ത്രിപുരയിൽ ബിജെപി സർക്കാർ താഴെ വീഴും? 7 എംഎൽഎമാർ കോൺഗ്രസിലേക്ക്?വെളിപ്പെടുത്തൽ
അഗർത്തല; ത്രിപുരയിൽ മുഖ്യമന്ത്രി ബിപ്ലവ് ദേവിനെതിരെ നിരവധി ബിജെപി എംഎൽഎമാർ രംഗത്തെത്തിയിരുന്നു.മുഖ്യമന്ത്രി ഏകാധിപത്യ നടപടികളാണ് സ്വീകരിക്കുന്നതെന്നായിരുന്നു എംഎൽഎമാർ ഉയർത്തിയ ആരോപണം. ബിപ്ലവിനെതിരെ പരാതി ഉയർത്തി എംഎൽഎമാർ കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമായെന്നും ഏത് നിമിഷം വേണമെങ്കിലും സർക്കാർ താഴെ വീണേക്കുമെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പിയൂഷ് ബിശ്വാസ്. പുതിയ വിവരങ്ങളിലേക്ക്

ഭിന്നത രൂക്ഷം
പാർട്ടിയും സർക്കാരും നേരായ ദിശയിലല്ല പോകുന്നതെന്നും മുഖ്യമന്ത്രിയെ മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു പാർട്ടിയിലെ ഒരു വിഭാഗം എംഎൽഎമർ ബിപ്ലവിനെതിരെ രംഗത്തെത്തിയത്. 36 എംഎൽഎമാരിൽ 25 പേരും മുഖ്യമന്ത്രിയ്ക്കെതിരാണെന്നായിരുന്നു നേതാക്കൾ വ്യക്തമാക്കിയത്.

കേന്ദ്ര നേതൃത്വത്തെ സമീപിച്ചു
കോൺഗ്രസ് വിട്ടു വന്ന മുൻ ആരോഗ്യമന്ത്രി സുദീപ് റോയ് ബർമൻ, മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കൂടിയായിരുന്ന സുശാന്ത് ചൗധരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പടയൊരുക്കം. തുടർന്ന് ഇക്കാര്യം വ്യക്തമാക്കി 7 എംഎൽഎമാർ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയും ചെയ്തു.

7 ബിജെപി എംഎൽഎമാർ
ദേശീയ നേതൃത്വം ഇടപെട്ട് താത്കാലിക പരിഹാരം കണ്ടെങ്കിലും ഇപ്പോഴും ബിജെപിയിൽ ഭിന്നത പുകയുകയാണെന്ന് വെളിപ്പെടുത്തുകയാണ് കോൺഗ്രസ് നേതാവ് പിയൂഷ് ബിശ്വാസ്. ബിജെപിയില്‍ ഉള്‍പാര്‍ട്ടി പോര് ശക്തമാണെന്നും ഏഴ് ബിജെപി എംഎല്‍എമാര്‍ തന്നെ ബന്ധപ്പെട്ടുവെന്നും പിയൂഷ് പറഞ്ഞു.

അനുസ്മരണ യോഗത്തിനിടെ
അന്തരിച്ച കോണ്‍ഗ്രസ് നേതാക്കളായ തരുണ്‍ ഗൊഗോയ്, അഹമ്മദ് പട്ടേല്‍ എന്നിവരുടെ അനുസ്മരണ യോഗത്തില്‍ സംസാരിക്കവെയാണ് പിയൂഷിന്റെ വെളിപ്പെടുത്തൽ. അതേസമയം ഏതൊക്കെ എംഎൽഎമാരാണ് ബന്ധപ്പെട്ടതെന്ന് വ്യക്തമാക്കാൻ പിയൂഷ് തയ്യാറായില്ല.

തള്ളി ബിജെപി
ബിജെപിയിൽ ഭിന്നത രൂക്ഷമാണ്. ഏത് നിമിഷം വേണമെങ്കിലും സർക്കാർ താഴെ വീഴും, പിയൂഷ് പറഞ്ഞു. അതേസമയം കോൺഗ്രസ് നേതാവിന്റെ അവകാശവാദത്തെ തള്ളി ബിജെപി നേതൃത്വം രംഗത്തെത്തി. ഏഴ് ബിജെപി എംഎൽഎമാർ അഭിഭാഷകനായ പിയൂഷ് ബിശ്വാസുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. ആർക്കും അഭിഭാഷകരുമായി ബന്ധപ്പെടാം,ബിജെപി നേതാവ് വിക്ടർ ഷോം പറഞ്ഞു.

പരിഹസിച്ച് നേതാവ്
എംഎൽഎമാർ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം ഇക്കാര്യം തെറ്റായി വ്യാഖ്യാനിച്ചതാകാം എന്നും ഷോം പരിഹസിച്ചു. പിയൂഷ് ബിശ്വാസിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുകയില്ലെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പോലും പാര്‍ട്ടി മൂഡിലാണെന്നും വിക്ടര്‍ ഷോം പറഞ്ഞു.

ബിജെപി ഭരണം പിടിച്ചു
2018 ലാണ് 25 വർഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചത്. സംസ്ഥാനത്ത് ഐപിഎഫ്ടിയും ബിജെപിയും ചേർന്ന് 60 ൽ 44 സീറ്റുകളാണ് പിടിച്ചെടുത്തത്. ഇരു പാർട്ടികളും സഖ്യം ചേർന്ന് ത്രിപുരയിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു.

കോൺഗ്രസ് സംപൂജ്യരായി
ഗോത്ര പാര്‍ട്ടിയായ ഇന്‍റീജീനിയസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുര ( ഐപിഎഫ്ടി)യുടെ സ്വാധീനമാണ് ബിജെപിയെ അധികാരത്തിലേറാൻ സഹായിച്ചത്. രണ്ട് തവണ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ആവട്ടെ തൃപുരയില്‍ സംപൂജ്യരായി. കാവി കാറ്റില്‍ സംസ്ഥാനത്ത് പിടിച്ച് നില്‍ക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications