Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃണമൂലില്‍ ചേരുന്നതിന് മുമ്പ് തലമുണ്ഡനം ചെയ്ത ബിജെപി എംഎല്‍എ; പ്രായശ്ചിത്തമാണന്ന് മറുപടി

കൊല്‍ക്കത്ത: ത്രിപുരയിലെ ബി ജെ പി എം എല്‍ എ ആശിഷ് ദാസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ അദ്ദേഹം ഇപ്പോള്‍ കൊല്‍ക്കത്തിയിലാണ്. മഹാലയ ചടങ്ങിന് ശേഷം അദ്ദേഹം തൃണൂലില്‍ ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ബി ജെ പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് പ്രായാശ്ചിതം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ആശിഷ് ദാസ്.

ഇതിനായി തന്റെ തല മുണ്ഡനം ചെയ്ത് പൂജ ചെയ്യുമെന്നാണ് ആശിഷ് ദാസ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം കാളിഘട്ടിലെ ആദി ഗംഗയില്‍ കുളിച്ചുകയറിയതിന് ശേഷമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുക. ഈ വര്‍ഷങ്ങളിലുടനീളം ബി ജെ പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനുള്ള പ്രായാശ്ചിത്തമാണ് ഈ പൂജയെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് തന്നെ ശുദ്ധമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

india

ത്രിപുരയിലെ ഒരു വിഭാഗം ബി ജെ പി എംഎല്‍എമാരുടെയും നേതാക്കളുടെയും എതിര്‍പ്പിനിടയില്‍, ദാസ് തിങ്കളാഴ്ച മമതാ ബാനര്‍ജിയെ ഭബാനിപൂരിലെ റെക്കോര്‍ഡ് വിജയത്തില്‍ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തിരുന്നു. പല ആളുകളും സംഘടനകളും ബാനര്‍ജിയെ പ്രധാനമന്ത്രിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ ബംഗാളിയായതിനാല്‍ ആ പദവിയിലേക്കുള്ള ഉയര്‍ച്ച വളരെ നിര്‍ണായകമാണെന്നും ആഷിഷ് ദാസ് പറഞ്ഞിരുന്നു.

കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. രാജ്യത്തെ മിക്ക സര്‍ക്കാര്‍ വസ്തുവകകളും സ്വകാര്യ കക്ഷികള്‍ക്ക് വിറ്റതിന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് സംസാരിച്ചു. ഒരിക്കല്‍ മോദിയുടെ സന്ദേശങ്ങള്‍ രാജ്യത്തുടനീളമുള്ള എല്ലാ വിഭാഗങ്ങളിലെയും ആളുകളുടെ മനസ്സിനെ ഉണര്‍ത്തിയിരുന്നു. 'ന ഖൗങ്ക , ന ഖാനെ ദുങ്ക ' എന്ന് മോദി ഒരിക്കല്‍ പറഞ്ഞിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് രാജ്യത്ത് ഏറ്റവും വലിയ തമാശ ആയി മാറിയിരിക്കുന്നു, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബി ജെ പി ഒരു സ്വേച്ഛാധിപത്യ ശൈലിയിലാണ് സര്‍ക്കാരുകള്‍ ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നേരത്തെ ത്രിപുരയിലെ കോണ്‍ഗ്രസ്, ബി ജെ പി നേതാക്കളെ തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടമിട്ടിരുന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിപുര പിടിച്ചെടുക്കണമെന്നാണ് ലക്ഷ്യമാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. ഇതിനായി അഭിഷേക് ബനാര്‍ജി മാസങ്ങളോളം ത്രിപുരയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നു. 2023 ല്‍ ആണ് ത്രിപുരയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2023 ല്‍ ബിപ്ലബ് ദേബ് സര്‍ക്കാരില്‍ നിന്നും അധികാരം പിടിച്ചെടുക്കുക എന്നതാണ് മമതയുടെയും തൃണമൂലിന്റെയും ലക്ഷ്യം.

സാരിയില്‍ അതിസുന്ദരിയായി അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

    ഈ ലക്ഷ്യത്തിനായി മമത നിയോഗിച്ചിരിക്കുന്നത് അഭിഷേക് ബാനര്‍ജിയെയാണ്. ത്രിപുരയില്‍ പാര്‍ട്ടിയുടെ വേരോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് രണ്ട് ഘട്ടങ്ങളിലായി പദയാത്ര സംഘടിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ബംഗാളില്‍ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയമണ് ടി എം സി നേടിയെടുത്തത് . ഈ ആത്മവിശ്വാസമാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മമതയെ സഹായിക്കുന്നത്.

    അതേസമയം, ബംഗാളിലെ ഭബാനിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മിന്നും ജയം. 58823 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ജയം. ബി ജെ പിയുടെ പ്രിയങ്ക തിബ്രിവാള്‍ ദയനീയമായി തോറ്റു. ഉപതിരഞ്ഞെടുപ്പില്‍ മമതയ്ക്ക് ലഭിച്ചത് 84709 വോട്ടുകളാണ്. രണ്ടാം സ്ഥാനത്തെത്തിയ ബി ജെ പി സ്ഥാനാര്‍ഥി പ്രിയങ്കയ്ക്ക് 26320 വോട്ട് കിട്ടി. 58400ഓളം വോട്ടിന്റെ ഭൂരിപക്ഷം മമതയ്ക്ക് ലഭിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+