കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയില്‍ കോണ്‍ഗ്രസും തൃണമൂലും സഖ്യത്തിലേക്ക്; ചരട് വലിച്ച് പ്രശാന്ത് കിഷോര്‍, ബിജെപിയെ വീഴ്ത്തും

Google Oneindia Malayalam News

അഗര്‍ത്തല: നേതൃത്വത്തില്‍ ദേശീയ തലത്തില്‍ പുതിയ പ്രതിപക്ഷ ഐക്യ നിര രൂപപ്പെടാനുള്ള സാധ്യതകള്‍ ശക്തമായിരിക്കുകയാണ്. ദില്ലിയില്‍ എത്തുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കോണ്‍ഗ്രസ് താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പടേയുമുള്ള കൂടിക്കാഴ്ച നടത്തും. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വിരുദ്ധ വിശാലസഖ്യം രൂപീകരിക്കുകയെന്നതാണ് മമത ബാനര്‍ജിയുടെ ലക്ഷ്യം.

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതയുടെ വിജയത്തിന്‍റെ ചുക്കാന്‍ പിടിച്ച പ്രശാന്ത് കിഷോറാണ് അണിയറ നീക്കങ്ങല്‍ക്ക് നേതൃത്വം നല്‍കുന്നത്. ദേശീയ തലത്തിലെ ഈ പ്രതിപക്ഷ സഖ്യം ത്രിപുരയിലേക്കും നീളുന്നുവെന്നതിന്‍റെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

ത്രിപുരയിൽ

2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയിൽ തങ്ങളുടെ അടിത്തറ ശക്തമാക്കുന്നതിനുള്ള നീക്കങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. ത്രിപുരയിലും പ്രശാന്ത് കിഷോറിന്‍റെ ടീം തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങലുടെ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രശാന്ത് കിഷോര്‍

അടുത്ത ദിവസം ത്രിപുരയില്‍ എത്തുന്ന പ്രശാന്ത് കിഷോറിന്‍റെ ടീം സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിശദമായ പഠിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ട് മത്സരിക്കാനാണ് തൃണമൂലിന്റെ നീക്കം. ദേശീയ തലത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളും ഇതില്‍ നിര്‍ണ്ണായകമാവും.

നിയമസഭാ തെരഞ്ഞെടുപ്പ്

2023 ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) ബദലായി സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് ഉയർന്നുവരാൻ ശ്രമിക്കുകയാണെന്നാണ് പ്രശാന്ത് കിഷോറിന്റെ ടീമായ ഐ-പാക് വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ത്രിപുരയ്ക്ക് വേണ്ടി

പശ്ചിമ ബംഗാളിലെ തകർപ്പൻ വിജയത്തിന് ശേഷം മമത ബാനർജി ത്രിപുരയ്ക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് സംസ്ഥാനത്തെ ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ''അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് ടിഎംസി ലക്ഷ്യമിടുന്നത്. ഇതിനായി സമയം പാഴാക്കാതെ ഐ-പിഎസി അടുത്ത രണ്ട് വർഷത്തേക്ക് ത്രിപുരയില്‍ ടിഎംസിക്ക് വേണ്ടി പ്രവർത്തിക്കും, "ഐ-പിഎസി വൃത്തങ്ങൾ പറഞ്ഞു.

പ്രസംഗം കേൾക്കാൻ

മമത ബാനർജി ജൂലൈ 21 ന് നടത്തിയ പ്രസംഗം കേൾക്കാൻ തടിച്ച് കൂടിയ നിരവധി ടിഎംസി അനുയായികളെ ജൂലൈ 21 ന് ത്രിപുരയിൽ അറസ്റ്റ് ചെയ്തിരുന്നു. ഈ വിഷയത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുകയും പ്രവര്‍ത്തകരോട് കൂടുതല്‍ ശക്തമായി പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനും ആവശ്യപ്പെട്ടിരുന്നു.

2018 ല്‍

രണ്ടര പതിറ്റാണ്ടിലേറെ നീണ്ട ഇടത് ഭരണത്തിന് അവസാനം കുറിച്ചുകൊണ്ടായിരുന്നു 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തിയത്. സംസ്ഥാനത്ത് ആകെയുള്ള അറുപത് സീറ്റില്‍ 43 ഉം നേടിയായിരുന്ന ബിജെപി സഖ്യം ഭരണത്തിലെത്തിയത്. സഖ്യത്തില്‍ ബിജെപി 36 ഉം ഐപിഎഫ്ടി 7 സീറ്റുകളിലും വിജയിച്ചു.

ഒരു സീറ്റില്‍ പോലും

മണിക് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ മത്സരിച്ച സിപിഎം 16 സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തു. ഏറ്റവും വലിയ തിരിച്ചടിയേറ്റ പാര്‍ട്ടി കോണ്‍ഗ്രസായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ നേടിയിരുന്ന കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ നിന്നും ഒരു വലിയ തിരിച്ച് വരവാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

മൂന്നാം തവണയും

അതേസമയം, ബംഗാളില്‍ മൂന്നാം തവണയും അധികാരത്തിലെത്തിയ മമതയുടെ അടുത്ത നീക്കം ദേശീയ രാഷ്ട്രീയമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ നിര്‍ണ്ണായക ശക്തിയായി മാറാനാണ് മമതയുടെ ശ്രമം. എംപിയല്ലെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മമതയെ തിരഞ്ഞെടുത്തതും ശ്രദ്ധേയമാണ്.

ബറോസ് ലുക്കില്‍ കിടുക്കി ബിഗ് ബോസ് താരം സായ് വിഷ്ണു: വൈറലായി ചിത്രങ്ങള്‍

ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി

ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍

Recommended Video

cmsvideo
രാജിവെക്കുന്ന വേളയിൽ വിതുമ്പിക്കരഞ്ഞ് യെഡിയൂരപ്പ | Oneindia Malayalam

English summary
Tripura Assembly polls: Trinamool Congress and Congress likely to form alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X