കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയിൽ ബിജെപി സർക്കാർ താഴെ വീഴും? 7 എംഎൽഎമാർ കോൺഗ്രസിലേക്ക്?വെളിപ്പെടുത്തൽ

Google Oneindia Malayalam News

അഗർത്തല; ത്രിപുരയിൽ മുഖ്യമന്ത്രി ബിപ്ലവ് ദേവിനെതിരെ നിരവധി ബിജെപി എംഎൽഎമാർ രംഗത്തെത്തിയിരുന്നു.മുഖ്യമന്ത്രി ഏകാധിപത്യ നടപടികളാണ് സ്വീകരിക്കുന്നതെന്നായിരുന്നു എംഎൽഎമാർ ഉയർത്തിയ ആരോപണം. ബിപ്ലവിനെതിരെ പരാതി ഉയർത്തി എംഎൽഎമാർ കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമായെന്നും ഏത് നിമിഷം വേണമെങ്കിലും സർക്കാർ താഴെ വീണേക്കുമെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പിയൂഷ് ബിശ്വാസ്. പുതിയ വിവരങ്ങളിലേക്ക്

ഭിന്നത രൂക്ഷം

ഭിന്നത രൂക്ഷം

പാർട്ടിയും സർക്കാരും നേരായ ദിശയിലല്ല പോകുന്നതെന്നും മുഖ്യമന്ത്രിയെ മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു പാർട്ടിയിലെ ഒരു വിഭാഗം എംഎൽഎമർ ബിപ്ലവിനെതിരെ രംഗത്തെത്തിയത്. 36 എംഎൽഎമാരിൽ 25 പേരും മുഖ്യമന്ത്രിയ്ക്കെതിരാണെന്നായിരുന്നു നേതാക്കൾ വ്യക്തമാക്കിയത്.

കേന്ദ്ര നേതൃത്വത്തെ സമീപിച്ചു

കേന്ദ്ര നേതൃത്വത്തെ സമീപിച്ചു

കോൺഗ്രസ് വിട്ടു വന്ന മുൻ ആരോഗ്യമന്ത്രി സുദീപ് റോയ് ബർമൻ, മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കൂടിയായിരുന്ന സുശാന്ത് ചൗധരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പടയൊരുക്കം. തുടർന്ന് ഇക്കാര്യം വ്യക്തമാക്കി 7 എംഎൽഎമാർ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയും ചെയ്തു.

7 ബിജെപി എംഎൽഎമാർ

7 ബിജെപി എംഎൽഎമാർ


ദേശീയ നേതൃത്വം ഇടപെട്ട് താത്കാലിക പരിഹാരം കണ്ടെങ്കിലും ഇപ്പോഴും ബിജെപിയിൽ ഭിന്നത പുകയുകയാണെന്ന് വെളിപ്പെടുത്തുകയാണ് കോൺഗ്രസ് നേതാവ് പിയൂഷ് ബിശ്വാസ്. ബിജെപിയില്‍ ഉള്‍പാര്‍ട്ടി പോര് ശക്തമാണെന്നും ഏഴ് ബിജെപി എംഎല്‍എമാര്‍ തന്നെ ബന്ധപ്പെട്ടുവെന്നും പിയൂഷ് പറഞ്ഞു.

അനുസ്മരണ യോഗത്തിനിടെ

അനുസ്മരണ യോഗത്തിനിടെ

അന്തരിച്ച കോണ്‍ഗ്രസ് നേതാക്കളായ തരുണ്‍ ഗൊഗോയ്, അഹമ്മദ് പട്ടേല്‍ എന്നിവരുടെ അനുസ്മരണ യോഗത്തില്‍ സംസാരിക്കവെയാണ് പിയൂഷിന്റെ വെളിപ്പെടുത്തൽ. അതേസമയം ഏതൊക്കെ എംഎൽഎമാരാണ് ബന്ധപ്പെട്ടതെന്ന് വ്യക്തമാക്കാൻ പിയൂഷ് തയ്യാറായില്ല.

