കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയിൽ മൂക്കും കുത്തി വീണ് സിപിഎം! ഇങ്ങനെയുണ്ടോ തോൽവി! കാവിക്കൊടുങ്കാറ്റിൽ ചെങ്കോട്ട തകർന്നു...

2013ലെ തിരഞ്ഞെടുപ്പിൽ 60ൽ 49 സീറ്റുകളിലും സിപിഎം ഒറ്റയ്ക്ക് വിജയിച്ചിരുന്നു.

Google Oneindia Malayalam News

Recommended Video

cmsvideo
ത്രിപുരയിൽ BJPക്ക് ചരിത്രവിജയം, ചെങ്കോട്ട തകർന്നു | Oneindia Malayalam

അഗർത്തല: ത്രിപുരയിലെ ബിജെപി പ്രളയത്തിൽ മുങ്ങി സിപിഎം. ചരിത്രത്തിലാദ്യമായി ത്രിപുരയിൽ ബിജെപി അധികാരത്തിലേറുമ്പോൾ ബംഗാളിനെ ഓർമ്മിപ്പിച്ച് സിപിഎമ്മിന്റെ പരാജയം. 2013 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ ത്രിപുരയിൽ ഒരു സീറ്റു പോലും നേടാതിരുന്ന ബിജെപി ഇത്തവണ ശക്തമായ പ്രകടനത്തോടെയാണ് അക്കൗണ്ട് തുറന്നത്.

49 സീറ്റുകളുമായി 2013ൽ അധികാരത്തിലെത്തിയ സിപിഎം ഇത്തവണ 16 സീറ്റിലേക്ക് കൂപ്പുകുത്തി. സിപിഎമ്മിന്റെ ജനകീയ മുഖമായ മുഖ്യമന്ത്രി മണിക്ക് സർക്കാർ വരെ കാവിക്കൊടുങ്കാറ്റിൽ ആടിയുലഞ്ഞു. സംസ്ഥാനത്തെ ഇടത് കോട്ടകളെന്ന് വിശേഷിപ്പിച്ചിരുന്ന പല മണ്ഡലങ്ങളും സിപിഎമ്മിനെ കൈവിട്ടു.

 മണിക്ക് സർക്കാർ...

മണിക്ക് സർക്കാർ...

പ്രധാന എതിരാളികളായ കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കിയാണ് 2013ൽ സിപിഎം ത്രിപുരയിൽ അധികാരത്തിലെത്തിയത്. ആകെ പോൾ ചെയ്ത വോട്ടിന്റെ 48.1 ശതമാനവും സിപിഎമ്മിനായിരുന്നു. 60ൽ 49 സീറ്റുകളിലും സിപിഎം ഒറ്റയ്ക്ക് വിജയിച്ചു.

സിപിഐയ്ക്ക് ഒരു സീറ്റ്...

സിപിഐയ്ക്ക് ഒരു സീറ്റ്...

ത്രിപുരയിലെ ഇടത് മുന്നണിയായാണ് മത്സരിക്കുന്നതെങ്കിലും സിപിഎം തന്നെയാണ് മുന്നണിയിലെ പ്രധാനശക്തി. സഖ്യകക്ഷികളായ ആർഎസ്പി, സിപിഐ തുടങ്ങിയ പാർട്ടിക്കൾക്കൊന്നും ഇന്നവരെ കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല.

 50 സീറ്റുമായി

50 സീറ്റുമായി

2013ൽ 50 സീറ്റുമായി ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോൽ 49 സീറ്റിലും സിപിഎമ്മിനായിരുന്നു വിജയം. ഒരു സീറ്റ് സിപിഐയ്ക്കും.

2018ൽ..

2018ൽ..

എന്നാൽ 2018ൽ കാര്യങ്ങൾ മാറിമറഞ്ഞിരിക്കുന്നു. 49 സീറ്റുകളുണ്ടായിരുന്ന സിപിഎം 18ലേക്ക് മൂക്കും കുത്തി വീണു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന ആദിവാസി മേഖലകളിൽ വൻ തിരിച്ചടി നേരിട്ടു.

