Get Updates
Get notified of breaking news, exclusive insights, and must-see stories!

തിയ്യതി പ്രഖ്യാപിച്ച് ശബരിമലയില്‍ കയറും... നിലപാട് വ്യക്തമാക്കി തൃപ്തി ദേശായ്!!

Recommended Video

cmsvideo
    തിയ്യതി പ്രഖ്യാപിച്ച് ശബരിമലയില്‍ കയറാൻ ആഹ്വാനം | Oneindia Malayalam

    ദില്ലി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ ആഹ്ലാദവുമായി തൃപ്തി ദേശായ്. ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവര്‍ത്തകയുമാണ് അവര്‍. വിധി സന്തോഷവും ആശ്വാസകരവുമാണെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം തിയ്യതി പ്രഖ്യാപിച്ച് ഉടന്‍ തന്നെ ശബരിമലയില്‍ കയറുമെന്നും തൃപ്തി പറഞ്ഞു. സ്ത്രീ പ്രവേശനത്തില്‍ ഏറ്റവും സന്തോഷിക്കുക അയ്യപ്പ സ്വാമിയായിരിക്കും. കേരളത്തില്‍ തന്നെ നിരവധി അയ്യപ്പ ക്ഷേത്രങ്ങളുണ്ട്. ഇവിടെ ഒന്നും സ്ത്രീകള്‍ ആരാധനയ്ക്ക് വരുന്നതിനോട് എതിര്‍പ്പില്ല. മറ്റ് നിയന്ത്രങ്ങളുമില്ല. പിന്നെന്തിനാണ് ശബരിമലയില്‍ മാത്രം വിലക്കെന്നും അവര്‍ ചോദിക്കുന്നു.

    1

    മാസമുറ പ്രകൃതി നിയമമാണ്. അതിന്റെ പേരില്‍ എങ്ങനെയാണ് സ്ത്രീ അശുദ്ധയാകുക. സ്ത്രീകളുടെ ഈ പോരാട്ടം വിജയകരമാണ്. എല്ലാ മതങ്ങളിലെയും ലിംഗ വിവേചനത്തിനെതിരെ സ്ത്രീകള്‍ മുന്നോട്ട് വരണം. പോരാട്ടം ഒരു മതത്തിനും ഒരു ദൈവത്തിനും എതിരല്ല. ഇതില്‍ ഹിന്ദു-മുസ്ലീം വ്യത്യാസവുമില്ല. ദൈവത്തിന് മുന്നില്‍ ആണും പെണ്ണും തുല്യരാണ്. തെറ്റായ പാരമ്പര്യങ്ങള്‍ തിരുത്തേണ്ടതാണ്. അതേസമയം സുപ്രീം കോടതിയുടെ തുല്യ അവകാശം നല്‍കുന്ന വിധിയാണ് ഇതെന്നും തൃപ്തി ദേശായി പറഞ്ഞു. അതേസമയം രാഹുല്‍ ഈശ്വര്‍ അടക്കമുള്ള വിധിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. വിശ്വാസികളെ അണിനിരത്തി ഈ നീക്കത്തെ പ്രതിരോധിക്കുമെന്നാണ് രാഹുല്‍ പറഞ്ഞത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+