2018 ലേത് പോലെ ത്രിപുര ബിജെപിക്ക് എളുപ്പമാകില്ല, എങ്കിലും സാധ്യതയില്‍ മുന്നില്‍ തന്നെ; കാരണം ഇത്...
2018 ല്‍ എല്ലാവരേയും ഞെട്ടിച്ചായിരുന്നു ബിജെപിയുടെ വിജയം. ആ വിജയം ബിജെപിക്ക് ഇത്തവണ ഉണ്ടാകില്ല എന്നാണ് നിരീക്ഷണം

അഗര്‍ത്തല: ത്രിപുര നാളെ പോളിംഗ് ബൂത്തിലേക്ക് കടക്കുകയാണ്. 2018 ലെ തെരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയത്തെ പാടെ ഞെട്ടിച്ചാണ് ബി ജെ പി ത്രിപുരയില്‍ അധികാരം പിടിക്കുന്നത്. രണ്ട് പതിറ്റാണ്ടായി സി പി എം നേതൃത്വത്തില്‍ ഇടതുപക്ഷം ഭരിച്ച ത്രിപുരയില്‍ ബി ജെ പി വന്‍ ഭൂരിപക്ഷത്തില്‍ അധികാരം പിടിക്കുകയായിരുന്നു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ത്രിപുരയില്‍ ബി ജെ പി ഒരു ചെറിയ കക്ഷിയായിരുന്നു.
എന്നാല്‍ ഫലം വന്നപ്പോള്‍ ബി ജെ പി സര്‍ക്കാരുണ്ടാക്കി. ഇത്തവണയും അതേ വിജയം ആവര്‍ത്തിക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. എന്നാല്‍ 2018 ലേത് പോലെ ഒരു ഈസി വാക്കോവര്‍ ബി ജെ പിക്ക് ഉണ്ടാകില്ല എന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷര്‍ പറയുന്നത്. എങ്കില്‍ പോലും ബി ജെ പിയുടെ സാധ്യതയെ ആരും തള്ളിക്കളയുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

2018 ല്‍ ബിജെപിയെ സഹായിച്ചത് ഇതെല്ലാം
2018 ല്‍ ബി ജെ പി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ത്രിപുരയില്‍ ഒട്ടേറെ ഘടകങ്ങള്‍ അനുകൂലമായി ഉണ്ടായിരുന്നു. രണ്ട് പതിറ്റാണ്ട് കാലത്തെ സി പി എം ഭരണം മാറി ചിന്തിക്കാന്‍ ത്രിപുര ജനതയെ പ്രേരിപ്പിച്ചിരുന്നു. 2014 ല്‍ നരേന്ദ്ര മോദി അധികകാരത്തില്‍ വന്നപ്പോഴും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടായ പ്രതിഫലനം ത്രിപുരയിലും ഉണ്ടായി എന്ന് വേണം പറയാന്‍. മാത്രമല്ല ഇടത് ഭരണകാലത്ത് മുഖ്യ പ്രതിപക്ഷം കോണ്‍ഗ്രസായിരുന്നു.

കോണ്‍ഗ്രസ് വോട്ട് മറിഞ്ഞു
എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിലെ ഭൂരിഭാഗം പേരും ബി ജെ പിയിലേക്ക് മാറി. ഇത് ബി ജെ പിക്ക് അനുകൂലമായി. കൂടാതെ സംസ്ഥാന നിയമസഭയിലെ 60 സീറ്റുകളില്‍ 20 എണ്ണമെങ്കിലും നിയന്ത്രിക്കുന്ന ആദിവാസികളുടെ പിന്തുണ ലക്ഷ്യമിട്ട് ബി ജെ പി ഐ പി എഫ് ടിയുമായി കൈകോര്‍ത്തു. ഇതെല്ലാം ബി ജെ പിയെ വിജയത്തിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു.

ഇത്തവണ സിപിഎമ്മിനൊപ്പം കോണ്‍ഗ്രസ്
എന്നാല്‍ ഇത്തവണ ബി ജെ പി ത്രിപുരയിലെ വോട്ടര്‍മാരെ അഭിമുഖീകരിക്കുന്നത് ഈ ഒരു രാഷ്ട്രീയ സമവാക്യങ്ങലൊന്നുമില്ലാതെയാണ്. മാത്രമല്ല അധികാരം നഷ്ടപ്പെട്ടെങ്കിലും 2018-ല്‍ 42 ശതമാനം വോട്ട് നേടിയ സി പി എം കോണ്‍ഗ്രസുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. കൂടാതെ സുദീപ് റോയ് ബര്മനെപ്പോലുള്ള കോണ്‍ഗ്രസ് വിട്ട മുന്‍നിര നേതാക്കളില്‍ പലരും ബി ജെ പി ബന്ധം ഉപേക്ഷിച്ച് തിരികെയെത്തി.

