കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി!! ത്രിപുര അധ്യക്ഷന്‍ രാജിവെച്ചു!! ബിജെപിയിലേക്കെന്ന് അഭ്യൂഹം

  • By Aami Madhu
Google Oneindia Malayalam News

ത്രിപുര: ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കിലാണ്. പാര്‍ട്ടിയുടെ സംഘടനാ തകര്‍ച്ചയെ ചോദ്യം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകളെ പിന്തുണച്ചും നിരവധി നേതാക്കളാണ് ഇതിനോടകം തന്നെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ഒഴിഞ്ഞത്. ഏറ്റവും അവസാനമായി ത്രിപുരയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോത് ദേബ് ബര്‍മ്മയാണ് രാജിവെച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ദേബ് രാജിക്കാര്യം അറിയിച്ചത്.

ദേശീയ പൗരത്വ ബില്ലില്‍ നേരത്തേ ബിജെപിയെ പിന്തുണച്ച് ദേബ് ബര്‍മ്മന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ദേബിന്‍റെ നടപടിയ്ക്കെതിരെ എഐസിസി നിലപാട് കടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേബ് ബര്‍മ്മന്‍റെ രാജി. വിശദാംശങ്ങളിലക്ക്

മോദി സ്തുതിയില്‍ വെട്ടില്‍

മോദി സ്തുതിയില്‍ വെട്ടില്‍

മോദിയെ സ്തുതിച്ചും കേന്ദ്രസര്‍ക്കാരിന്‍റെ നടപടികളെ പിന്തുണച്ചും നിരവധി നേതാക്കളാണ് നാള്‍ക്ക് നാള്‍ കോണ്‍ഗ്രസില്‍ നിന്നും രംഗത്തെത്തുന്നത്. ജമ്മുകാശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദ് ചെയ്ത നടപടിയെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തപ്പോള്‍ പാര്‍ട്ടിയെ തള്ളി മോദിയെ പിന്തുണച്ച് കൊണ്ട് ജ്യോതിരാധിത്യ സിന്ധ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തിയത് കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു. പിന്നീട് ശശി തരൂര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ മോദി സ്തുതയിലും കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരുന്നു.

ദേശീയ പൗരത്വ ബില്ലിനെ പിന്തുണച്ചു

ദേശീയ പൗരത്വ ബില്ലിനെ പിന്തുണച്ചു

ദേശീയ പൗരത്വ ബില്ലിലും കോണ്‍ഗ്രസ് ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിയത്. എന്നാല്‍ പാര്‍ട്ടിയെ വെട്ടിലാക്കി കൊണ്ടാണ് ത്രിപുര പിസിസി അധ്യക്ഷന്‍ കൃതി പ്രദ്യോത് ദേബ് ബര്‍മ്മന്‍ ബിജെപി നടപടിയെ പിന്തുണച്ച് രംഗത്തെത്തിയത്. ത്രിപുരയിലും ബില്ല് നടപ്പാക്കാന്‍ ആവശ്യപ്പെട്ട് ബര്‍മ്മന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ല്യൂസിന്‍ഹോ ബര്‍മ്മനെതിരെ രംഗത്തെത്തി.

രാജിവെയ്ക്കണമെന്ന്

രാജിവെയ്ക്കണമെന്ന്

ഹര്‍ജി പിന്‍വലിച്ച് നിലപാട് തിരുത്തുകയോ അല്ലേങ്കില്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുകയോ ചെയ്യണമെന്ന നിര്‍ദ്ദേശമായിരുന്നു ല്യൂസിന്‍ഹോ മുന്നോട്ട് വെച്ചത് എന്നായിരുന്നു പ്രദ്യോത് ആരോപിച്ചത്. രാജിക്കാര്യം വ്യക്തമാക്കിയ ട്വിറ്റില്‍ രൂക്ഷ വിമര്‍ശനമാണ് പ്രദ്യുത് കോണ്‍ഗ്രസിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനം

കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനം

ഏറെ നാളുകള്‍ക്ക് ശേഷം വളരെ സമാധാനത്തോടെ താനിന്ന് ഉറക്കമുണര്‍ന്നു. ക്രിമിനലുകളേയും കള്ളന്‍മാരേയും കേള്‍ക്കേണ്ടെന്ന സമാധാനത്തോടെയാണ് ഈ ദിവസം തുടങ്ങുന്നത്. ഏത് സഹപ്രവര്‍ത്തകനാകും ഇന്ന് പുറകില്‍ നിന്ന് കുത്തുകയെന്ന ചിന്തകള്‍ അലട്ടാത്ത ദിവസം, ഗ്രൂപ്പിസത്തില്‍ ഏര്‍പ്പെടേണ്ടെന്നില്ലെന്ന ആശ്വാസം, ഇപ്പോള്‍ തനിക്ക് തന്‍റെ സംസ്ഥാനത്തിന്‍റെ ഉന്നമനത്തിന് സമ്മര്‍ദ്ദങ്ങളില്ലാതെ പൂര്‍ണ മനസോടെ ഇടപെടാം, പ്രദുത് ട്വീറ്റ് ചെയ്തു.

ബിജെപിയിലേക്കോ?

ബിജെപിയിലേക്കോ?

അതേസമയം പ്രദ്യോത് ബിജെപിയിലേക്ക് പോയേക്കുമെയുന്നുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. കോണ്‍ഗ്രസ് അനുഭാവികളായിരുന്ന ദേബ് ബര്‍മ്മന്‍റെ കുടുംബാംഗങ്ങളെല്ലാം ഇതിനോടകം തന്നെ ത്രിപുരയില്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ബിജെപിയിലേക്ക് തന്നെ ക്ഷണിച്ചതായി ദേബ് ബര്‍മ്മന്‍ തന്നെ നേരത്തേ വെളിപ്പിടുത്തിയിരുന്നു.

രാജകുടുംബാംഗം

രാജകുടുംബാംഗം

ദേബ് ബര്‍മനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാമെന്ന വാഗ്ദാനമായിരുന്നു നേരത്തേ അമിത് ഷാ നല്‍കിയിരുന്നത്. ത്രിപുരയിലെ മുന്‍ രാജകുടുംബാംഗത്തിലെ അംഗമാണ് പ്രദ്യുത് ദേബ്. ത്രിപുരയിലെ ഗോത്ര വിഭാഗങ്ങളില്‍ സ്വാധീനമുള്ള നേതാവിനെ ഒപ്പം ചേര്‍ത്താല്‍ അത് ഗുണകരമാകുമെന്ന് ബിജെപിയും കണക്കാക്കുന്നു.

Recommended Video

cmsvideo
BJP തന്നെ ഏറ്റവും വലിയ ഒറ്റകക്ഷി, NDA അധികാരത്തില്‍ വരും
ബിജെപിയുടെ കണക്ക് കൂട്ടല്‍

ബിജെപിയുടെ കണക്ക് കൂട്ടല്‍

ത്രിപുരയില്‍ 31 ശതമാനമാണ് ഗോത്ര വിഭാഗത്തിനുള്ള വോട്ട്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാണ് ഈ വോട്ടുകള്‍.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോത്ര പാര്‍ട്ടിയായ ഇന്‍റീജീനിയസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുര ( ഐപിഎഫ്ടി)യുടെ സ്വാധീനമാണ് 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് അന്ത്യം കുറിക്കാന്‍ ബിജെപിയെ സഹായിച്ചത്.

English summary
Tripura congress president resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X