കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുര മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് കുടുങ്ങും; അന്വേഷണം തുടങ്ങി

  • By Desk
Google Oneindia Malayalam News

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവിനെ കുടുക്കാന്‍ നീക്കം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗോപാല്‍ റോയിയുടെ വീട്ടില്‍ പോലീസ് രാത്രി പരിശോധന നടത്തി. താന്‍ മുഖ്യമന്ത്രിക്കെതിരെ നല്‍കിയ പരാതിയില്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് റോയ് ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ റോയിക്കെതിരെ അഭിഭാഷകന്‍ അരബിന്ദ ദേബ് പരാതി നല്‍കിയിരുന്നു.

t

മുഖ്യമന്ത്രിക്കെതിരേ ഗൂഢാലോചന നടത്തുകയും വ്യാജരേഖ ചമയ്ക്കുകയും ചെയ്തുവെന്നാണ് റോയിക്കെതിരായ പരാതി. ദേശീയ മുദ്ര റോയ് ദുരുപയോഗം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. കേസെടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധന തുടങ്ങിയെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം, കഴിഞ്ഞ രാത്രി റോയിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. തന്നെ വധിക്കാനാണ് നീക്കം നടക്കുന്നതെന്ന് റോയ് പറയുന്നു. ഹൈക്കോടതിയെ സമീപിക്കുമെന്നം അദ്ദേഹം പറഞ്ഞു.

ത്രിപുര മുഖ്യമന്ത്രിക്കെതിരെ റോയ് നല്‍കിയ പരാതിയില്‍ അഗര്‍ത്തല പോലീസ് കേസെടുത്തിരുന്നു. കൊറോണ വൈറസ് രോഗവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. വ്യാജ വിവരം പ്രചരിപ്പിച്ചതിന് സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ തന്നെ കേസെടുത്തത് രാജ്യത്ത് ആദ്യ സംഭവമാണ്. കൊറോണ വൈറസ് മണിപ്പൂരിലും അസമിലും ഉയര്‍ന്ന തോതില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഇത് വ്യാജമായ വിവരമാണെന്ന് പരാതിയില്‍ പറയുന്നു. അഗര്‍ത്തലയിലെ ജിബി ആശുപത്രിയില്‍ വച്ച് ഏപ്രില്‍ രണ്ടിന് മുഖ്യമന്ത്രി ബിപ്ലബ് മാധ്യമങ്ങളെ കണ്ടിരുന്നു.

കൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്, 11000 കോടി വരുമാനംകൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്, 11000 കോടി വരുമാനം

മണിപ്പൂരില്‍ 19 കൊറോണ വൈറസ് കേസുകളും അസമിലെ കരീംഗഞ്ചില്‍ 16 കൊറോണ കേസുകളും കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അസമിലെ കരീംഗഞ്ചില്‍ ഒരു കൊറോണ കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് കേസുകള്‍ മണിപ്പൂരിലും. ത്രിപുര മുഖ്യമന്ത്രി പറഞ്ഞത് വ്യാജ വിവരങ്ങളാണ്. അതുകൊണ്ട് ഐപിസി 182, 505 (1)-(ബി) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവ് റോയ് പരാതിപ്പെട്ടത്. അയല്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന അതിര്‍ത്തികള്‍ ത്രിപുര അടച്ചിട്ടിരിക്കുകയാണ്. കൊറോണ രോഗം വ്യാപിക്കുമെന്ന ഭീതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ അതിര്‍ത്തി അടച്ചത്. ഇതിനുള്ള ന്യായീകരണമായിട്ടാണ് മുഖ്യമന്ത്രി ബിപ്ലബ് അസമിലും മണിപ്പൂരിലും രോഗം വ്യാപകമായിട്ടുണ്ടെന്ന് വ്യാജ വിവരം മാധ്യമങ്ങളോട് പറഞ്ഞത്.

English summary
Tripura Congress leader Gopal Roy who filed complaint against CM accused of forgery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X