ഫോണിലൂടെ മുത്തലാഖ് ചൊല്ലി, പരാതി നൽകിയ യുവതിയുടെ മൂക്ക് ഭർതൃവീട്ടുകാർ അരിഞ്ഞു!
സിതാപൂര്‍: മുത്തലാഖിനെതിരെ പരാതി നല്കിയ യുവതിക്ക് നേരെ അതിക്രമം. കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനാല്‍ യുവതിയുടെ മൂക്ക് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അരിഞ്ഞതായി റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ സിതാപൂരിലാണ് സംഭവം. സിതാപൂര്‍ സ്വദേശിയായ വ്യക്തി ഫോണിലൂടെയാണ് ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ യുവതി ഇതിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതി പോലീസിന് മുന്നില്‍ എത്തിയതോടെ സ്ത്രീയുടേയും ഭര്‍ത്താവിന്റെയും കുടുംബങ്ങളെ പോലീസ് വിളിച്ച് വരുത്തി പ്രശ്നപരിഹാരത്തിന് ശ്രമം നടത്തി. എന്നാല്‍ പോലീസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. തുടര്‍ന്ന് പോലീസ് ഭര്‍ത്താവിന് എതിരെ മുത്തലാഖിന് കേസെടുത്തു.

പിന്നാലെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്ക് മൂക്കിനാണ് പരിക്കേറ്റതെന്ന് പോലീസ് പറയുന്നു. യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി അമ്മ ഷരിഫുന് നിഷ പറയുന്നു.
'മുത്തലാഖിനെതിരെ പോലീസില്‍ പരാതി നല്കാന് താന്‍ പോയിരുന്നു. എന്നാല്‍ മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തി. കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടാണ് ഭീഷണിയും മര്‍ദ്ദനവും' എന്ന് ഷരിഫുന് നിഷ പറയുന്നു. മൂര്‍ച്ചയുളള ആയുധം ഉപയോഗിച്ച് യുവതിയുടെ മൂക്ക് മുറിച്ചുവെന്ന് കല്ലുപയോഗിച്ച് തന്നെ ആക്രമിച്ചുവെന്നും യുവതിയുടെ സഹോദരന് ആരോപിക്കുന്നു. അടുത്തിടെയാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പാര്‍ലമെന്റ് പാസ്സാക്കിയത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications