കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയിൽ ബിജെപിക്ക് കനത്ത തിരിച്ചടി: തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഖ്യകക്ഷി കാലുമാറി,

Google Oneindia Malayalam News

അഗർത്തല: ത്രിപുരയിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ബിജെപിക്ക് തിരിച്ചടി നൽകി സഖ്യകക്ഷിയായ ഐപിഎഫ്ടി. പ്രദ്യോത് കിഷോർ മാണിക്യ ദേബ് ബർമന്റെ നേതൃത്വത്തിലുള്ള ടിഐആർപിഎയുമായി ചേർന്നാണ് പുതിയ സഖ്യത്തിന് രൂപം നൽകിയിട്ടുള്ളത്. ഇരു പ്രാദേശിക പാർട്ടികളും ചേർന്ന് പുതിയ രാഷ്ട്രീയ സഖ്യത്തിന് രൂപം നൽകിയതായും സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാടുമെന്നും പ്രദ്യോക് വെള്ളിയാഴ്ച വ്യക്തമാക്കി.

ശശീന്ദ്രൻ പിന്നിൽ നിന്ന് കളിച്ചെന്ന് കാപ്പൻ: കാപ്പനോട് പൊറുക്കണം എന്നല്ലാതെ മറ്റെന്ത് പറയാനാണെന്ന് മറുപടിശശീന്ദ്രൻ പിന്നിൽ നിന്ന് കളിച്ചെന്ന് കാപ്പൻ: കാപ്പനോട് പൊറുക്കണം എന്നല്ലാതെ മറ്റെന്ത് പറയാനാണെന്ന് മറുപടി

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

 ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി


ത്രിപുര ആദിവാസി മേഖലകളിലെ സ്വയംഭരണ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടിയിൽ നിന്നുള്ള അപ്രതീക്ഷിത നീക്കം. വെള്ളിയാഴ്ച വൈകിട്ടാണ് ഐപിഎഫ്ടിയുമായി സഖ്യം രൂപീകരിച്ചിട്ടുള്ളത്. ഇത് ബിജെപിയ്ക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചിട്ടുള്ളത്. പൌരത്വഭേദഗതി നിയമം, ദേശീയ പൌരത്വ രജിസ്റ്റർ, എന്നീ വിഷയങ്ങളിൽ ബിജെപിയുമായി ആശയവൈരുധ്യങ്ങളെ തുടർന്ന് പ്രദ്യോത് മാണിക്യയുടെ പാർട്ടി കോൺഗ്രസുമായുള്ള ബാന്ധവം അവസാനിപ്പിക്കുകയായിരുന്നു.

 തിരഞ്ഞെടുപ്പിന് മുമ്പ്

തിരഞ്ഞെടുപ്പിന് മുമ്പ്

ത്രിപുരയിലെ രാജകീയ പ്രദ്യോത് കിഷോർ മാണിക്യ ദേബ് ബർമന്റെ ഐപിഎഫ്ടി ജനറൽ സെക്രട്ടറിയും ആദിവാസി ക്ഷേമമന്ത്രിയുമായ മേവർ കുമാർ ജമാതിയ, എം‌എൽ‌എ ബ്രിഷാകേതു ദേബ് എന്നിവരുടെ സാന്നിധ്യത്തിൽ ഐ‌പി‌എഫ്‌ടി പ്രസിഡന്റും റവന്യൂ മന്ത്രിയുമായ എൻ‌സി ദെബർ‌മ സംയുക്ത പത്രസമ്മേളനത്തിലാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത്. എ‌ഡി‌സി തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പാണ് ഇക്കാര്യം അറിയിച്ചതെന്നും ശ്രദ്ധേയമാണ്.

 ബിജെപിക്കെതിരെ അണിനിരന്നു

ബിജെപിക്കെതിരെ അണിനിരന്നു


പുതുതായി രൂപംകൊണ്ട സഖ്യം സംസ്ഥാനത്തെ ഏറ്റവും വലിയ ഗോത്ര പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കെ ബിജെപിയ്ക്ക് തിരിച്ചടിയുമായിരിക്കും. അധികാരപരിധിയിൽ വരുന്ന എല്ലാ മേഖലകളുമായി ഒരു പ്രത്യേക സംസ്ഥാനം രൂപീകരിച്ച് തദ്ദേശീയ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക, ദാരിദ്ര്യത്തിന് അറുതി വരുത്താൻ വേണ്ടി തന്റെ പാർട്ടിയും മഹാരാജ പ്രദോത് കിഷോറും ആവശ്യപ്പെടുകയാണെന്ന് വാർത്താസമ്മേളനത്തിൽ സംസാരിച്ച എൻസി ദെബർമ പറഞ്ഞു. ഇരുവർക്കും ഒരേ ലക്ഷ്യമാണുള്ളത്. മാത്രമല്ല, ഐ‌പി‌എഫ്ടിയും ടിപ്രയും സഖ്യമുണ്ടാക്കാനും ഗോത്രസമിതി തിരഞ്ഞെടുപ്പിനെതിരെ പോരാടാനും സാധാരണക്കാർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ചില പ്രാദേശിക പാർട്ടികള്‍ കൂടി പുതിയ കക്ഷിയിൽ ചേരുമെന്നാണ് സൂചന.

Recommended Video

cmsvideo
ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam
 ത്രിപുരയിൽ പ്രത്യേക ഗോത്ര സംസ്ഥാനം

ത്രിപുരയിൽ പ്രത്യേക ഗോത്ര സംസ്ഥാനം

രൂപീകരിക്കുന്നതിനെ പിന്തുണക്കുമെന്ന് ഉറപ്പുനൽകിയാൽ ബിജെപിയുമായോ കോൺഗ്രസുമായോ സഖ്യം രൂപീകരിക്കാൻ പുതിയ കക്ഷി തയ്യാറാണെന്ന് പ്രദ്യോത് വ്യക്തമാക്കി. അതേ സമയം ട്രൈബൽ കൌൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഗ്രേറ്റർ ടിപ്രലാൻഡിനായി ഒരു പ്രമേയം അവതരിപ്പിക്കുമെന്നും പ്രദ്യോത് മാണിക്യ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന് പുറമേ സംസ്ഥാനത്തെ ജനസംഖ്യയുടെ മുപ്പത് ശതമാനത്തോളം വരുന്ന ഗോത്രവിഭാഗത്തിന്റെ ഉന്നമനവും പുതിയ കക്ഷിയുടെ ലക്ഷ്യമാണ്.

അനുപമം ഈ അഴക്- അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
Tripura: Big blow for BJP ahead of ADC polls as its ally IPFT joins TIPRA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X