പശ്ചിമ ത്രിപുരയിൽ 62 കാരിയായ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് ചുട്ടുകൊന്നു; മക്കൾ അറസ്റ്റിൽ
അഗർത്തല: പശ്ചിമ ത്രിപുരയിൽ 62 കാരിയായ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് രണ്ട് ആൺമക്കൾ ചുട്ടുകൊന്നതായി റിപ്പോർട്ട്. മക്കളെ അറസ്റ്റ് ചെയ്തതായും കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ചമ്പക്നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖമർബാരിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
ഒന്നര വർഷം മുൻപ് ഇവരുടെ ഭർത്താവ് മരിച്ചിരുന്നു. ഇവർ രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിച്ചിരുന്നു. മറ്റൊരു മകൻ അഗർത്തലയിലാണ് താമസിച്ചിരുന്നത്. ഒരു സ്ത്രീയെ തീ കൊളുത്തി കൊന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഒരു പോലീസ് സംഘം അവിടെയെത്തി. മരത്തിൽ കെട്ടിയിട്ട നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ഞങ്ങൾ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് കാെണ്ടുപോയി, ജിറാനിയയിലെ സബ് ഡിവിഷണൽ പോലീസ് ഓഫീസർ പറഞ്ഞു.

" കേസിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന അവരുടെ രണ്ട് ആൺമക്കളെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കുടംബ തർക്കമാകാം സംഭവത്തിന് പിന്നിൽ " ഉദ്യോഗസ്ഥൻ പറഞ്ഞു.












Click it and Unblock the Notifications