കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് വിധി!!! ലിംഗ സമത്വത്തിലേക്കുള്ള അടുത്ത ചുവടുവയ്പ്പെന്ന് മനേക ഗാന്ധി

മുത്തലാഖ് മതപരമായ വിഷയമല്ല, സ്ത്രീകള്‍ക്ക് നീതി ലഭ്യമാവുന്നതിനുള്ള യുദ്ധമാണ് മുത്തലാഖിനെതിരെയുള്ള ഹര്‍ജിയെന്ന് മനേക

  • By Ankitha
Google Oneindia Malayalam News

ദില്ലി: മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ലിംഗ സമത്വത്തിലേക്കുള്ള ചുവടുവയ്പ്പെന്ന് കേന്ദ്ര മന്ത്രി മനേക ഗാന്ധി. കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

thriple thalaqu

വന്ദേമാതരത്തെ എതിര്‍ക്കുന്നവർ രാജ്യദ്രോഹികൾ !!! വോട്ടവകാശം റദ്ദാക്കണമെന്ന് ശിവസേന!!വന്ദേമാതരത്തെ എതിര്‍ക്കുന്നവർ രാജ്യദ്രോഹികൾ !!! വോട്ടവകാശം റദ്ദാക്കണമെന്ന് ശിവസേന!!

മുത്തലാഖ് വിഷയത്തിൽ നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ച് മനേക ഗാന്ധി രംഗത്തെത്തിയിരുന്നു. മുത്തലാഖ് പിന്തിരിപ്പന്‍ ആശയമാണെന്നും ഏത് സമുദായത്തിലാണെങ്കിലും ഇത്തരം ആചാരങ്ങള്‍ ഇല്ലാതാവണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിലും മനേക ഈ വിഷയം ഉന്നയിച്ചിരുന്നു.

മുത്തലാഖിനെതിരെ മനേക ഗാന്ധി

മുത്തലാഖിനെതിരെ മനേക ഗാന്ധി

നേരത്തെ മുത്തലാഖിനെതിരെ മനേക ഗാന്ധി രംഗത്തെത്തിയിരുന്നു. ഹിന്ദുവോ ഇസ്ലാമോ എന്ന മതപരമായ വിഷയം മാത്രമല്ല, സ്ത്രീകൾക്ക് നീതി ലഭിക്കുന്നതിനുള്ള യുദ്ധമാണ് മുത്തലാഖിനെതിരെയുള്ള ഹർജിയെന്ന് മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.മതത്തിനും ജാതിക്കും ആചാരങ്ങൾക്കും അപ്പുറം സ്ത്രീകൾക്ക് അവശ്യം സ്നേഹവും ക്ഷേമവുമാണെന്ന് മന്ത്രി പറഞ്ഞു.

സുപ്രീം കോടതി വിധി

സുപ്രീം കോടതി വിധി

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധി പ്രസ്ഥാപിച്ചിരുന്നു. മുസ്ലിം വിവാഹ മോചനവും ബന്ധപ്പെട്ട നടപടികളും വിശദീകരിക്കുന്ന പുതിയ നിയമം ആറ് മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരണമെന്നും ഇക്കാലയളവില്‍ മുത്തലാഖ് പ്രകാരമുള്ള വിവാഹ മോചനം നടക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.മുസ്ലീം സ്ത്രീകളുടെ മൗലിക അവകാശം, വ്യക്തി സ്വാതന്ത്ര്യം, ലിംഗ സമത്വം എന്നിവയിന്‍മേലുള്ള വാദങ്ങള്‍ സുപ്രീംകോടതി വിശദമായി കേട്ടിരുന്നു. ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായം പരിഗണിച്ചാണ് വിധി.

മുത്തലാഖിനെതിരെ വ്യപക പ്രതിഷേധം

മുത്തലാഖിനെതിരെ വ്യപക പ്രതിഷേധം

മുത്തലാഖിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു .വിവാഹത്തെ പരിഹസിക്കുന്ന സമ്പ്രദായമാണ് ഇതെന്നായിരുന്നു മുത്തലാഖിനെ കുറിച്ച് ഉയര്‍ന്ന പൊതുവാദം. ലോകത്തെ 22 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ 20 എണ്ണത്തിലും മുത്തലാഖ് നിരോധിച്ചിട്ടുണ്ട്.

സൈറ ബാനുവിന്റെ ഹർജി

സൈറ ബാനുവിന്റെ ഹർജി

മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർ പ്രദേശ് സ്വദേശിയായ സൈറ ബാനു ഉൾപ്പെടെയുള്ളവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തെ മുസ്ലീം വനിതകൾക്ക് ഇന്ന് ഐതിഹാസിക ദിനമായിരുന്നുവെന്നാണ് വിധി വന്നതിനുശേഷം സൈറ ബാനു പറഞ്ഞു.

മുത്തലാഖിനെതിരെ കേന്ദ്രം

മുത്തലാഖിനെതിരെ കേന്ദ്രം

മുത്തലാഖിനെതിരെ നേരത്തെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുത്തലാഖ് നിരോധിക്കണമെന്നും വിശ്വാസ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റം അനുവദിക്കരുതെന്നും കേന്ദ്രം സുപ്രീംകോടതിയോട് അഭ്യർത്ഥിച്ചിരുന്നു.

അഞ്ചംഗ ബെഞ്ചിന്റെ വിധി

അഞ്ചംഗ ബെഞ്ചിന്റെ വിധി

ചീഫ് ജസ്റ്റിസ് ജെഎസ് കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് മുത്തലാഖിനെ കുറിച്ചുളള വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള രണ്ട് അംഗങ്ങളുടെ വിയോജിപ്പോടെയാണ് വിധി വന്നിരിക്കുന്നത്. എന്നാൽ മൂന്ന് അംഗങ്ങള്‍ നിരോധിക്കണമെന്ന് നിലപാടെടുത്തു. അതേസമയം, ബെഞ്ചിലെ ഒരംഗം നിരോധനത്തെ പിന്തുണച്ചെങ്കിലും മുത്തലാഖ് വിഷയത്തില്‍ ഖുര്‍ആനും ഹദീസും പരിഗണിച്ച് തീരുമാനമെടുക്കണം എന്ന അഭിപ്രായവും പ്രകടിപ്പിച്ചു.

English summary
Union Minister of Women and Child Development Maneka Gandhi on Tuesday said that triple talaq verdict is a step forward towards gender justice and equality.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X