തള്ളി ബിജെപി

തള്ളി ബിജെപി

ബിജെപിയിൽ ഭിന്നത രൂക്ഷമാണ്. ഏത് നിമിഷം വേണമെങ്കിലും സർക്കാർ താഴെ വീഴും, പിയൂഷ് പറഞ്ഞു. അതേസമയം കോൺഗ്രസ് നേതാവിന്റെ അവകാശവാദത്തെ തള്ളി ബിജെപി നേതൃത്വം രംഗത്തെത്തി. ഏഴ് ബിജെപി എം‌എൽ‌എമാർ അഭിഭാഷകനായ പിയൂഷ് ബിശ്വാസുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. ആർക്കും അഭിഭാഷകരുമായി ബന്ധപ്പെടാം,ബിജെപി നേതാവ് വിക്ടർ ഷോം പറഞ്ഞു.

പരിഹസിച്ച് നേതാവ്

പരിഹസിച്ച് നേതാവ്

എം‌എൽ‌എമാർ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം ഇക്കാര്യം തെറ്റായി വ്യാഖ്യാനിച്ചതാകാം എന്നും ഷോം പരിഹസിച്ചു. പിയൂഷ് ബിശ്വാസിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുകയില്ലെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പോലും പാര്‍ട്ടി മൂഡിലാണെന്നും വിക്ടര്‍ ഷോം പറഞ്ഞു.

ബിജെപി ഭരണം പിടിച്ചു

ബിജെപി ഭരണം പിടിച്ചു

2018 ലാണ് 25 വർഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചത്. സംസ്ഥാനത്ത് ഐപിഎഫ്ടിയും ബിജെപിയും ചേർന്ന് 60 ൽ 44 സീറ്റുകളാണ് പിടിച്ചെടുത്തത്. ഇരു പാർട്ടികളും സഖ്യം ചേർന്ന് ത്രിപുരയിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു.

കോൺഗ്രസ് സംപൂജ്യരായി

കോൺഗ്രസ് സംപൂജ്യരായി

ഗോത്ര പാര്‍ട്ടിയായ ഇന്‍റീജീനിയസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുര ( ഐപിഎഫ്ടി)യുടെ സ്വാധീനമാണ് ബിജെപിയെ അധികാരത്തിലേറാൻ സഹായിച്ചത്. രണ്ട് തവണ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ആവട്ടെ തൃപുരയില്‍ സംപൂജ്യരായി. കാവി കാറ്റില്‍ സംസ്ഥാനത്ത് പിടിച്ച് നില്‍ക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.

'സത്യപ്രതിജ്ഞയുടെ 3.71 കോടി മുതൽ 'നാം മുന്നോട്ടി'നുള്ള 26കോടി വരെ';സർക്കാർ ധൂർത്ത്,കുറിപ്പുമായി ശോഭ'സത്യപ്രതിജ്ഞയുടെ 3.71 കോടി മുതൽ 'നാം മുന്നോട്ടി'നുള്ള 26കോടി വരെ';സർക്കാർ ധൂർത്ത്,കുറിപ്പുമായി ശോഭ

അനുഭാവം സിപിഎമ്മിനോട്; അമ്മയിൽ അംഗത്വമില്ല, എടുക്കാനുദ്ദേശിച്ചിട്ടില്ലെന്നും നടി കനി കുസൃതിഅനുഭാവം സിപിഎമ്മിനോട്; അമ്മയിൽ അംഗത്വമില്ല, എടുക്കാനുദ്ദേശിച്ചിട്ടില്ലെന്നും നടി കനി കുസൃതി

ജമ്മു കാശ്മീരിൽ ബിജെപി വിയർക്കും; ഗുപ്കർ സഖ്യം മാത്രമല്ല, വെല്ലുവിളിയായി ഈ പാർട്ടികളുംജമ്മു കാശ്മീരിൽ ബിജെപി വിയർക്കും; ഗുപ്കർ സഖ്യം മാത്രമല്ല, വെല്ലുവിളിയായി ഈ പാർട്ടികളും

English summary
Tripura Congress president Pijush Biswas claims 7 bjp mla's contacted him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X