കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക് സർക്കാരിന് നേരെ കൊലവിളി...! കൊലപ്പെടുത്തിയാൽ 5 ലക്ഷം പാരിതോഷികമെന്ന്...!!

  • By Anamika
Google Oneindia Malayalam News

അഗര്‍ത്തല: രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രികളിലൊരാള്‍ എന്നറിയപ്പെടുന്ന ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന് വധഭീഷണി. ഫേസ്ബുക്ക് വഴിയാണ് മണിക് സര്‍ക്കാരിനെതിരെ കൊലവിളി. മണിക് സര്‍ക്കാരിനെ കൊലപ്പെടുത്തുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം എന്നാണ് റിയാ റോയ് എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് വ്യാജ അക്കൗണ്ട് ആണെന്നാണ് സംശയിക്കപ്പെടുന്നത്. ഒരു പെണ്‍കുട്ടിയുടെ ചിത്രം പ്രൊഫൈലായി നല്‍കിയിരിക്കുന്ന അക്കൗണ്ടില്‍ മറ്റ് വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ നടന്ന കൊലവിളിയില്‍ പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ദിലീപിനെതിരായ പ്രധാന ആയുധം രമ്യാ നമ്പീശന്‍..?? ജനപ്രിയന്‍ നന്നായി വിയര്‍ക്കും...!! പോലീസ് തന്ത്രം...ദിലീപിനെതിരായ പ്രധാന ആയുധം രമ്യാ നമ്പീശന്‍..?? ജനപ്രിയന്‍ നന്നായി വിയര്‍ക്കും...!! പോലീസ് തന്ത്രം...

manik sarkar

വെസ്റ്റ് അഗര്‍ത്തല പോലീസാണ് കേസെടുത്തിരിക്കുന്നത്. സുബ്രത ചക്രവര്‍ത്തി എന്നയാളാണ് വിവരം പോലീസിന് കൈമാറിയത്. അക്കൗണ്ട് ഉടമയെ കണ്ടെത്താന്‍ ശ്രമം പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു. കേസ് സിഐഡിക്ക് കൈമാറാനും സാധ്യതയുണ്ടെന്ന് പോലീസ് സൂപ്രണ്ട് എച്ച് കെ ദേബര്‍മ്മ വ്യക്തമാക്കി. രാജ്യത്തെ രണ്ട് സിപിഎം മുഖ്യമന്ത്രിമാരില്‍ ഒരാളായ മണിക് സര്‍ക്കാരിന്റെ സ്വാതന്ത്ര്യ ദിനപ്രസംഗം ആകാശവാണിയും ദൂരദര്‍ശനും സംപ്രേഷണം ചെയ്യാന്‍ വിസമ്മതിച്ചത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാലീ പ്രസംഗം സോഷ്യല്‍ മീഡിയ വഴി വൈറലാവുകയും ചെയ്തു.

English summary
Tripura CM Manik Sarkar gets death threat on Facebook, police probe on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X