മുത്തലാഖ് നിരോധനത്തിലുറച്ച് കേന്ദ്രം: പുതിയ ബില്‍ ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും
ദില്ലി: മുത്തലാഖ് നിരോധനത്തിനായി പുതിയ ബില്‍ അവതരിപ്പിക്കുന്ന കാര്യം ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഒന്നാം നരേന്ദ്രമോദി സര്‍ക്കാറിന്റെ കാലത്ത് ലോക്സഭയില്‍ പാസായ മുത്തലാഖ് നിരോധന ബില്‍ സഭ പിരിച്ചു വിട്ടതോടെ അസാധുവായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ബില്‍ അവതരിപ്പിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ വീണ്ടും പരിഗണിക്കുന്നത്.
പതിനാറാം ലോക്സഭയില്‍ മുത്തലാഖ് നിരോധന ബില്‍ പാസാക്കാന്‍ ബിജെപി സര്‍ക്കാറിന് കഴിഞ്ഞിരുന്നെങ്കിലും രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നതിനാലാണ് ബില്‍ അവതരിപ്പക്കാന് കഴിയാതെ പോയത്. മുത്തലാഖ് നിരോധന ബില്‍ വീണ്ടും കൊണ്ടുവരുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും കൊണ്ടുവരുമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മുസ്ലിം സഹോദരിമാര്‍ക്ക് വേണ്ടി മുത്തലാഖ് നിര്ത്തലാക്കുന്നതിനാവശ്യമായ നിയമം കൊണ്ടുവരാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായപ്പെട്ടിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നുകൂടിയായിരുന്നു മുത്തലാഖ് നിരോധനം. ജൂണ്‍ 17 ന് ആരംഭിക്കുന്ന പതിനേഴാമത് ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിച്ചേക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications