കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് ബില്‍ ഇന്ന് ലോക്സഭയില്‍: വിയോജിപ്പുമായി ജെഡിയു, സിലക്ട് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം

Google Oneindia Malayalam News

ദില്ലി: മുത്തലാഖ് നിരോധ ബില്‍ ഉള്‍പ്പടേയുള്ള ഏഴ് സുപ്രധാന ബില്ലുകള്‍ ഇന്ന് ലോക്സഭ പരിഗണിക്കും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍, ഡിഎന്‍എ സാങ്കേതികവിദ്യാ ബില്‍ എന്നിവയും ലോക്സഭയില്‍ വരും. വിവരാവകാശ നിയമ ഭേദഗതി ബില്‍, പാപ്പരത്ത നിമയമ ഭദേഗതി ബില്‍ എന്നിവ രാജ്യസഭയും പരിഗണിക്കും. വിവരാവകാശ നിയമഭേദഗതി ബില്ലും മുത്തലാഖ് നിരോധന ബില്ലും ഉൾപ്പെടെ 7 പ്രധാനപ്പെട്ട ബില്ലുകള്‍സിലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവും മുത്തലാഖ് ബില്ലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

<strong> കര്‍ണാടകത്തിന് മധ്യപ്രദേശില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്; കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ കൂടുമാറും?</strong> കര്‍ണാടകത്തിന് മധ്യപ്രദേശില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്; കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ കൂടുമാറും?

അണ്ണാ ഡിഎംകെ, ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളും ബില്ലിനെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ പാസായിരുന്നെങ്കിലും രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ ഒന്നാം മോദി സര്‍ക്കാറിന് സാധിച്ചിരുന്നില്ല. മുമ്പത്തെ മുത്തലാഖ് നിരോധന ഓർഡിനൻസിന് പകരമാണ് ബില്ല് കൊണ്ടുവരുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.

tripletalaq

2017 ഡിസംബർ 27-നാണായിരുന്നു കേന്ദ്ര സർക്കാർ തയ്യാറാക്കിയ മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ എന്ന മുത്തലാഖ് നിരോധന ബിൽ നേരത്തെ ലോക്സഭയിൽ പാസാക്കിയത്. 2018 ജനുവരി മൂന്നിന് രാജ്യസഭയിൽ അവതരിപ്പിച്ചെങ്കിലും പാസാക്കിയെടുക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്.

<strong>യെദ്യൂരപ്പക്കും ഇരിപ്പുറക്കില്ലേ.. പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ്, 15 ഇടത്ത് ഉപതിരഞ്ഞെടുപ്പ് നടന്നാല്‍</strong>യെദ്യൂരപ്പക്കും ഇരിപ്പുറക്കില്ലേ.. പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ്, 15 ഇടത്ത് ഉപതിരഞ്ഞെടുപ്പ് നടന്നാല്‍

2018 സെപ്റ്റംബറിൽ കൊണ്ടു വന്ന ഓർഡിനൻസിന്റെ കാലാവധി തീർന്നതിനെ തുടർന്ന് ഫെബ്രുവരിയില്‍ രണ്ടാമതും ഓർഡിനൻസ് കൊണ്ടുവന്നിരുന്നു.
ആര്‍ടിഐ നിയമഭേദഗതി ബില്ലും രാജ്യസഭയില്‍ ഇന്ന് അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് പതിമൂന്ന് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

English summary
Tripple talaq bill to be disussed in lok sabha today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X