തൃപുരയിൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റിയോ? ബിജെപിക്ക് പ്രവചിച്ചത് എത്ര കിട്ടിയത് എത്ര?
ഇടത്-കോൺഗ്രസ് സഖ്യത്തിന് ശക്തമായ പോരാട്ടം ത്രിപുരയിൽ കാഴ്ച വെക്കാൻ സാധിച്ചു.

ദില്ലി: കേവല ഭൂരിപക്ഷത്തിനുളള സീറ്റുകള്‍ നേടി ത്രിപുരയില്‍ അധികാരത്തുടര്‍ച്ച നേടിയിരിക്കുകയാണ് ബിജെപി. 60ല്‍ 33 സീറ്റുകളില്‍ ബിജെപി വിജയിച്ചപ്പോള്‍ ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് 14 സീറ്റുകളിലേ വിജയിക്കാന്‍ സാധിച്ചുളളൂ. തിപ്ര മോത്ത 13 സീറ്റുകളും പിടിച്ചു. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെയ്ക്കുന്ന ഫലമാണ് ത്രിപുരയില്‍ ഉണ്ടായിരിക്കുന്നത്. ബിജെപി 33, ഇടത് സഖ്യം 14, തിപ്ര മോത്ത 13, മറ്റുളളവര്‍ 1 എന്നതായിരുന്നു പോള്‍ ഓഫ് പോള്‍ പ്രവചനം.
ടൈംസ് നൗ എക്സിറ്റ് പോള്‍ പ്രവചിച്ചത് ബിജെപി സഖ്യത്തിന് 24 സീറ്റുകള്‍ ആയിരുന്നു. ഇടത് സഖ്യത്തിന് 21 സീറ്റുകളും തിപ്ര മോത്തയ്ക്ക് 14 സീറ്റുകളും മറ്റുളളര്‍ക്ക് ഒരു സീറ്റും ആയിരുന്നു ടൈംസ് നൗ എക്സിറ്റ് പോള്‍ പ്രവചനം. എക്സിറ്റ് പോളുകളില്‍ ബിജെപിക്ക് ഏറ്റവും കുറവ് സീറ്റുകള്‍ പ്രവചിച്ചത് ടൈംസ് നൗ ആയിരുന്നു.
സീ ന്യൂസ് മാട്രിസ് സര്‍വ്വേ ബിജെപിക്ക് 31 സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. ഇടത് സഖ്യം 16 സീറ്റുകളില്‍ വിജയിക്കുമെന്നും തിപ്ര മോത്തയ്ക്ക് 12 സീറ്റുകള്‍ ലഭിക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിച്ചു. മറ്റുളളവര്‍ക്ക് 1 സീറ്റ് ആയിരുന്നു സീ ന്യൂസിന്റെ പ്രവചനം.
ഇന്ത്യ-ടുഡെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ആണ് ബിജെപിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ചത്. 40 സീറ്റുകള്‍ ത്രിപുരയില്‍ ബിജെപി സ്വന്തമാക്കും എന്നായിരുന്നു പ്രവചനം. ഇടത്-കോണ്‍ഗ്രസ് സീറ്റുകള്‍ എട്ട് സീറ്റുകളോടെ മൂന്നാമത് ആകുമെന്നും തിപ്ര മോത്ത 12 സീറ്റുകള്‍ നേടി പ്രതിപക്ഷത്തെ വലിയ കക്ഷിയാകും എന്നും ആക്സിസ് മൈ ഇന്ത്യ സര്‍വ്വേ പ്രവചിച്ചിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications