കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ മല്ലന്‍മാര്‍, പക്ഷേ ബുദ്ധിയില്ല... ത്രിപുര മുഖ്യമന്ത്രി വീണ്ടും വിവാദത്തില്‍, മാപ്പ്, മാപ്പ്

Google Oneindia Malayalam News

അഗര്‍ത്തല: മഹാഭാരത കാലത്ത് തന്നെ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു... മുഗുളന്‍മാര്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കാന്‍ ആലോചിച്ചു... തുടങ്ങി ഒട്ടേറെ അബദ്ധ പ്രസ്താവനകളുടെ ഉടമയാണ് ത്രിപുരയിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാര്‍ ദേബ്. 25 വര്‍ഷത്തിലധികം സിപിഎം ഭരിച്ച ത്രിപുരയില്‍ മികച്ച വിജയം നേടി ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഭരണം ഏര്‍പ്പിച്ചത് ബിപ്ലബിനെയാണ്.

പക്ഷേ, അദ്ദേഹം കൂടുതലും അറിയപ്പെട്ടത് വിവാദ പ്രസ്താവനകളിലൂടെയാണെന്ന് മാത്രം. ഇപ്പോഴിതാ വീണ്ടും പുതിയ വിവാദത്തല്‍പ്പെട്ടിരിക്കുന്നു. തിരിച്ചടിയായി എന്ന് കണ്ടതോടെ വേഗം മാപ്പ് പറഞ്ഞു തടിയൂരി. വിശദാംശങ്ങള്‍ ഇങ്ങനെ...

പുതിയ വിവാദം ഇങ്ങനെ

പുതിയ വിവാദം ഇങ്ങനെ

പഞ്ചാബികളെയും ജാട്ട് സമുദായക്കാരെയും അവഹേളിച്ചും ബംഗാളികളെ പുകഴ്ത്തിയുമായിരുന്നു ബിപ്ലബ് കുമാര്‍ ദേബിന്റെ പുതിയ പ്രസ്താവന. ഞായറാഴ്ച അഗര്‍ത്തല പ്രസ്‌ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് വിവിധ വിഭാഗക്കാരും അവരുടെ സ്വഭാവങ്ങളും മുഖ്യമന്ത്രി വിശദീകരിച്ച് പൊല്ലാപ്പിലായത്.

അവര്‍ക്ക് ബുദ്ധി കുറവാണ്

അവര്‍ക്ക് ബുദ്ധി കുറവാണ്

ഇന്ത്യയിലെ എല്ലാ സമുദായങ്ങള്‍ക്കും അവരുടേതായ പ്രത്യേകതയുണ്ട് എന്ന് പറഞ്ഞ ശേഷമാണ് മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയത്. പഞ്ചാബികളും ജാട്ടുകളും കായിക ബലമുള്ളവരാണെങ്കിലും ബുദ്ധി കുറവാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബംഗാളികള്‍ ബുദ്ധിയുള്ളവരാണ് എന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ പ്രചരിച്ചതോടെ

വീഡിയോ പ്രചരിച്ചതോടെ

മുഖ്യമന്ത്രി പ്രസ്‌ക്ലബ്ബില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. ബുദ്ധിയില്‍ ബംഗാളികളാണ് കേമന്‍മാര്‍, ആര്‍ക്കും അവരെ തോല്‍പ്പിക്കാനാകില്ല. ബുദ്ധി ശക്തിയിലാണ് ബംഗാളികള്‍ അറിയപ്പെടുക എന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു.

സ്‌നേഹം നടിച്ച് പറ്റിക്കാം

സ്‌നേഹം നടിച്ച് പറ്റിക്കാം

പഞ്ചാബികളും ജാട്ടുകളും കായിക ശേഷിയിലാണ് അറിയപ്പെടുക. എന്നാല്‍ അവര്‍ക്ക് ബുദ്ധി കുറവാണ്. അവരെ കായികമായി തോല്‍പ്പിക്കാനാകില്ല. പക്ഷേ, സ്‌നേഹം നടിച്ച് പറ്റിക്കാം. ഹരിയാനയിലാണ് ജാട്ടുകള്‍ കൂടുതല്‍. പ്രശ്‌നമുണ്ടായാല്‍ വേഗം വീട്ടില്‍ പോയി തോക്കെടുത്ത് വരുന്നതാണ് ജാട്ടുകളുടെ ശൈലി എന്നും മുഖ്യമന്ത്രി പറഞ്ഞു.

മാപ്പ്, മാപ്പ്, മാപ്പ്

മാപ്പ്, മാപ്പ്, മാപ്പ്

മുഖ്യമന്ത്രിയുടെ വീഡിയോ വൈറലായതോടെ പ്രതിഷേധവും കനത്തു. ഇന്ന് ബിപ്ലബ് കുമാര്‍ ദേബ് മാപ്പ് ചോദിച്ചു. തനിക്ക് ഒട്ടേറെ പഞ്ചാബി, ജാട്ട് സുഹൃത്തുക്കളുണ്ട്. അന്തസ്സുള്ള ജനതയാണ് അവര്‍. സ്വാതന്ത്ര്യ സമരത്തില്‍ അവര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. തന്റെ പ്രസ്താവന ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Tripura Chief Minister Biplab Kumar Deb remarks about Jats, Punjabis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X