മുത്തലാഖ്, മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഒപ്പുശേഖരണത്തിന് ഇറങ്ങുന്നു
ലെഖ്‌നൗ: മുത്തലാഖ് വിഷയത്തില്‍ രാജ്യ വ്യാപകമായി ഒപ്പു ശേഖരണത്തിന് ഇരങ്ങുകയാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. വെള്ളിയാഴ്ച മുതല്‍ ഒപ്പു ശേഖരണം ആരംഭിക്കുമെന്ന് ബോര്‍ഡ് മെംബര്‍ ഖാലിദ് റഷീദ് അറിയിച്ചു.
സുപ്രീംകോടിതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ എത്ര പേര്‍ എതിര്‍ക്കുന്നു എന്നും അനുകൂലിക്കുന്നു എന്നും മനല്ലിലാക്കാനാണ് ഒപ്പു ശേഖരം നടത്തുന്നത്. ഇത് സംബന്ധിച്ച കത്ത് എല്ലാ പള്ളികളിയെ ഇമാമികള്‍ക്കും നല്‍കിയിട്ടുണ്ട്.

മുത്തലാഖ് ഇസ്ലാം മതവിശ്വാസത്തിന്റെ ഭാഗമാണെന്നും അത് ചോദ്യം ചെയ്യാനാവില്ലെന്നും ബോര്‍ഡിന്റെ സത്യവാങ് മൂലത്തില്‍ പറയുന്നു. എന്നാല്‍ വാക്കാല്‍ വിവാഹ മോചനം നല്‍കുന്ന മുത്തലാഖ് സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതാണ് എന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.












Click it and Unblock the Notifications