കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുര സെപ്റ്റിക് ടാങ്ക് വിവാദം; ബിജെപി വെല്ലുവിളി ഏറ്റെടുത്ത് സിപിഎം, യുവതിയുടെ അസ്ഥികൂടം?

സര്‍ക്കാരിന് എല്ലാ സെപ്റ്റിക് ടാങ്കുകളും പരിശോധിക്കാമെന്ന് സിപിഎം വക്താവ് ഗൗതം ദാസ് പ്രതികരിച്ചു.

  • By Ashif
Google Oneindia Malayalam News

അഗര്‍ത്തല: തിരഞ്ഞെടുപ്പിന് ശേഷം ത്രിപുരയില്‍ രാഷ്ട്രീയ കലാപമായിരുന്നു വാര്‍ത്ത. സിപിഎം പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് മറ്റൊന്നാണ്. സെപ്റ്റിക് ടാങ്ക് വിവാദം. വിവാദത്തിന് തുടക്കമിട്ടത് ബിജെപി നേതാവ് സുനില്‍ ദയോധാര്‍ ആണ്. എന്നാല്‍ ഇതിന് മറുപടിയുമായി സിപിഎം നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നു. സിപിഎം അധികാരത്തിലിക്കുന്ന വേളയില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ വസതിയിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് യുവതിയുടെ അസ്ഥികൂടം കിട്ടിയെന്നാണ് ദയോധാര്‍ ആരോപിച്ചത്. അതിന് കൂടെ അദ്ദേഹം ചില പരിഹാസ പരാമര്‍ശങ്ങളും നടത്തി. ഇതിന് മറുപടിയായിട്ടാണ് സിപിഎം രംഗത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ അനാവശ്യ ചര്‍ച്ചകളില്‍ മുഴുകുന്ന കാഴ്ചയാണ് ത്രിപുരയിലിപ്പോള്‍...

സെപ്റ്റിക് ടാങ്കില്‍ മൃതദേഹം?

സെപ്റ്റിക് ടാങ്കില്‍ മൃതദേഹം?

മണിക് സര്‍ക്കാരിന്റെ ഔദ്യോഗിക വസതിയിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് യുവതിയുടെ അസ്ഥികൂടം കിട്ടിയെന്നായിരുന്നു സുനില്‍ ദയോധാറിന്റെ ആരോപണം. 2005 ജനുവരി നാലിനായിരുന്നു ഇത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടന്നില്ലെന്നും അദ്ദേഹം പറയുന്നു. ത്രിപുരയില്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് സുനില്‍ ദയോധാര്‍ ആയിരുന്നു. ആര്‍എസ്എസ് പ്രത്യേകം മുന്‍കൈയ്യെടുത്ത് നിയോഗിച്ചതായിരുന്നു സുനില്‍ ദയോധാറിനെ. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശം പുതിയവിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്.

വെല്ലുവിളി ഏറ്റെടുത്തു

വെല്ലുവിളി ഏറ്റെടുത്തു

സുനില്‍ ദയോധാര്‍ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്ന് അറിയില്ല. ആര്‍എസ്എസിന്റെ പ്രധാന പദവികള്‍ കൂടി വഹിച്ച വ്യക്തിയാണ് സുനില്‍. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും നിര്‍ദേശ പ്രകാരം ഗുജറാത്തിലെയും യുപിയിലേയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തി കൂടിയാണിദ്ദേഹം. പിന്നീടാണ് ത്രിപുരയിലേക്കും നിയോഗിക്കപ്പെട്ടത്. ഇപ്പോള്‍ അദ്ദേഹം ഉയര്‍ത്തിയിരിക്കുന്ന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സിപിഎം അദ്ദേഹത്തിന്റെ ആരോപണം വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുന്നു.

