെയാണ് പുതിയ ബില്ല് അവതരിപ്പിച്ചിരിക്കുന്നത്. ലോക്‌സഭയില്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ബഹളത്തിനിടെയാണ് മുത്തലാഖ് ബില്ല് അവതരിപ്പിച്ചത്.

11

സപ്തംബറില്‍ മുത്തലാഖ് നിയമവിരുദ്ധമാക്കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. മുത്തലാഖ് നിയമവിരുദ്ധവും ഭര്‍ത്താവിന് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റവുമാണെന്ന് പുതിയ ബില്ലില്‍ പറയുന്നു. നേരത്തെ കൊണ്ടുവന്ന ബില്ല് ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ പാസാക്കാന്‍ സാധിച്ചിരുന്നില്ല.

ജാമ്യം ലഭിക്കാത്ത കുറ്റമാണിതെന്നായിരുന്നു ആദ്യ ബില്ലില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ ബില്ലില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റം എന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ലോക്‌സഭ ബില്ല് പാസാകുമെന്നാണ് കരുതുന്നത്.

ദില്ലി പിടിക്കാന്‍ കോണ്‍ഗ്രസ്; ബദ്ധവൈരികള്‍ ഒന്നിക്കുന്നു, രഹസ്യചര്‍ച്ച തുടങ്ങി!! ബിജെപിയെ പൂട്ടുംദില്ലി പിടിക്കാന്‍ കോണ്‍ഗ്രസ്; ബദ്ധവൈരികള്‍ ഒന്നിക്കുന്നു, രഹസ്യചര്‍ച്ച തുടങ്ങി!! ബിജെപിയെ പൂട്ടും

അതേസമയം, മുത്തലാഖിനെതിരായ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് മുസ്ലിം സ്ത്രീകള്‍ക്ക് എതിരാണെന്ന് ബോര്‍ഡ് ആരോപിക്കുന്നു. രാജ്യസഭ ഓര്‍ഡിനന്‍സ് പാസാക്കിയാല്‍ സുപ്രീംകോടതിയില്‍ പോകുമെന്ന് ബോര്‍ഡ് അംഗം സയ്യിദ് ഖാസിം റസൂല്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ മുത്തലാഖ് ഓര്‍ഡിനന്‍സ് അംഗീകരിക്കില്ലെന്ന് കാണിച്ച് ചില മുസ്ലിം വനിതാ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ നിലവിലെ വ്യവസ്ഥയില്‍ ഓര്‍ഡിനന്‍സ് അംഗീകരിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് ബോര്‍ഡ് ആവശ്യപ്പെട്ടു.

English summary
Triple Talaq: Lok Sabha introduces fresh bill offering penal offence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X