 മുഖ്യമന്ത്രി...

മുഖ്യമന്ത്രി...

മണിക്ക് സർക്കാരിന്റെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമാണ് സിപിഎം ത്രിപുരയിൽ പിടിച്ചുനിന്നിരുന്നത്. മണിക്ക് സർക്കാരല്ലാതെ മറ്റൊരു നേതാവില്ലാത്തതും, ലളിതമായ തിരഞ്ഞെടുപ്പ് പ്രചരണങ്ങളും പാർട്ടിയ്ക്ക് തിരിച്ചടിയായെന്ന് വേണം വിലയിരുത്താൻ.

 കോൺഗ്രസ്...

കോൺഗ്രസ്...

2013 വരെ ത്രിപുരയുടെ തിരഞ്ഞെടുപ്പ് ചിത്രത്തിലേ ഇല്ലാതിരുന്ന ബിജെപി ആസാം പിടിച്ചെടുത്തതിന് പിന്നാലെയാണ് ത്രിപുരയിൽ ശ്രദ്ധകേന്ദ്രീകരിച്ചത്. ഇതിനു പിന്നാലെ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും, സംസ്ഥാനത്തെ തൃണമൂൽ, കോൺഗ്രസ് നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ചും ബിജെപി ത്രിപുരയിൽ കാലുറപ്പിക്കുകയും ചെയ്തു.

ഐപിഎഫ്ടി...

ഐപിഎഫ്ടി...

ആദിവാസി മേഖലകളിൽ സിപിഎമ്മിന്റെ പ്രധാന എതിരാളിയായിരുന്ന ഐപിഎഫ്ടിയെ കൂടെക്കൂട്ടിയാണ് ബിജെപി പോർമുഖത്തേക്ക് ഇറങ്ങിയത്. ബിജെപിയ്ക്കൊപ്പം കൂടിയതോടെ ഐപിഎഫ്ടി പ്രവർത്തകരും ആവേശത്തിലായി. ആദിവാസി മേഖലകളിലെ യുവാക്കളിൽ ഭൂരിപക്ഷവും സിപിഎമ്മിനെ കൈവിട്ട് ബിജെപിക്കൊപ്പം വന്നതും മണിക്ക് സർക്കാരിനും കൂട്ടർക്കും തിരിച്ചടിയായി.

 ഒരു സീറ്റിൽ പോലും....

ഒരു സീറ്റിൽ പോലും....

2013ൽ 10 സീറ്റുകളിൽ വിജയിച്ച കോൺഗ്രസിന് ഇത്തവണ ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. നേതാക്കന്മാരുടെയും അണികളുടെയും കൊഴിഞ്ഞുപോക്കും കേന്ദ്രനേതൃത്വത്തിന്റെ അലംഭാവവുമാണ് കോൺഗ്രസിന്റെ മരണവിധിയെഴുതിയത്.

ത്രിപുരയിൽ ഫീനിക്സ് പക്ഷിയായി ബിജെപി! കെട്ടിവച്ച കാശ് പോലും കിട്ടാത്തവർ ചെങ്കോട്ട കുലുക്കുന്നു...ത്രിപുരയിൽ ഫീനിക്സ് പക്ഷിയായി ബിജെപി! കെട്ടിവച്ച കാശ് പോലും കിട്ടാത്തവർ ചെങ്കോട്ട കുലുക്കുന്നു...

മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈ അപ്പോളോ ആശുപത്രിയിൽ; പുലർച്ചെ രണ്ടരയ്ക്ക് ദേഹാസ്വാസ്ഥ്യം...മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈ അപ്പോളോ ആശുപത്രിയിൽ; പുലർച്ചെ രണ്ടരയ്ക്ക് ദേഹാസ്വാസ്ഥ്യം...

English summary
tripura election; cpim seat comparison with 2013 assembly election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X