കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുര അസംബ്ലി തിരഞ്ഞെടുപ്പ് ഇന്ന്.. പോളിങ് തുടങ്ങി.. ചുവപ്പുകോട്ടയില്‍ ബിജെപി മുന്നേറുമോ?

  • By Muralidharan
Google Oneindia Malayalam News

അഗര്‍ത്തല: ചുവപ്പുകോട്ടയായ ത്രിപുരയില്‍ ഇന്ന് അസംബ്ലി തിരഞ്ഞെടുപ്പ്. ഇത്തവണ സി പി എമ്മിന് വെല്ലുവിളിയായി ബി ജെ പിയും രംഗത്തുണ്ട്. ആകെ 60 മണ്ഡലങ്ങളാണ് ത്രിപുരയില്‍ ഉള്ളത്. 59 മണ്ഡലങ്ങളിലേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുക. ഒരു മണ്ഡലത്തില്‍ മാര്‍ച്ച് 12നാണ് വോട്ടെടുപ്പ്.

tripura

കാല്‍നൂറ്റാണ്ടിലധികമായി സി പി എം ഭരണം നടത്തുന്ന സംസ്ഥാനമാണ് ത്രിപുര. ഇത്തവണ ചുവപ്പുകോട്ട പിടിച്ചടക്കാന്‍ ഉറച്ചാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും രംഗത്തുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, യോഗി ആദിത്യനാഥ്, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, യോഗി ആദിത്യനാഥ് തുടങ്ങിയ പ്രമുഖരെല്ലാം ത്രിപുരയില്‍ ബി ജെ പിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയിരുന്നു.

പതിവ് പോലെ മണിക് സര്‍ക്കാര്‍ തന്നെയാണ് ഇത്തവണയും സി പി എമ്മിനെ നയിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് തുടങ്ങിയവര്‍ സി പി എമ്മിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങി. സി പി എമ്മും ബി ജെ പിയും സഖ്യകക്ഷികളുടെ സഹായത്തോടെ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

English summary
Tripura assembly Election 2018 polling today Live updates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X