ഇന്ത്യയിൽ മാത്രമല്ല, നേപ്പാളിലും ലങ്കയിലും സർക്കാർ രൂപീകരിക്കണം; അമിത് ഷായുടെ പദ്ധതി വെളിപ്പെടുത്തി ബിപ്ലബ്
ദില്ലി: ഇന്ത്യയെ കൂടാതെ അയര്‍ രാജ്യങ്ങളിലും പാര്‍ട്ടിയെ വ്യാപിപ്പിക്കാനാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ പറഞു. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പദ്ധതിയുണ്ടെന്നും ബിപ്ലബ് ദേബ് വെളിപ്പെടുത്തി. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പിസി ജോര്‍ജ് ഇത്തവണ ഞെട്ടും; പൂഞ്ഞാറിലെ പിസിയുടെ ശക്തി ചോര്‍ത്താന്‍ ഇടത് തന്ത്രം ഓണ്‍ലൈന്‍ വഴി
2018ല്‍ ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അമിത് ഷായുമായി നടത്തിയ വിശദാംശങ്ങളാണ് ബിപ്ലബ് ദേബ് ഇപ്പോള്‍ വെളുപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ് സംസ്ഥാനങ്ങളിലും പാര്‍ട്ടിയെ എത്തിച്ചതിന് ശേഷം വിദേശത്ത് പാര്‍ട്ടിയുടെ സാന്നിദ്ധ്യം എത്തിക്കണമെന്ന കാര്യത്തെ കുറിച്ച് അമിത് ഷാ സംസാരിച്ചുവെന്ന് ബിപ്ലബ് പറയുന്നത്.
കേരളത്തിൽ യുഡിഎഫ് - ബിജെപി ബന്ധമെന്ന് എ വിജയരാഘവൻ
അന്ന് ഗസ്റ്റ് ഹൗസില്‍ പാര്‍ട്ടിയുടെ നോര്‍ത്ത് ഈസ്‌റ്റേണ്‍ സെക്രട്ടറി അജയ് ജാംവലിനൊപ്പം ഇരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ബിജെപി രാജ്യത്തെ അനവധി സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിച്ചെന്ന് ജംവല്‍ പറഞ്ഞപ്പോള്‍ അതിന് മറുപടിയായണ് ശ്രീലങ്കയിലും നേപ്പാളും ഉണ്ടെന്ന് അമിത് മറുപടി പറഞ്ഞത്. നമുക്ക് അയല്‍ രാജ്യങ്ങളില്‍ കൂടി പാര്‍ട്ടിയെ വളര്‍ത്തണണെന്ന് അമിത് ഷാ പറഞ്ഞതായി ബിപ്ലബ് പറയുന്നു.
കോട്ടയത്ത് ഇടതിന് 7 ലേറെ സീറ്റുകളില്‍ വിജയം ഉറപ്പ്; 6 സീറ്റ് ചോദിക്കുമെന്നും കേരള കോണ്‍ഗ്രസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍-ചിത്രങ്ങള്‍ കാണാം
ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി വളര്‍ത്തിയതില്‍ ബിപ്ലബ് അമിത് ഷായെ പുകഴ്ത്തുകയും ചെയ്തിരുന്നു. കേരളത്തില്‍ ഓരോ അഞ്ച് വര്‍ഷം മാറിവരുന്ന ഇടത്-വലത് മുന്നണി സംവിധാനത്തിന് ഇത്തവണ മാറ്റം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എം സ്വരാജിനെതിരെ ആശാ സനല്‍; ഏറ്റുമാനൂരില്‍ ലതിക സുഭാഷ്, 14 സീറ്റിലെ പട്ടികയുമായി മഹിള കോണ്‍ഗ്രസ്
ശബരിമല,പൗരത്വ നിയമ വിഷയങ്ങളില്‍ സമരം ചെയ്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് ചെന്നിത്തല
കേരളത്തില്‍ 71 സീറ്റ് നേടണം, സുരേന്ദ്രന് മോദിയുടെ ടാര്‍ഗറ്റ് ഇങ്ങനെ, ഈ തന്ത്രം പയറ്റാന്‍ ബിജെപി!!