കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് നിരോധനം!!! ചരിത്രപരമായ വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മുസ്ലിം സ്ത്രീകള്‍ക്ക് തുല്യത നല്‍കിയെന്നും സത്രീശാക്തീകരണത്തിനുള്ള ശക്തമായ നീക്കമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

  • By Ankitha
Google Oneindia Malayalam News

ദില്ലി: മുത്തലാഖ് വിഷയത്തിൽ ചരിത്രപരമായ വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുസ്ലീം സ്ത്രീകളുടെ സമത്വം ഉറപ്പാക്കുന്ന വിധിയാണിത്. സ്ത്രീ ശാക്തീകരണത്തിനുള്ള ശക്തമായ കാല്‍വെയ്‌പ്പെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം അറിയിച്ചത്. കോടതി വിധിയെ സ്വഗതം ചെയ്യുന്നതായി കോൺഗ്രസ് പറഞ്ഞു. പുരോഗമനമായ വിധിയാണെന്ന് മത്തലാഖ് വിഷയത്തിൽ കോടതി നടത്തിയതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തീവാരി പറഞ്ഞു.

സുപ്രീം കോടതിയുടെ മുത്തലാഖ് വിധി !!! ഏകീകൃത സിവിൽ കോഡിന്റെ ആദ്യ പ‍ടിയോ?സുപ്രീം കോടതിയുടെ മുത്തലാഖ് വിധി !!! ഏകീകൃത സിവിൽ കോഡിന്റെ ആദ്യ പ‍ടിയോ?

മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്കെതിരെ സ്വമേധയാ എടുത്തതുൾപ്പെടെ ഏഴ് ഹർജികളിന്മേൽ വാദം കേട്ടാണ് സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചത്. ചീഫ് ജസ്റ്റിസ് ജെഎസ് കേഹാർ അധ്യക്ഷനായ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് മുത്തലാഖിനെ കുറിച്ചുളള വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള രണ്ട് അംഗങ്ങളുടെ വിയോജിപ്പോടെയാണ് വിധി വന്നിരിക്കുന്നത്. എന്നാൽ മൂന്ന് അംഗങ്ങള്‍ നിരോധിക്കണമെന്ന് നിലപാടെടുത്തു. അതേസമയം, ബെഞ്ചിലെ ഒരംഗം നിരോധനത്തെ പിന്തുണച്ചെങ്കിലും മുത്തലാഖ് വിഷയത്തില്‍ ഖുര്‍ആനും ഹദീസും പരിഗണിച്ച് തീരുമാനമെടുക്കണം എന്ന അഭിപ്രായവും പ്രകടിപ്പിച്ചു.

modi

തുടർന്ന് ഭൂരിപക്ഷ വിധിപ്രകാരം മുത്തലാഖ് നിയമവരുദ്ധമാണെന്ന അന്തിമ വിധിയിലേക്ക് സുപ്രീം കോടതി എത്തിച്ചേരുകയായിരുന്നു. കൂടാതെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം ആറുമാസത്തേക്ക് നിരോധിച്ച കോടതി ആറുമാസത്തിനകം ഇതിനു ബദലായ പുതിയ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിന് നിർദേശവും നൽകിയിട്ടുണ്ട്.

English summary
Prime Minister Narendra Modi has hailed Supreme Court's historic verdict declaring the practice of instant divorce or triple talaq as illegal and unconstitutional.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X