ബിജെപിക്ക് അത്ര എളുപ്പമായിരിക്കില്ല
ബി ജെ പിയുടെ ഗോത്ര സഖ്യകക്ഷിയായ പ്രദ്യോത് ബിക്രം മാണിക്യ ദേബ്ബര്‍മയുടെ നേതൃത്വത്തിലുള്ള ടിപ്ര മോതയും ശ്രദ്ധേയ സാന്നിധ്യമായി സംസ്ഥാനത്തുണ്ട്. ഇതെല്ലാം കൊണ്ട് തന്നെ ബി ജെ പിക്ക് ത്രിപുരയില്‍ ഒരു ഈസി വാക്കോവര്‍ ലഭിക്കില്ല എന്നത് തീര്‍ച്ചയാണ്. എന്നാല്‍ പോലും ബി ജെ പിക്ക് അനുകൂലമാകുന്ന നിരവധി ഘടകങ്ങളും സംസ്ഥാനത്തുണ്ട് എന്നുള്ളത് കാണാതിരിക്കാനാവില്ല.

വികസനം തന്നെ മുഖമുദ്ര
വികസനം എന്ന ബി ജെ പിയുടെ മുദ്രാവാക്യം ത്രിപുര ജനത കുറച്ചെങ്കിലും ഏറ്റെടുത്തിട്ടുണ്ട്. യഥാര്‍ത്ഥ വികസനം എന്ന് പറയാനൊക്കില്ലെങ്കിലും പ്രാദേശിക അടിസ്ഥാന സൗകര്യങ്ങളിലെ വളര്‍ച്ചയും ക്ഷേമ പദ്ധതികളും ത്രിപുരയില്‍ ബി ജെ പിയുടെ സാധ്യതകളാണ് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബി ജെ പിയുടെ വികസന നേട്ടങ്ങളുടെ ഏറ്റവും വലിയ അംബാസഡര്‍മാര്‍ ഒരു വിഭാഗം യുവാക്കളാണ്.

ബിജെപിയുടെ ആ തന്ത്രം ഫലിക്കുമോ?
ഇടതുമുന്നണി ഭരണത്തിന്റെ അവസാന വര്‍ഷങ്ങളില്‍ വളര്‍ന്ന് വന്നവരില്‍ പലര്‍ക്കും തൊഴില്‍ എന്നതാണ് പ്രധാന കാര്യം. സി പി എം - കോണ്‍ഗ്രസ് സഖ്യം സംസ്ഥാനത്തെ തൊഴിലില്ലായ്മ വലിയ പ്രചരണമാക്കുന്നുണ്ടെങ്കിലും ബി ജെ പിയില്‍ വിശ്വാസമര്‍പ്പിക്കാനാണ് യുവാക്കള്‍ താല്പര്യപ്പെടുന്നത് എന്നാണ് വിലയിരുത്തല്‍. കൂടാതെ മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിച്ച ബി ജെ പിയുടെ തന്ത്രവും സംസ്ഥാനത്ത് പരീക്ഷിക്കപ്പെടും.

ഫലം മാര്‍ച്ച് രണ്ടിന്
ഈ മാറ്റം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലെ വിശ്വാസ്യത പരിശോധിക്കാന്‍ സഹായിച്ചു എന്നാണ് ബി ജെ പി വിലയിരുത്തല്‍. തന്റെ നിയോജക മണ്ഡലത്തിന് പുറത്ത് പോലും മണിക് സാഹക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ട്. എങ്കില്‍ പോലും ബി ജെ പിയോടുള്ള അസംതൃപ്തിയുടെ വലിയ ഇടങ്ങളും സംസ്ഥാനത്ത് ദൃശ്യമാണ്. അതിനാല്‍ ത്രിപുര ജനത എങ്ങനെ ചിന്തിക്കുന്നു എന്ന് അറിയാന്‍ മാര്‍ച്ച് രണ്ടിന് ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications