കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് നിരോധനത്തിലുറച്ച് കേന്ദ്രം: പുതിയ ബില്‍ ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും

Google Oneindia Malayalam News

ദില്ലി: മുത്തലാഖ് നിരോധനത്തിനായി പുതിയ ബില്‍ അവതരിപ്പിക്കുന്ന കാര്യം ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഒന്നാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ കാലത്ത് ലോക്സഭയില്‍ പാസായ മുത്തലാഖ് നിരോധന ബില്‍ സഭ പിരിച്ചു വിട്ടതോടെ അസാധുവായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ബില്‍ അവതരിപ്പിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ വീണ്ടും പരിഗണിക്കുന്നത്.

<strong> എറണാകുളത്ത് ട്വിസ്റ്റ്! സീറ്റ് 'എടുക്കാന്‍' ഉറച്ച് കെവി തോമസ്, ദില്ലിയില്‍ നേതാക്കളെ കണ്ടു</strong> എറണാകുളത്ത് ട്വിസ്റ്റ്! സീറ്റ് 'എടുക്കാന്‍' ഉറച്ച് കെവി തോമസ്, ദില്ലിയില്‍ നേതാക്കളെ കണ്ടു

പതിനാറാം ലോക്സഭയില്‍ മുത്തലാഖ് നിരോധന ബില്‍ പാസാക്കാന്‍ ബിജെപി സര്‍ക്കാറിന് കഴിഞ്ഞിരുന്നെങ്കിലും രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നതിനാലാണ് ബില്‍ അവതരിപ്പക്കാന്‍ കഴിയാതെ പോയത്. മുത്തലാഖ് നിരോധന ബില്‍ വീണ്ടും കൊണ്ടുവരുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും കൊണ്ടുവരുമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

tripletalaq

മുസ്ലിം സഹോദരിമാര്‍ക്ക് വേണ്ടി മുത്തലാഖ് നിര്‍ത്തലാക്കുന്നതിനാവശ്യമായ നിയമം കൊണ്ടുവരാന്‍ തന്‍റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായപ്പെട്ടിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നുകൂടിയായിരുന്നു മുത്തലാഖ് നിരോധനം. ജൂണ് 17 ന് ആരംഭിക്കുന്ന പതിനേഴാമത് ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിച്ചേക്കും.

<strong> ജഗനെ ചാക്കിടാന്‍ ബിജെപി; ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വാഗ്ദാനം... ജഗന്‍ ദില്ലിയിലേക്ക്</strong> ജഗനെ ചാക്കിടാന്‍ ബിജെപി; ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വാഗ്ദാനം... ജഗന്‍ ദില്ലിയിലേക്ക്

English summary
Triple Talaq ordinance, cabinet to give approval today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X