ത്രിപുര ഫലം: ആദ്യ ലീഡ് ബിജെപിക്ക്, വരവറിയിച്ച് ടിപ്ര മോത, സിപിഎം സഖ്യം പിന്നില്‍
2018 ല്‍ എല്ലാവരേയും ഞെട്ടിച്ചാണ് സംസ്ഥാനത്ത് ബിജെപി ഭരണം പിടിച്ചത്. ഒറ്റ സീറ്റ് പോലുമില്ലാതിരുന്ന ബിജെപി ഐപിഎഫ്ടി സഖ്യത്തിനൊപ്പം അധികാരം പിടിക്കുകയായിരുന്നു

അഗര്‍ത്തല: ത്രിപുരയില്‍ ആദ്യ ഫല സൂചനകള്‍ പുറത്ത്. ആദ്യ ഫല സൂചനകളില്‍ ബി ജെ പി ലീഡ് സ്വന്തമാക്കുന്നു. 26 സീറ്റില്‍ ബി ജെ പിയും 15 സീറ്റില്‍ ടിപ്ര മോതയും ലീഡ് ചെയ്യുന്നു. സി പി എം - കോണ്‍ഗ്രസ് സഖ്യത്തിന് നിലവില്‍ 12 സീറ്റില്‍ മുന്നേറ്റമുണ്ടാക്കാനാകുന്നുണ്ട്. ആകെ 60 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
സി പി എം തുടര്‍ച്ചയായി രണ്ടര പതിറ്റാണ്ടിലേറെ തുടര്‍ച്ചയായി അധികാരത്തിലിരുന്ന സംസ്ഥാനമാണ് ത്രിപുര. ഈ ഭരണ തുടര്‍ച്ചക്ക് 2018 ല്‍ ബി ജെ പി ആയിരുന്നു അവസാനമിട്ടത്. നേരത്തെ ഒരു സീറ്റ് പോലും ഇല്ലാതിരുന്ന ത്രിപുരയില്‍ 2018 ല്‍ 60 സീറ്റുകളില്‍ 36-ലും വിജയിച്ച് ഭരണം പിടിക്കുകയായിരുന്നു
സി പി എം 16 സീറ്റിലേക്ക് ഒതുങ്ങി. എന്നാല്‍ നേരത്തെ നിയമസഭയില്‍ മുഖ്യ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല. 2018 ല്‍ ബി ജെ പി യുടെ സഖ്യകക്ഷിയായ ഐ ജി പി എഫ് ടി ആറ് സീറ്റ് നേടിയിരുന്നു. ബിപ്ലബ് ദേബ് ആയിരുന്നു അന്ന് ബി ജെ പി മുഖ്യമന്ത്രി.
എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ വര്‍ഷം ഭരണവിരുദ്ധ വികാരം തടയുന്നതിന്റെ ഭാഗമായി ബി ജെ പി മണിക് സാഹയെ മുഖ്യമന്ത്രി കസേരയില്‍ എത്തിക്കുകയായിരുന്നു. ഇത്തവണ സംസ്ഥാന ചരിത്രത്തില്‍ കോണ്‍ഗ്രസും സി പി എമ്മും ആദ്യമായി ഒരു തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടുകയാണ്












Click it and Unblock the Notifications