കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ അടുത്ത ലക്ഷ്യം കേരളം; കേരളം പിടിക്കാതെ സുവർണ്ണ യുഗം ആരംഭിക്കില്ലെന്ന് അമിത് ഷാ!

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ ഇതുപക്ഷം നല്ലതല്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. 'ലെഫ്റ്റ്' എന്നത് ഇന്ത്യക്ക് 'റൈറ്റ്' അല്ലെന്നായിരുന്നു അമിതി ഷായുടെ പരാമർശം. ത്രിപുരയിലെ ബിജെപിയുടെ മിന്നും പ്രകടനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തതിലായിരുന്നു അദ്ദേഹം ഇത്തരത്തിൽ പരാമർശം നടത്തിയത്. ത്രിപുരിയിലും നാഗാലാന്റിലും ബിജെപിക്കും സഖ്യകക്ഷികൾക്കും വോട്ട് ചെയ്ത എല്ലാവർക്കും അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.

ഇടതുപക്ഷത്തെ ആദ്യം പശ്ചിമ ബംഗാളിൽ നിന്നും കെട്ടു കെട്ടിച്ചു. ഇപ്പോൾ ത്രിപുരയിൽ നിന്നും ഇത് ബിജെപിയുടെ വളർച്ചയാണ് കാണിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറ‍ഞ്ഞു. ബിജെപി ഒരു ഹിന്ദി ബെൽറ്റ് പാർട്ടിയാണെന്ന പ്രചരണം ഒരു കാലത്തുണ്ടായിരുന്നു. എന്നാൽ അത്തരം പ്രചരണങ്ങൾ തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

ബംഗാളിലെയും കേരളത്തിലെയും പ്രവർത്തകർ സന്തോഷത്തിൽ

ബംഗാളിലെയും കേരളത്തിലെയും പ്രവർത്തകർ സന്തോഷത്തിൽ

കമ്മ്യൂണിസ്റ്റ് അക്രമങ്ങളെ ചെറുക്കുന്ന ബംഗാളിലെയും കേരളത്തിലെയും ബിജെപി പ്രവർത്തകർ ത്രിപുരയിലെ വിജയത്തിൽ സന്തോഷവാന്മാരാണന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിലും കേരളത്തിലും ഞങ്ങൾക്ക് എംപി ഉണ്ടെന്നും കൊഹിമയിലും കച്ചിലും ഞങ്ങൾക്ക് സർക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളം പിടിക്കാതെ സുവർണ്ണയുഗം ആരംഭിക്കില്ല

കേരളം പിടിക്കാതെ സുവർണ്ണയുഗം ആരംഭിക്കില്ല

പശ്ചിമ ബംഗാളിലോ ഒറീസ്സയിലോ കേരളത്തിലോ ഭരണത്തിലേറാത്തിടത്തോളം കാലം ബിജെപിയുടെ സുവര്‍ണ്ണ യുഗം ആരംഭിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി ഭരണത്തിലേറുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

കർണാടക തിര‍ഞ്ഞെടുപ്പ്

കർണാടക തിര‍ഞ്ഞെടുപ്പ്

2013ൽ 1.3 ശതമാനം വോട്ടുകൽ മാത്രമേ ത്രിപുരയിൽ ലഭിച്ചിരുന്നുളളൂ. ഒരു സീറ്റും ലഭിച്ചില്ല. ഇന്ന് 50 ശതമാനം വോട്ടുകൾ കടന്നു 42 സീറ്റും ലഭിച്ചു. നാഗാലാന്റി ബിജെപിയുള്ള സഖ്യകക്ഷിക്കാണ് ഭൂരിപക്ഷം. ഇത് വരാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

സിപഎമ്മിനാൽ മരണപ്പെട്ടവരെ ഓർക്കുന്നു

സിപഎമ്മിനാൽ മരണപ്പെട്ടവരെ ഓർക്കുന്നു

സിപിഎം പ്രവർത്തകരാൽ മരണപ്പെട്ട എല്ലാ ബിജെപി - ആർഎസ്എസ് ബലിദാനികൾക്കും ഈ വിജയം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരുവിൽ കമ്മ്യൂണിസ്റ്റ് അക്രമികളാൽ കൊല്ലപ്പെട്ട എല്ലാ പാർട്ടി പ്രവർത്തകരെയും ഈ അസരത്തിൽ ഓർമ്മിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആത്മവിശ്വാസം വര്‍ധിപ്പിക്കും

ആത്മവിശ്വാസം വര്‍ധിപ്പിക്കും

തുടരെത്തുടരെയുള്ള വിജയങ്ങള്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം അമിത് ഷാ ചൂണ്ടിക്കാട്ടി.

English summary
BJP President Amit Shah addressed a press conference on Saturday evening, thanking the people of Tripura and Nagaland for reposing faith in the BJP and its alliance partners. Talking to reporters in New Delhi, Shah took a dig at the Left Front parties saying that “Left is not right” for the country. He added that the BJP had proven after Saturday’s results that it was a pan-India party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X