എല്ലാ ടാങ്കുകളും പരിശോധിക്കണം

എല്ലാ ടാങ്കുകളും പരിശോധിക്കണം

മണിക് സര്‍ക്കാരിന്റെ ഔദ്യോഗിക വസതിയിലെ സെപ്റ്റക് ടാങ്കില്‍ യുവതിയുടെ അസ്ഥികൂടം കിട്ടിയെന്ന് മാത്രമല്ല സുനില്‍ ദയോധാര്‍ പറഞ്ഞത്. നിലവില്‍ പുതിയ ബിജെപി മന്ത്രിമാര്‍ ത്രിപുരയില്‍ അധികാരമേറ്റിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഔദ്യോഗിക വസതികളുമുണ്ട്. ഈ വസതികളിലെ സെപ്റ്റിക് ടാങ്കുകളെല്ലാം പരിശോധിക്കാനാണ് സുനില്‍ ദയോധാറിന്റെ നിര്‍ദേശം. മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനോട് മന്ത്രിമാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കണമെന്നാണ് സുനില്‍ ദയോധര്‍ ആവശ്യയപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണ് സിപിഎം നേതാക്കള്‍.

തയ്യാറെന്ന് സിപിഎം, അറിയില്ലെന്ന് പോലീസ്

തയ്യാറെന്ന് സിപിഎം, അറിയില്ലെന്ന് പോലീസ്

സര്‍ക്കാരിന് എല്ലാ സെപ്റ്റിക് ടാങ്കുകളും പരിശോധിക്കാമെന്ന് സിപിഎം വക്താവ് ഗൗതം ദാസ് പ്രതികരിച്ചു. സിപിഎമ്മിന് ഇക്കാര്യത്തില്‍ യാതൊരു പ്രശ്‌നവുമില്ല. സര്‍ക്കാരിന്റെ ഏത് ഏജന്‍സിയെയും ഇക്കാര്യത്തില്‍ ഉപയോഗിക്കാമെന്നും ഗൗതം ദാസ് പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ് ഗൗതം ദാസ്. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വിശദീകരണം ലഭിക്കുന്നതിന് പോലീസുമായി ബന്ധപ്പെട്ടു. മണിക് സര്‍ക്കാരിന്റെ വസതിയിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് അസ്ഥികൂടം കിട്ടിയത് സംബന്ധിച്ച് പോലീസിന് അറിയില്ലെന്ന് ഡിജിപി അഖില്‍ കുമാര്‍ ശുക്ല പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ചാല്‍ വിഷയം പരിശോധിക്കാന്‍ പോലീസ് ഒരുക്കമാണന്നും പോലീസ് മേധാവി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 25 പേരെ അറസ്റ്റ് ചെയ്‌തെന്നും മറ്റു 34 പേര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

 ഖത്തര്‍ എയര്‍വെയ്‌സ് ശക്തിപ്പെടുന്നു; ഉപരോധം മറികടക്കാന്‍ 24 പുതിയ സര്‍വീസ്!! എല്ലാം വിദേശത്ത് ഖത്തര്‍ എയര്‍വെയ്‌സ് ശക്തിപ്പെടുന്നു; ഉപരോധം മറികടക്കാന്‍ 24 പുതിയ സര്‍വീസ്!! എല്ലാം വിദേശത്ത്

 ഹസിന്‍ ജഹാന്‍ അംറോഹയിലെ റാണി; ജനം ആശ്ചര്യത്തോടെ കണ്ടവള്‍!! ഷമി ഹസിന് വേണ്ടി ചെയ്തത്... ഹസിന്‍ ജഹാന്‍ അംറോഹയിലെ റാണി; ജനം ആശ്ചര്യത്തോടെ കണ്ടവള്‍!! ഷമി ഹസിന് വേണ്ടി ചെയ്തത്...

മുസ്ലിംകള്‍ ശ്രീലങ്ക കീഴടക്കും; മുസ്ലിം ജനസംഖ്യ വന്‍തോതില്‍ കൂടി!! തമിഴരേക്കാള്‍ പ്രശ്‌നക്കാര്‍മുസ്ലിംകള്‍ ശ്രീലങ്ക കീഴടക്കും; മുസ്ലിം ജനസംഖ്യ വന്‍തോതില്‍ കൂടി!! തമിഴരേക്കാള്‍ പ്രശ്‌നക്കാര്‍

English summary
In BJP's 'Skeletons In Septic Tanks' Jibe, Manik Sarkar Mentioned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X