കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ത്രിപുര: പ്രാദേശിക ഭാഷകളെ തൂത്തെറിയാന്‍ ബിജെപി; ഹിന്ദി മാത്രം!! പ്രതിഷേധം ശക്തം

Google Oneindia Malayalam News

അഗര്‍ത്തല: പ്രാദേശിക ഭാഷകളുടെ പ്രാധാന്യം നഷ്ടപ്പെടുത്തി ഹിന്ദി നിര്‍ബന്ധമാക്കാന്‍ ത്രിപുരയില്‍ ബിജെപി സര്‍ക്കാരിന്റെ നീക്കം. പ്രാദേശിക വാര്‍ത്താ ചാനലുകള്‍ ഹിന്ദിയില്‍ വാര്‍ത്ത വായിക്കണമെന്ന നിബന്ധന കൊണ്ടുവരാന്‍ നീക്കം തുടങ്ങി. ത്രിപുരയിലെ രണ്ടാം ഔദ്യോഗിക ഭാഷയായ കോക്‌ബൊറോക്കിനെ ഒഴിവാക്കിയാണ് ഹിന്ദിയില്‍ വാര്‍ത്ത വായിക്കാന്‍ ചാനലുകളോട് ആവശ്യപ്പെടുന്നത്.
ഇതിനെതിരെ പ്രതിഷേധം ശക്തമാകുയാണ്. കോണ്‍ഗ്രസും സിപിഎമ്മും ബിജെപിക്കെതിരെ രംഗത്തുവന്നു. ഇത്തരമൊരു നീക്കത്തെ കുറിച്ച് അറിയില്ലെന്നാണ് ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടി പ്രതികരിച്ചത്. ദേശീയത വളര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ത്രിപുര സര്‍ക്കാര്‍ പറയുന്നു. അതിന് പ്രാദേശിക ഭാഷകളെ ഇല്ലാതാക്കണോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. വിവാദങ്ങള്‍ക്ക് നടുവിലൂടെയാണ് ത്രിപുരയിലെ ബിജെപി സര്‍ക്കാര്‍ നീങ്ങുന്നത്...

വിവാദങ്ങളില്‍ തൂങ്ങി ത്രിപുര

വിവാദങ്ങളില്‍ തൂങ്ങി ത്രിപുര

ബിജെപി അധികാരത്തിലെത്തിയ ശേഷം ത്രിപുര പതിവായി വിവാദങ്ങളില്‍ നിറയുകയാണ്. ബിജെപി നേതാക്കളുടെയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെയും വിവാദ പ്രസ്താവനകള്‍ കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. ഏറ്റവും ഒടുവിലാണ് പ്രാദേശിക ഭാഷകളെ അന്യവല്‍ക്കരിക്കാനുള്ള നീക്കം നടക്കുന്നത്.

നാരദമുനിയും ഗൂഗ്‌ളും

നാരദമുനിയും ഗൂഗ്‌ളും

സിപിഎമ്മിനെ പരാജയപ്പെടുത്തിയ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ സിപിഎമ്മുമാകാര്‍ക്കെതിരെ വ്യാപക അക്രമം നടത്തിയതുമുതല്‍ ആരംഭിച്ചു ത്രിപുര ബിജെപി വിവാദങ്ങള്‍. ഏറ്റവും ഒടുവില്‍ ഇതിഹാസ കഥാപാത്രമായ നാരദമുനിയെയും ഗൂഗ്‌ളിനെയും താരതമ്യം ചെയ്ത ത്രിപുര മുഖ്യമന്ത്രി ബിപ്ലപ് കുമാര്‍ ദേബിന്റെ പ്രസ്താവനയും ഏറെ ചര്‍ച്ചയായി.

വിമര്‍ശകരുടെ നഖംവെട്ടു

വിമര്‍ശകരുടെ നഖംവെട്ടു

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ നഖംവെട്ടുമെന്നായിരുന്നു മുഖ്യമന്ത്രി ഒടുവില്‍ പറഞ്ഞത്. ഈ വിവാദം കെട്ടടങ്ങും മുമ്പാണ് ഹിന്ദിയെ മുന്‍നിര ഭാഷയായി സ്ഥാപിക്കാനുള്ള നീക്കം. സഖ്യകക്ഷിയെ പോലും അറിയിക്കാതെയാണ് ബിജെപിയുടെ നീക്കങ്ങളെന്ന് അവരുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നു.

വാര്‍ത്ത ഹിന്ദിയിലാക്കാന്‍ കാരണം

വാര്‍ത്ത ഹിന്ദിയിലാക്കാന്‍ കാരണം

ത്രിപുരയില്‍ ദേശീയത പ്രോല്‍സാഹിപ്പിക്കാനും സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങള്‍ സംസ്ഥാനത്തിന് പുറത്തുള്ളവരെ അറിയിക്കാനുമാണ് ഹിന്ദിയില്‍ വാര്‍ത്ത വായിക്കാന്‍ നിര്‍ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ത്താ വിതരണ വിഭാഗമാണ് പുതിയ നിര്‍ദേശത്തെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞമാസം ആറിനാണ് ബന്ധപ്പെട്ട വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തത്.

പ്രാദേശിക ഭാഷകളെ ഇല്ലാതാക്കരുത്

പ്രാദേശിക ഭാഷകളെ ഇല്ലാതാക്കരുത്

സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നു. ഹിന്ദിയെ വേണമെങ്കില്‍ നിങ്ങള്‍ക്ക് പ്രോല്‍സാഹിപ്പിക്കാം. എന്നാല്‍ അത് പ്രാദേശിക ഭാഷകളെ ഇല്ലാതാക്കിയിട്ടാകരുതെന്ന് സിപിഎം നേതാവ് രാധാചരണ്‍ ദെബ്ബര്‍മ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശത്തെ കുറിച്ച് തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന് ബിജെപി സര്‍ക്കാരില്‍ കക്ഷിയായ ഐപിഎഫ്ടി നേതാവ് ആനന്ദ ദെബ്ബര്‍മ പ്രതികരിച്ചു.

നാണക്കേടുണ്ടാക്കുന്നു

നാണക്കേടുണ്ടാക്കുന്നു

പുതിയ നിര്‍ദേശം ബിജെപി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിനേശ് ദെബ്ബര്‍മ ആവശ്യപ്പെട്ടു. ഐപിഎഫ്ടി പോലുള്ള സഖ്യകക്ഷികള്‍ ബിജെപിയുടെ ഇത്തരം നടപടികളെ പിന്തുണയ്ക്കുന്നത് നാണക്കേടുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികള്‍ക്കിടയില്‍ സ്വാധീനമുള്ള ത്രിപുരയിലെ പാര്‍ട്ടിയാണ് ഐപിഎഫ്ടി. ഇവരുടെ പിന്തുണയോടെയാണ് ആദിവാസികള്‍ക്കിടയിലെ സിപിഎമ്മിന്റെ സ്വാധീനം ബിജെപി ഇത്തവണ മറികടന്നത്.

പ്രതികരിക്കാതെ ബിജെപി

പ്രതികരിക്കാതെ ബിജെപി

സര്‍ക്കാര്‍ നിലപാട് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത് വാര്‍ത്താവിതരണ വകുപ്പ് ഡയറക്ടര്‍ ബിഷ്ണുപഡദാസ് ആണ്. അദ്ദേഹമാണ് ഹിന്ദിയില്‍ വാര്‍ത്ത വായിക്കാന്‍ ചാനലുകള്‍ക്ക് നല്‍കിയ നിര്‍ദേശം സംബന്ധിച്ച് വിശദീകകരിച്ചത്. എന്നാല്‍ ബിജെപി നേതാക്കള്‍ വിവാദത്തോട് പ്രതികരിച്ചില്ല. രണ്ട് നേതാക്കളുമായി മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കുന്നില്ലെന്നായിരുന്നു മറുപടി.

English summary
Tripura govt proposes Hindi as medium of news over Kokborok to promote nationalism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X